Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ കോടീശ്വരന്മാർ കുന്നുകൂടുന്നു: എന്നാല്‍ ആകെ ധനികരുടെ എണ്ണത്തില്‍ കേമന്‍ മറ്റൊരു ഗള്‍ഫ് രാജ്യം

2024 ല്‍ യു എ ഇയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വർധനവ് കഴിഞ്ഞ വർഷം യുഎഇയിൽ ഏകദേശം 13000 പുതിയ ശതകോടീശ്വരന്മാർ (ഹൈ-നെറ്റ്-വർത്ത് ഇൻഡിവിജ്വൽസ് - HNWIs) ഉയർന്നുവന്നുവെന്നാണ് യുബിഎസ് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2025 വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ ശതകോടീശ്വരന്മാരുടെ എണ്ണം 240343 ആയി. അതായത് കോടീശ്വരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ വർഷത്തേതിനേക്കാള്‍ 5.8 ശതമാനം വളർച്ച.

വേൾഡോമീറ്റേഴ്സ് ഡാറ്റ അനുസരിച്ച്, 2024-ൽ യുഎഇയുടെ ജനസംഖ്യ 385048 വർധിച്ച് ഏകദേശം 11 ദശലക്ഷമായി. 25-54 വയസ്സിനിടയിലുള്ള തൊഴിൽപ്രായത്തിലുള്ള മുതിർന്നവരുടെ എണ്ണം 7.28 ദശലക്ഷമാണ്. ഈ ജനസംഖ്യയിൽ ഓരോ 30 മുതിർന്നവരിൽ ഒരാൾ ശതകോടീശ്വരനാണ് എന്നതാണ് യു എ ഇയുടെ പ്രധാനപ്പെട്ട സവിശേഷത.

uae-building-

യു എ ഇയിലെ ശതകോടീശ്വരന്മാരുടേയെല്ലാം ആകെ സമ്പത്ത് 785 ബില്യൺ ഡോളറാണെന്നും കണക്കുകള്‍ പറയുന്നു. അതായത് 2.88 ട്രില്യൺ ദിർഹം. രാജ്യത്തെ പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരാശരി സമ്പത്ത് 147663 ഡോളറുമാണ്. സമ്പത്തിന്റെ 62 ശതമാനവും ഓഹരികൾ, ബോണ്ടുകൾ, സ്വകാര്യ നിക്ഷേപങ്ങൾ തുടങ്ങിയ ധനകാര്യ ആസ്തികളിലാണ് യു എ ഇക്കാർ നിക്ഷേപിച്ചിരിക്കുന്നത്. 38 ശതമാനം റിയൽ എസ്റ്റേറ്റ്, കെട്ടിടങ്ങള്‍ തുടങ്ങിയ ധനകാര്യേതര ആസ്തികളിലും.

സൗദി അറേബ്യ, ഇന്ത്യ, ചൈന, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ധനികർ ജുമൈറ ബേ ഐലൻഡ് പോലുള്ള പ്രീമിയം ലൊക്കേഷനുകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതും യു എ ഇയിലെ ശതകോടീശ്വരമാരുടെ എണ്ണത്തിലെ വർധനവിന് കാരണമായിട്ടുണ്ട്. എന്നാല്‍ ഏറ്റവും രസകരമായ എന്താണെന്ന് വെച്ചാല്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യം യു എ ഇ അല്ലെന്നുള്ളതാണ്.

340000 പേരുമായി സൗദി അറേബ്യയാണ് പശ്ചിമേഷ്യന്‍ മേഖലയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. രണ്ടാമതുള്ള യു എ എയില്‍ 240343 ഉം മൂന്നാമതുള്ള ഇസ്രായേലില്‍ 186000 ഉം ശതകോടീശ്വരന്മാരാണുള്ളത്. അതേസമയം 2024-ൽ ആഗോള സ്വകാര്യ സമ്പത്ത് 4.6% വർധിച്ചു. വടക്കേ അമേരിക്കയാണ് 11% വളർച്ചയോടെ മുന്നിൽ. ഏഷ്യ-പസഫിക് (3%), യൂറോപ്പ്-മിഡിൽ ഈസ്റ്റ്-ആഫ്രിക്ക (0.5%).

എന്തുകൊണ്ട് യു എ ഇ

2024-ൽ 7200 ശതകോടീശ്വരന്മാർ വിദേശത്ത് നിന്ന് യുഎഇയിലേക്ക് കുടിയേറിയെന്നാണ് കണക്ക്. ഇത് മുൻവർഷത്തെക്കാൽ 53 ശതമാനം കൂടുതലാണ്. നികുതി ആനുകൂല നയങ്ങൾ, രാഷ്ട്രീയ സ്ഥിരത, ലോകോത്തര അടിസ്ഥാന സൌകര്യങ്ങൾ എന്നിവ യു എ ഇയെ ധനികരുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നതാണ് ഈ കുടിയേറ്റത്തിന് പിന്നിലെ പ്രധാന കാരണം.

യുഎഇയിൽ വ്യക്തിഗത ആദായനികുതിയോ മൂലധനനേട്ട നികുതിയോ ഇല്ല എന്നതാണ് ശ്രദ്ധേയം. ഇത് ശതകോടീശ്വരന്മാർക്ക് അവരുടെ സമ്പത്ത് സംരക്ഷിക്കാനും വർധിപ്പിക്കാനും അനുയോജ്യമായ അന്തരീക്ഷം നൽകുന്നു. യുഎഇ രാഷ്ട്രീയമായി സുസ്ഥിരമായ രാജ്യമാണ്. ഇത് ധനികർക്ക് സുരക്ഷിതമായ നിക്ഷേപ അന്തരീക്ഷം ഉറപ്പാക്കുന്നു. ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ ആഡംബര ജീവിതശൈലി, ഉയർന്ന നിലവാരമുള്ള റിയൽ എസ്റ്റേറ്റ്, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ബിസിനസ് കേന്ദ്രങ്ങൾ എന്നിവയുടെ ധനികരെ യു എ ഇയിലേക്ക് അകർഷിക്കുന്നു.

യുഎഇയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം, ഏഷ്യ-യൂറോപ്പ്-ആഫ്രിക്ക വിപണികളുമായുള്ള അടുത്ത ബന്ധം, ഫ്രീ ട്രേഡ് സോണുകൾ എന്നിവയും ബിസിനസുകാർക്ക് ഏറെ പ്രധാനമാണ്. ജുമൈറ ബേ ഐലൻഡ് പോലുള്ള പ്രീമിയം റിയൽ എസ്റ്റേറ്റ്, ആഡംബര ഹോട്ടലുകൾ, ഷോപ്പിങ്, വിനോദ സൗകര്യങ്ങൾ എന്നിവയും ആഡംബര ജീവിതശൈലി ആഗ്രഹിക്കുന്നവരുടെ പരിഗണനാ വിഷയങ്ങളാണ്.

മറ്റ് രാജ്യങ്ങള്‍

അതേസമയം മറ്റ് രാജ്യങ്ങളുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ മുതിർന്നവരുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശരാശരി സമ്പത്തുള്ള രാജ്യം സ്വിറ്റ്സർലൻഡാണ്. 687166 ഡോളറാണ് സ്വിറ്റ്സർലൻഡിലെ ഒരു മുതിർന്ന വ്യക്തിയുടെ ശരാശരി സമ്പത്ത്. തൊട്ടുപിന്നിൽ യുഎസ് (620,654 ഡോളർ), ഹോങ്കോങ് (601,195 ഡോളർ) എന്നിവരുണ്ട്. യുഎഇയുടെ 147,663 ഡോളർ ശരാശരി സമ്പത്ത് ഈ രാജ്യങ്ങളെക്കാൾ പിന്നിലാണെങ്കിലും വളരെ വേഗത്തില്‍ വളർച്ച കൈവരിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+