Get Updates
Get notified of breaking news, exclusive insights, and must-see stories!

32 ദിർഹത്തിന് 35000 ദിർഹം വരെ ആനുകൂല്യം: യുഎഇയിൽ പ്രവാസി തൊഴിലാളികൾക്ക് പുതിയ ലൈഫ് ഇൻഷൂറൻസ്

ഇന്ത്യന്‍ ബ്ലൂ കോളർ തൊഴിലാളികള്‍ക്കായി പുതിയ ഗ്രൂപ്പ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് (ജി പി ഐ) പദ്ധതി ആരംഭിച്ച് യു എ ഇ. തൊഴിലാളികള്‍ക്കൊപ്പം തന്നെ അവരുടെ കുടംബത്തിനും സാമ്പത്തി സുരക്ഷ നല്‍കുന്ന പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 2024 മാർച്ചിൽ ആരംഭിച്ച ലൈഫ് പ്രൊട്ടക്ഷൻ പ്ലാനില്‍ (എൽ പി പി) ദുബായ് നാഷണൽ ഇൻഷുറൻസ് (ഡി എൻ ഐ), നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് എന്നിവർ ഇപ്പോള്‍ കൈകോർക്കുകയാണ് ചെയ്തത്.

ലൈഫ് ഇൻഷുറൻസ്, അംഗവൈകല്യ പരിരക്ഷ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകല്‍ സഹായം തുടങ്ങിയവയും പദ്ധതിയില്‍ ഭാഗമാകുന്നവർക്ക് ലഭിക്കും. 32 ദിർഹത്തിന്റെ വാർഷിക പ്രീമിയത്തിൽ സ്വാഭാവികമോ അപകടമോ ആയ മരണത്തിന് 35000 ദിർഹം വരെയായിരിക്കും നഷ്ടപരിഹാരം. 18 മുതൽ 69 വയസ്സ് വരെ പ്രായമുള്ള തൊഴിലാളികൾക്ക് പദ്ധതിയില്‍ ചേരാം. പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഈ ഇൻഷൂറൻസ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താം.

uae

അപകടത്തില്‍ ഭാഗികവും പൂർണ്ണവുമായ വൈകല്യം സംഭവിക്കുന്നവർക്കും മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനും 12000 ദിർഹം വരെ ലഭിക്കും. നേരത്തെ കമ്പനി ഇൻഷുറൻസ് പോളിസികൾ പ്രധാനമായും ജോലി സംബന്ധമായ പരിക്കുകള്‍ക്കും അപകടമരണത്തിനും മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ പുതിയ സ്കീമില്‍ തൊഴിലാളികളുടെ സ്വാഭാവിക മരണങ്ങൾക്കും സംരക്ഷണം ലഭിക്കുന്നു.

കൂടുതൽ സമഗ്രമായ ഒരു ഇൻഷുറൻസ് പരിരക്ഷയാക്കി മാറ്റിക്കൊണ്ട് മറ്റ് രാജ്യക്കാരായ തൊഴിലാളികൾക്ക് ഇടയിലേക്കും ഈ ഈ പദ്ധതി വ്യാപിപ്പിക്കാന്‍ നീക്കമുണ്ട്. അതേസമയം, ഇൻഷുറൻസ് പദ്ധതിക്കൊപ്പം തന്നെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, കേരള മുസ്ലീം കൾച്ചറൽ സെന്റർ (കെ എം സി സി), എഡാപ്റ്റ് ലേണിംഗ് ടെക്നോളജീസ് എന്നിവയുമായി സഹകരിച്ച് ദുബായിലെ ഇന്ത്യൻ തൊഴിലാളികൾക്കായി ഒരു ബഹുഭാഷാ ഡിജിറ്റൽ സാക്ഷരതാ പരിപാടിയും ആരംഭിച്ചിട്ടുണ്ട്.

എഐ സാങ്കേതിക വിദ്യയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് സൈബർ സുരക്ഷ, തട്ടിപ്പുകള്‍ തടയൽ എന്നിവയില്‍ ആദ്യ വർഷത്തിൽ 5,000 തൊഴിലാളികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന ഓൺലൈൻ പരിശീലനം സൈബർ തട്ടിപ്പ് അവബോധം (ആദ്യ നാല് ആഴ്ച), എഐ ആപ്പുകളെക്കുറിച്ചുള്ള പ്രാഥമിക അവബോധം (അവസാന നാല് ആഴ്ച) എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാകും നടക്കുക. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് കോൺസുലേറ്റിൽ നിന്നും എഡാപ്റ്റ് ലേണിംഗ് ടെക്നോളജീസിൽ നിന്നും സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഇത് തൊഴിലാളികളുടെ ഡിജിറ്റല്‍ മേഖലയിലെ അറിവും തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+