Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് പ്രവാസികള്‍ മാറിചിന്തിക്കുന്നു: നാട്ടിലേക്ക് പണം അയക്കുന്നത് കുറച്ചു, കാരണം പറഞ്ഞ് ലോക ബാങ്ക്

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിർണ്ണായ പങ്ക് വഹിക്കുന്നുവരാണ് പ്രവാസികള്‍. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ നാണ്യത്തിന്റെ വലിയൊരു പങ്കും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്. മറ്റ് സംസ്ഥാനങ്ങളേ അപേക്ഷിച്ച് കേരളത്തിന്റെ മാത്രം കണക്ക് എടുക്കുകയാണെങ്കില്‍ വിദേശത്ത് നിന്നും വരുന്ന പണത്തിന്റെ ശതമാനത്തിലും പ്രാധാന്യത്തിലും വർധനവുണ്ട്. അതേസമയം പ്രവാസികള്‍ ഇന്ത്യയിലേക്ക് പണം അയക്കുന്നതില്‍ കുറവ് വന്നിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ലോകബാങ്കിൻ്റെ 40-ാമത് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് ബ്രീഫ് അനുസരിച്ച് യുഎഇയിൽ നിന്നുള്ള പണമയയ്ക്കൽ കഴിഞ്ഞ വർഷം ഏകദേശം മൂന്ന് ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലേക്ക് എന്ന് പറയുമ്പോള്‍ കേരളത്തിലേക്കാണ് യു എ ഇയില്‍ നിന്നുള്ള പണമൊഴുക്കിന്റെ പ്രധാന ഭാഗവും വരുന്നത്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ കേരള സമ്പദ് വ്യവസ്ഥയേയും ബാധിക്കും.

uae-people-

യുഎഇയിലെ കണക്ക്

കഴിഞ്ഞ വർഷത്തെ 39.67 ബില്യൺ ഡോളറുമായി (145.5 ബില്യൺ ദിർഹം) അപേക്ഷിച്ച് ഈ വർഷം 38.5 ബില്യൺ (141.3 ബില്യൺ ദിർഹം) ഡോളറായിട്ടാണ് പണം അയക്കല്‍ കുറഞ്ഞത്. 2019-ൽ യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ചത് 52.88 ബില്യൺ ഡോളറായിരുന്നു (194 ബില്യൺ ദിർഹം). അതായത് കഴിഞ്ഞ നാല് വർഷമായി യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവില്‍ തുടർച്ചയായി കുറവുണ്ടാകുന്നതായും വിവരം കാണിക്കുന്നു.

കോവിഡിന് ശേഷമുള്ള പുതിയ കുടുംബങ്ങളെ കൊണ്ടു വരുന്ന പ്രവണത വർധിച്ചതും പണം അയക്കല്‍ കുറഞ്ഞതിന് കാരണങ്ങളായിട്ടുണ്ട്. കുടുംബങ്ങളെ കൊണ്ടുവരുന്ന് മാതൃരാജ്യങ്ങളിലേക്ക് പണമയയ്ക്കുന്നത് കുറയാൻ ഇടയാക്കും. ഇത് ഇന്ത്യയിലേക്ക് മാത്രമല്ല പാകിസ്ഥാനിലേക്കും ചില വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും പണമയയ്ക്കുന്നതിന് പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ലോകബാങ്ക് റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത വർഷം വളർച്ചയുണ്ടാകും

അതേസമയം തന്നെ നിലവിലെ സ്ഥിതിയില്‍ നിന്നും നാല് ശതമാനത്തിന്റെ വളർച്ച അടുത്ത മാസം ഉണ്ടായേക്കാമെന്നും ലോകബാങ്ക് പ്രവചിക്കുന്നുണ്ട്. കോവിഡിന് ശേഷമാണ് പ്രവാസികളുടെ പണം അയക്കലില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. സഊദി അറേബ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പണം അയക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ ആകെ കണക്ക് എടുത്താല്‍ 13 ശതമാനത്തിന്റെ കുറവാണ് 2022 നെ അപേക്ഷിച്ച് 2023 ല്‍ ഉണ്ടായിരിക്കുന്നത്.

കൂടുതല്‍ പണം ഇന്ത്യയിലേക്ക്

2023-ൽ പ്രവാസികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം എത്തിയത് ഇന്ത്യയിലേക്കാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. മെക്സിക്കോയ്ക്ക് 66 ബില്യൺ, ചൈന 50 ബില്യൺ, ഫിലിപ്പീൻസ് 39 ബില്യൺ, പാകിസ്ഥാൻ 27 ബില്യൺ. 120 ബില്യണ്‍ ഡോളർ തുകയാണ് ലോകമെമ്പാടുമുള്ള പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്. മെക്സിക്കോ 66 ബില്യൺ, ചൈന 50 ബില്യൺ, ഫിലിപ്പീൻസ് 39 ബില്യൺ, പാകിസ്ഥാൻ 27 ബില്യൺ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.

കേരളത്തിന്റെ കണക്ക്

അതേസമയം, മലയാളി പ്രവാസികൾ 2023ൽ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപയാണെന്നുള്ള കണക്കുകള്‍ നേരത്തെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. 2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എൻആർഐ പണമായി കണ്ടെത്തിയിരുന്നെങ്കിൽ അഞ്ചു വർഷത്തിനിപ്പുറം അതിൽ 154.9 ശതമാനം വർധനവ് ഉണ്ടായെന്നായിരുന്നു സർവ്വേ റിപ്പോർട്ട്.

പ്രവാസികൾ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർധന 2023ൽ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണു സർവേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ എൻആർഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. 2019 മുതൽ ഈ കണക്കിൽ സ്ഥിരത കാണിക്കുന്നതായും കേരള മൈഗ്രേഷന്‍ റിപ്പോർട്ട് അവകാശപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+