ശമ്പളം കിട്ടുമ്പോള്‍ തന്നെ അത് സംഭവിച്ചു; യുഎഇ പ്രവാസികള്‍ക്ക് ചാകര, പണം അയക്കാന്‍ നല്ല സമയം
ദുബായ്: യുഎഇ പ്രവാസികള്‍ക്ക് നല്ല സമയമാണ് ഇപ്പോള്‍. പുതിയ മാസം പിറന്ന വേളയില്‍ തന്നെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ശമ്പളം കിട്ടിയാല്‍ വേഗം നാട്ടിലേക്ക് അയക്കാം. ഇന്ത്യന്‍ രൂപ ചരിത്ര ഇടിവിലാണിപ്പോള്‍. ഇനിയും ഇടിഞ്ഞേക്കുമെന്നും പറയപ്പെടുന്നു. എങ്കിലും അവസരം മുതലെടുത്ത് കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുമെന്നാണ് പ്രതീക്ഷ.
രണ്ടാഴ്ച മുമ്പ് രൂപ ഏറ്റവും ഇടിഞ്ഞത് ഡോളറിനെതിരെ 89.49 എന്ന നിരക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇന്ന് 89.59 ആയി വീണ്ടും താഴേക്ക് പോയി. ഇത് മറ്റു കറന്‍സികളുടെ മൂല്യം കൂടാന്‍ കാരണമായിട്ടുണ്ട്. ജിസിസി രാജ്യങ്ങളിലാണ് ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലുള്ളത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്കെല്ലാം നാട്ടിലേക്ക് പണം അയക്കാന്‍ നല്ല സമയമാണ്.

എന്താണ് രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറയാന്‍ കാരണം എന്ന ചോദ്യം സ്വാഭാവികമാണ്. റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. രൂപയിലെ ഇടപാട് ഒഴിവാക്കി നിക്ഷേപകര്‍ പിന്മാറുന്നതാണ് പ്രധാന കാരണം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ സാധ്യമാകാത്തതും തിരിച്ചടിയായി. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതും രൂപ താഴാന്‍ കാരണമാണ്.
ഇന്ത്യയുടെ ജിഡിപി സെപ്തംബര്‍ പാദവാര്‍ഷിക കണക്കില്‍ 8.2 ശതമാനം ഉയര്‍ന്നിരിക്കുകയാണ്. നേരത്തെ പ്രതീക്ഷിച്ചിരുന്നത് 7.3 ശതമാനം ആയിരുന്നു. ജിഡിപി വളര്‍ന്നെങ്കിലും രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ കാര്യമായ നേട്ടം കൊയ്യാന്‍ സാധിക്കാതെ വരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ വൈകുന്നതാണ് പ്രധാന കാരണം.
യുഎഇ ദിര്‍ഹം-രൂപ ഇടപാട്
ഇന്ത്യയുടെ പ്രധാന കയറ്റുമതി അമേരിക്കയിലേക്കാണ്. താരിഫ് ഉയര്‍ത്തിയത് കാരണം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ വലിയ പ്രതിസന്ധി നേരിടുന്നു. കയറ്റുമതി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. കയറ്റുമതി ശക്തമായാല്‍ മാത്രമേ ഇനി രക്ഷയുള്ളൂ. അതിനാണ് അമേരിക്കയുമായി വ്യാപാര കരാറിന് വേണ്ടി ചര്‍ച്ച നടത്തുന്നത്. ഇക്കാര്യത്തില്‍ ഈ മാസം ഫലം കാണുമെന്നാണ് പ്രതീക്ഷ. കരാര്‍ സാധ്യമായില്ലെങ്കില്‍ ഇന്ത്യയുടെ കയറ്റുമതി കൂടുതല്‍ പ്രതിസന്ധിയിലാകും.
കയറ്റുമതി ശക്തിപ്പെട്ടില്ലെങ്കില്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. കയറ്റുമതിയേക്കാള്‍ ഇറക്കുമതി ചെലവ് കൂടുന്ന അവസ്ഥയാണിത്. രാജ്യത്തിന്റെ പണം വിദേശത്തേക്ക് ഒഴുകാന്‍ കാരണമാകുന്ന അവസ്ഥ. മാത്രമല്ല, ഓഹരി വിപണിയില്‍ ഇന്ത്യന്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍ മറ്റു വിപണി തേടിപ്പോകുന്നതും തിരിച്ചടിയാണ്.
ഒരു യുഎഇ ദിര്‍ഹത്തിന് 24.35 രൂപ എന്ന നിരക്ക് നവംബറില്‍ രേഖപ്പെടുത്തിയിരുന്നു. നവംബര്‍ 28ന് 24.40 ആയി. ഇപ്പോള്‍ വീണ്ടും രൂപ ഇടിഞ്ഞത് യുഎഇ പ്രവാസികള്‍ക്ക് നേട്ടമാണ്. അവര്‍ ഇപ്പോള്‍ നാട്ടിലേക്ക് പണം അയച്ചാല്‍ നേരത്തെ കിട്ടിയതിനേക്കാള്‍ തുക കൈയ്യിലെത്തും. അതായത്, രണ്ട് മാസം മുമ്പ് 1000 ദിര്‍ഹം നാട്ടിലേക്ക് അയക്കുമ്പോള്‍ കിട്ടിയ തുകയേക്കാള്‍ അധികം ഇപ്പോള്‍ കിട്ടും. അതുകൊണ്ടുതന്നെ പ്രവാസി പണം ഇത്തവണ കൂടുതല്‍ നാട്ടിലെത്തും. 2024ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം വന്ന രാജ്യം ഇന്ത്യയായിരുന്നു. മൊത്തം പണം അയക്കലിന്റെ 14 ശതമാനം ഇന്ത്യയിലേക്കായിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications