Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചര ലക്ഷം മാസം കിട്ടും, അതും 25 വർഷത്തേക്ക്; ഫാസ്റ്റ് 5 ഡ്രോയിൽ പ്രവാസി ഇന്ത്യക്കാരന് വൻ നേട്ടം

അബുദാബി: ഫാസ്റ്റ് 5 ഡ്രോയിൽ വൻ നേട്ടവുമായി ഇന്ത്യൻ പ്രവാസി. 25 വർഷത്തേക്ക് പ്രതിമാസം 25,000 യുഎഇ ദിർഹം ലഭിക്കുന്ന ഒന്നാം സമ്മാനത്തിനാണ് യുപി അസംഗഡ് സ്വദേശിയായ മുഹമ്മദ് ആദിൽ ഖാൻ അർഹനായത്. ഇന്ത്യൻ തുക അഞ്ചരലക്ഷത്തിലേറെ രൂപയാണ് ആദിൽ ഖാന് ലഭിക്കുക.

ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള കമ്പനിയിൽ ഇന്റീരിയർ ഡിസൈൻ കൺസൾട്ടന്റായി ജോലി ചെയ്ത് വരികയാണ് ആദിൽ ഖാൻ. വളരെ പ്രധാനപ്പെട്ടൊരു സമയത്താണ് തനിക്ക് ഭാഗ്യം കൈവന്നതെന്ന് ആദിൽ ഖാൻ പറയുന്നു.

 fast5

' കുടുംബത്തിന്റെ ഏക ആശ്രയമാണ് ഞാൻ. കൊവിഡ് സമയത്ത് എന്റെ സഹോദരൻ മരണപ്പെട്ടിരുന്നു. ഞാനാണ് എന്റെ കുടുംബത്തെ പോറ്റിയിരുന്നു. എനിക്ക് പ്രായമായ മാതാപിതാക്കളും അഞ്ച് വയസുള്ള ഒരു മകളുമുണ്ട്. അവരുടെയെല്ലാം ആശ്രയമാണ് ഞാൻ. അതുകൊണ്ട് തന്നെ ഇപ്പോൾ കിട്ടിയ ഈ പണം തനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്', ആദിൽ ഖാൻ പറഞ്ഞു.

'എമിറേറ്റ്സ് ഡ്രോയിൽ നിന്നും ഫോൺ വന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഞാൻ കുടുംബത്തോട് പറഞ്ഞപ്പോൾ അവരും ഇത് വിശ്വസിച്ചിരുന്നില്ല. ക്രോസ് ചെക്ക് ചെയ്യൂവെന്നായിരുന്നു അവർ എന്നോട് പറഞ്ഞത്', സന്തോഷത്തോടെ ആദിൽ ഖാൻ പറയുന്നു.

ഡൽഹിയിൽ നിന്നും 800 കിമി അകലയുള്ള ലഖ്നൗവിലെ അസംഗഡ് സ്വദേശിയാണ് ആദിൽ ഖാൻ. വളരെയേറെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു ആദിലിന്റെ ജീവിതം. തന്റെ സമുദായത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരണമെന്ന ആഗ്രഹത്തോടെയാണ് ആദിൽ ഖാൻ പഠിച്ച് മുന്നേറിയത്. പഠനത്തിൽ വളരെയേറെ താത്പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു ആദിൽ. ചെറുപ്പത്തിൽ സഹപാഠികളെ പഠനത്തിൽ ആദിൽ സഹായിച്ചിരുന്നു. അതുകൊണ്ട് തന്നെ ഗ്രാമത്തിലുള്ളവർക്ക് ആദിലിനോട് വലിയ മതിപ്പായിരുന്നു. പഠനത്തിലുള്ള ആദിലിന്റെ താത്പര്യം തിരിച്ചറിഞ്ഞ നല്ലവരായ ബന്ധുക്കളാണ് അദ്ദേഹത്തിന് തുടർപഠനത്തിന് പണം നൽകിയത്.

സ്ഥിരോത്സാഹവും ഇച്ഛാശക്തിയുമാണ് ഒരു ആർക്കിടെക്ടാകാൻ അദ്ദേഹത്തെ സഹായിച്ചത്.ആദ്യം സൗദിയിലായിരുന്നു ആദിൽ ഖാൻ ജോലി ചെയ്തിരുന്നത്. എന്നാൽ 2018 ൽ ദുബായിലെത്തി. മിതമായ വരുമാനമാണ് ലഭിച്ചിരുന്നതെങ്കിലും അതിൽ നിന്നും കുറച്ച് തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ആദിൽ നൽകിയിരുന്നു.

35 കാരനായ മൂത്ത സഹോദരൻറെ മരണം ആദിലിന്റെ കുടുംബത്തിന് വലിയ ആഘാതമായിരുന്നു. ഇതോടെ സഹോരന്റെ കുടുംബത്തെ നോക്കേണ്ട ഉത്തരവാദിത്തവും ആദിലിനായി. സഹോദരനായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ആശ്രയം. അദ്ദേഹം പോയതോടെ വലിയ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയായിരുന്നു ഞങ്ങൾ കടന്ന് പോയത്. അതിനിടയിലാണ് ഇപ്പോൾ ഭാഗ്യം കൈവന്നിരിക്കുന്നത്', ആദിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+