പുതുവര്‍ഷത്തില്‍ ഭാഗ്യം കടാക്ഷിച്ചാല് കൈയിലെത്തുക 400 കോടിയിലേറെ രൂപ! ഒരു കൈ നോക്കിയാലോ?
ദുബായ്: യു എ ഇയിലെ ജനപ്രിയ സമ്മാന നറുക്കെടുപ്പായ എമിറേറ്റ്സ് ഡ്രോ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍ കൈനിറയെ പണം വാരാനുള്ള അവസരമാണ് എമിറേറ്റ്സ് ഡ്രോ ഭാഗ്യാനേഷികള്ക്ക് വാഗ്ദാനം ചെയ്യുന്നത്. റാഫിള്‍ എമിറേറ്റ്സ് ഡ്രോ 2024 200 ദശലക്ഷം ദിര്‍ഹം സമ്മാനമാണ് ഭാഗ്യാന്വേഷികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അതായത് ഏകദേശം 400 കോടിയിലേറെ രൂപ!
യു എ ഇയില്‍ എന്നല്ല, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് എമിറേറ്റ്സ് ഡ്രോ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. നറുക്കെടുപ്പിന്റെ മെഗാ7 വിഭാഗത്തില്‍ കൂറ്റന്‍ സമ്മാനം നേടാം. പങ്കെടുക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ ഡിസംബര്‍ 31 രാത്രി 8.30 വരെ നറുക്കെടുപ്പില്‍ പങ്ക് ചേരാം. ജാക്ക്പോട്ട് ലഭിക്കാന്‍ ഞായറാഴ്ച നറുക്കെടുക്കുന്ന ഏഴ് നമ്പറുകളും പൊരുത്തപ്പെടുത്തേണ്ടതുണ്ട്.

പുതുവര്‍ഷത്തിന് അനുയോജ്യമായ ഇതുവരെ കാണാത്ത സമ്മാനമാണ് തങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് എന്ന് എമിറേറ്റ്സ് ഡ്രോയുടെ മാനേജിംഗ് പാര്‍ട്ണര്‍ മുഹമ്മദ് അലവാദി പറഞ്ഞു. ഈ ഞായറാഴ്ച ഗ്രാന്‍ഡ് പ്രൈസ് നേടികൊണ്ട് ആരെങ്കിലും പുതുവര്‍ഷം മികച്ച രീതിയില്‍ ആരംഭിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും മുഹമ്മദ് അലവാദി പറഞ്ഞു. ഞായറാഴ്ച രാത്രി 9 മണിക്കാണ് നറുക്കെടുപ്പ്.
ഇനിയുള്ള ഗെയിമുകള്‍ എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ലൈവായി കാണാം. വിവരങ്ങള്‍ക്ക് - 800 7777 7777 എന്നീ നമ്പറില്‍ ബന്ധപ്പെടാം. അല്ലെങ്കില്‍ www.emiratesdraw.com സന്ദര്‍ശിക്കുകയോ @emiratesdraw എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് സന്ദര്‍ശിക്കുകയോ ചെയ്യാം. എമിറേറ്റ്സ് ഡ്രോയില്‍ പലപ്പോഴും മലയാളികളെ ആണ് ഭാഗ്യം കടാക്ഷിച്ചിട്ടുള്ളത്.
ഈ വര്‍ഷം സെപ്തംബറില്‍ നടന്ന ഗ്രാന്‍ഡ് നറുക്കെടുപ്പില്‍ ഒറ്റ അക്കത്തിന് 226 കോടി രൂപ (100 ദശലക്ഷം ദിര്‍ഹം) മലയാളിക്ക് നഷ്ടമായിരുന്നു. റിജോ തോമസ് ജോസ് എന്നയാളെയാണ് ഭാഗ്യദേവത പരീക്ഷിച്ച് കൊണ്ട് കടന്ന് പോയത്. എന്നാല്‍ 226 കോടി നഷ്ടപ്പെട്ടെങ്കിലും 56 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം റിജോ തോമസിന് ലഭിച്ചിരുന്നു. വിജയിച്ച സീക്വന്‍സിന്റെ ഏഴക്കത്തില്‍ ആറെണ്ണമാണ് ഒത്തുവന്നതിനാലാണിത്.
-
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications