യുഎഇ ഇന്ത്യക്കാര്‍ക്ക് ഒരു വര്‍ഷം മുമ്പേ നല്‍കി; പാകിസ്താന് കിട്ടിയത് ഇപ്പോള്‍, പ്രവാസികള്‍ അറിയാന്‍
ദുബായ്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ യുഎഇ ഭരണകൂടം പലതരം ടൂറിസ്റ്റ് വിസകള്‍ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നാണ് അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ. പ്രാദേശിക സ്‌പോണ്‍സറുടെ പിന്തുണയില്ലാതെ തന്നെ ഈ വിസ കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം. അഞ്ച് വര്‍ഷത്തിനിടെ എത്ര തവണയും യുഎഇയില്‍ വന്നുപോകാം.
പാകിസ്താനിലെ പൗരന്മാര്‍ക്ക് ഈ വിസ നല്‍കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു. പാകിസ്താനിലെ യുഎഇ അംബാസഡര്‍ ഹമദ് ഉബൈദ് ഇബ്രാഹീം സലീം അല്‍ സഅബി ഇക്കാര്യം ലാഹോറിലെ ഗവര്‍ണര്‍ ഹൗസ് സന്ദര്‍ശിക്കവെ വിശദീകരിച്ചു. ഇന്ത്യക്കാര്‍ക്ക് ഒരു വര്‍ഷം മുമ്പേ ഈ വിസ യുഎഇ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നേട്ടം ഇന്ത്യക്കാരും യുഎഇ ഭരണകൂടവും അനുഭവിക്കുന്നുമുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കൂടുതലായി സന്ദര്‍ശിക്കുന്ന ജിസിസി രാജ്യമാണ് യുഎഇ. വിനോദത്തിനും കുടുംബ സന്ദര്‍ശനത്തിനുമെല്ലാമായി ഹൃസ്വ സന്ദര്‍ശനത്തിന് മലയാളികള്‍ യുഎഇയില്‍ എത്തുന്നുണ്ട്. ജോലി ആവശ്യാര്‍ഥം എത്തുന്നവര്‍ വേറെ. വിവിധ തരം ടൂറിസ്റ്റ് വിസകളാണ് യുഎഇ നല്‍കുന്നത്. അവ ഏതൊക്കെയാണ് എന്ന് ചുരുക്കി പറയാം.
യുഎഇ ടൂറിസ്റ്റ് വിസ ഇവയാണ്
30 മുതല്‍ 60 ദിവസം വരെ കാവാലധിയുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, 30 മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, 48 മുതല്‍ 96 മണിക്കൂര്‍ സമയം കാലാവധിയുള്ള ട്രാന്‍സിറ്റ് വിസ, യുഎഇയില്‍ എത്തിയാല്‍ അപേക്ഷ നല്‍കി സ്വന്തമാക്കാന്‍ സാധിക്കുന്ന വിസ ഓണ്‍ അറൈവല്‍ എന്നിവയെല്ലാം വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണ്.
പാകിസ്താനില്‍ നിന്നു യുഎഇയിലേക്ക് പോകുന്നവര്‍ക്ക് അടുത്ത കാലം വരെ വലിയ കടമ്പകള്‍ ഉണ്ടായിരുന്നു. പോലീസ് നല്‍കുന്ന എന്‍ഒസി ആവശ്യമാണ് എന്ന് പാകിസ്താനിലെ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയിലെത്തുന്ന പാകിസ്താന്‍കാര്‍ യാചന പതിവാക്കി എന്ന രീതിയിലുള്ള വാര്‍ത്തകളും പ്രചരിച്ചു. ഇതെല്ലാം വിസ വൈകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടി.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ അനാവശ്യ ഇടപെടലാണ് പലര്‍ക്കും യാത്രാ തടസം നേരിടാന്‍ കാണം എന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ പാകിസ്താന്‍കാര്‍ക്കും അഞ്ച് വര്‍ഷത്തേക്കുള്ള വിസിറ്റ് വിസ അനുവദിക്കാന്‍ യുഎഇ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ഒരു വര്‍ഷം മുമ്പാണ് ഈ വിസ അനുവദിച്ചു തുടങ്ങിയത്. യുഎഇയിലെത്തുന്നവരില്‍ വലിയൊരു ഭാഗം ഇന്ത്യക്കാരായതിനാലാണിത്.
ഇന്ത്യക്കാര്‍ക്ക് ലഭിച്ച മറ്റൊരു അവസരം
2022ല്‍ 18.4 ലക്ഷം ഇന്ത്യക്കാരാണ് യുഎഇ സന്ദര്‍ശിച്ചത്. 2013ല്‍ 24.6 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 22 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയിലെത്തി. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഇന്ത്യക്കാര്‍ക്ക് പരോക്ഷമായി നല്‍കുന്ന വിസ ഓണ്‍ അറൈവല്‍ യുഎഇ വിപുലീകരിച്ചു. ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, ന്യൂസിലാന്റ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ അനുവദിക്കാനാണ് യുഎഇ തീരുമാനിച്ചത്.
നേരത്തെ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമെത്തുന്ന ഇന്ത്യക്കാര്‍ക്കായിരുന്നു ഈ ആനുകൂല്യം. അമേരിക്കന്‍ വിസിറ്റ് വിസ, യുഎസ് ഗ്രീന്‍ കാര്‍ഡ്, ബ്രിട്ടന്റെയോ യൂറോപ്യന്‍ യൂണിയന്റെയോ റസിഡന്‍സ് വിസ എന്നിവയുള്ള ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നേരത്തെ യുഎഇ അനുവദിച്ചിരുന്നു. ഈ വര്‍ഷം കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യക്കാര്‍ക്കായി വിപുലപ്പെടുത്തുകയാണ് ചെയ്തത്. ഇതുവഴി ആറ് മാസം കാലാവധിയുള്ള വിസയാണ് യുഎഇ അനുവദിക്കുന്നത്.












Click it and Unblock the Notifications