Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ സ്പോൺസർ ഇല്ലാതെ അഞ്ച് വർഷത്തെ വിസ; ഗ്രീൻ വിസ ആർക്കൊക്കെ ലഭിക്കും? വിശദമായി അറിയാം

അബുദാബി: യു എ ഇയിൽ ജീവിക്കാനും ജോലി ചെയ്യാനും സ്വപ്നം കാണുന്നവരാണോ? എന്നാൽ ധൈര്യമായി യു എ ഇയുടെ ഗ്രീൻ വിസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. സ്പോൺസർമാരോ തൊഴിലുടമകളോ ഇല്ലാതെ അഞ്ച് വർഷം വരെ യു എ ഇയിൽ ജോലി ചെയ്യാനും താസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻ വിസ. ആർക്കൊക്കെ വിസ ലഭ്യമാകും എന്നാണോ? മാനദണ്ഡലങ്ങൾ വിശദമായി പരിശോധിക്കാം.

യു എ ഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാർ ഉള്ളവർക്ക് ഗ്രീൻ വിസ ലഭിക്കും. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്ന ആദ്യ മൂന്ന് തൊഴില്‍ കാറ്റഗറിയില്‍ ഉൾപ്പെടുന്ന വിദഗ്ദ തൊഴിലാളികളാണെങ്കിലും ഗ്രീൻ വിസയ്ക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമോ തത്തുല്യമോ ആയിരിക്കണം. കൂടാതെ ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയരുത്.

uae1-1

അപേക്ഷിക്കേണ്ടത് ഇങ്ങനെ

1. ജി ഡി ആർ എഫ് എയുടെ www.gdrfad.gov.ae എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഹോം പേജിലെ 'സേവനങ്ങൾ' എന്ന വിഭാഗത്തിന് കീഴിലെ 'എൻട്രി പെർമിറ്റുകൾ' എന്ന ബട്ടൺ ക്ലിക്ക് ചെയ്യാം.

2. ആദ്യം 'എൻട്രി പെർമിറ്റ്' ക്ലിക്ക് ചെയ്ത് എൻട്രി പെർമിറ്റ് സർവ്വീസസിൽ ക്ലിക്ക് ചെയ്യാം.

3. തുടർന്ന് 'ന്യൂ എൻട്രി പെർമിറ്റ് ഫോർ ഗ്രീൻ റസിഡൻസ്' ആക്സസ് ചെയ്യാൻ എൻട്രി പെർമിറ്റ് സെർവീസിൽ ക്ലിക്ക് ചെയ്യുക. ഗ്രീൻ വിസ സംവിധാനത്തിനുള്ളിലെ എല്ലാ വിഭാഗങ്ങളും ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതിൽ നിന്നും ഇഷ്യൂയിങ് എൻട്രി പെർമിറ്റ് ഫോർ ഗ്രീൻ റസിഡൻസ് ക്ലിക്ക് ചെയ്യാം.

4. സ്റ്റാർട്ട് സർവ്വീസ് എന്നതിൽ ക്ലിക്ക് ചെയ്തതിന് ശേഷം ലോഗിൻ പേജിൽ രജിസ്റ്റർ നൗ ക്ലിക്ക് ചെയ്യാം. ആവശ്യമായ പാസ്വേർഡുകൾ സമർപ്പിക്കാം.

5. ജി ഡി ആർ എഫ് എയിലെ നിങ്ങളുടെ ഡാഷ് ബോർഡിൽ ന്യൂ ആപ്ലിക്കേഷൻ ക്ലിക്ക് ചെയ്ത് ഗ്രീൻ റസിഡൻസ് ഫോർ ഹൈ സ്കിൽഡ് വർക്കേഴ്സ് എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യാം.

6. വ്യക്തിഗത വിവരങ്ങൾ എല്ലാം നൽകാം.

7. തുടർന്ന് ആവശ്യമായ രേഖകളെല്ലാം സമർപ്പിക്കാം

8. ഫീസ് അടയ്ക്കാം. 335.75 ദിർഹമാണ് വിസ ആപ്ലിക്കേഷൻ ഫീ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+