Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടിലേക്ക് പണമയയ്ക്കാന്‍ ഇതാണോ ബെസ്റ്റ് ടൈം? പ്രവാസികളെ കാത്തിരിക്കൂ.. ലാഭം കൊയ്യാം

അബുദാബി: ദിര്‍ഹത്തിനെതിരെ രൂപ എക്കാലത്തേയും താഴ്ന്ന നിരക്കിലേക്ക് കൂപ്പകുത്തിയതോടെ നാട്ടിലേക്ക് പ്രവാസികളുടെ പണമൊഴുകുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയവും ഡോളര്‍ ശക്തിപ്പെടുന്നതിന്റെ സൂചനകളുമാണ് രൂപ ഇടിവ് നേരിടാന്‍ കാരണമായത്. ഇതോടെ യുഎഇയില്‍ നിന്നുള്ള പണമയയ്ക്കല്‍ വര്‍ധിച്ചു എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ദര്‍ പറയുന്നത്.

ഇന്ത്യയിലേക്കും ഫിലിപ്പീന്‍സിലേക്കും പണമയയ്ക്കുന്നതില്‍ പ്രകടമായ വര്‍ധനവ് ഉണ്ട് എന്നാണ് സൂപ്പര്‍ ആപ്പ് ബോട്ടിമിന്റെ പ്രതിനിധി പറയുന്നത്. ഇന്ത്യയിലേക്കുള്ള ഇടപാട് മൂന്ന് ശതമാനവും വര്‍ധനയും ഫിലിപ്പീന്‍സ് പെസോ ഇടപാട് നാല് ശതമാനവും വര്‍ധിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. നേപ്പാള്‍ രൂപ ഇന്ത്യന്‍ രൂപയുമായി ചേര്‍ന്ന് നീങ്ങുന്നതിനാല്‍ നവംബറില്‍ ഡോളറിന് നേപ്പാള്‍ കറന്‍സി 135.79 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി.

UAE News

സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട് എന്നും ബംഗ്ലാദേശ് ഇടപാടുകളും വര്‍ധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയാണ് രൂപ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന ഇടിവ് നേരിട്ടത്. യുഎസ് തിരഞ്ഞെടുപ്പ് ആഗോള സാമ്പത്തിക വിപണികളില്‍ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.

ഇതാണ് യുഎഇയില്‍ പണമയയ്ക്കലിലെ വര്‍ധനവിന് കാരണമായത് എന്നും സ്വാഭാവികമായും പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നതിന് അനുകൂലമായ വിനിമയ നിരക്കുകള്‍ പ്രയോജനപ്പെടുത്തിയെന്നം അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണിയിലെ മാറ്റങ്ങളോട് പ്രവാസികള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം പണമയയ്ക്കുന്നതിന് അല്‍പം കൂടി കാത്തിരിക്കുന്നതാണ് നല്ലത് എന്നും അഭിപ്രായമുയരുന്നുണ്ട്.

യുഎസ് ധന-നാണയ നയ മിക്സിന്റെ പ്രതീക്ഷിത പാതയിലും ഉയര്‍ന്നുവരുന്ന താരിഫ് പ്രശ്നങ്ങളിലും ഇതിനകം തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നും അതിനാല്‍, പണമടയ്ക്കുന്നതിന് മുമ്പ് കുറച്ച് സമയം കാത്തിരിക്കുന്നതാണ് നല്ലത് എന്നും സെഞ്ച്വറി ഫിനാന്‍ഷ്യല്‍ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ വിജയ് വലേച്ച പറഞ്ഞു. സാന്‍ഡ് ഡിജിറ്റല്‍ ബാങ്കിന്റെ ഫിനാന്‍സ് ഡയറക്ടര്‍ നവീദ് അലിയും ഈ വാദത്തെ പിന്തുണയ്ക്കുന്നുണ്ട്.

യുഎസ് ഡോളര്‍ ഹ്രസ്വകാലത്തേക്ക് ശക്തമായി തുടരാന്‍ സാധ്യതയുണ്ട്. ഫെഡറല്‍ റിസര്‍വിന്റെ ഉയര്‍ന്ന പലിശനിരക്കും യുഎസിലെ സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇത് രൂപ, പെസോ, മറ്റ് കറന്‍സികള്‍ തുടങ്ങിയ കറന്‍സികളില്‍ സമ്മര്‍ദ്ദം ചെലുത്തും. കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ അല്‍പം കൂടി നേട്ടം കൊയ്യാന്‍ സാധിക്കും എന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം.

രൂപയും പെസോയും ഉള്‍പ്പെടെ നിരവധി കറന്‍സികളുടെ മൂല്യത്തിലെ ചാഞ്ചാട്ടം ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ആഗോള സാമ്പത്തിക പ്രവണതകള്‍, പ്രാദേശിക ചലനാത്മകത, പണപ്പെരുപ്പം, പലിശനിരക്ക്, സാമ്പത്തിക വളര്‍ച്ച, ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ തുടങ്ങിയ ആഭ്യന്തര ഘടകങ്ങളും ഉള്‍പ്പെടുന്നു. എങ്കിലും ഡോളര്‍ ശക്തിപ്പെടുന്നത് രൂപ, പെസോ, മറ്റ് മിഡില്‍ ഈസ്റ്റേണ്‍ കറന്‍സി എന്നിവയുടെ മൂല്യത്തില്‍ സമ്മര്‍ദ്ദം തീവ്രമാക്കുന്നത് തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+