Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി; ആശങ്കയില്‍ ഗള്‍ഫ്, ഇസ്രായേല്‍ ഇറാന്‍ പോര് കടുത്തു

ദുബായ്: ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തുകയും ഇറാന്‍ പ്രത്യാക്രമണം തുടങ്ങുകയും ചെയ്തതോടെ ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. സമ്പൂര്‍ണ യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും നീങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ 78 പേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേല്‍ ഒരു യുവതിയും കൊല്ലപ്പെട്ടു. ഇരുഭാഗത്തും കെട്ടിടങ്ങള്‍ തകരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മേഖല അശാന്തിയില്‍ മുങ്ങിയതോടെ വ്യവസായ ലോകവും ആശങ്കയിലായി. സ്വര്‍ണവില കുതിക്കുകയാണ്. ക്രൂഡ് ഓയില്‍ വിലയും വന്‍തോതില്‍ വര്‍ധിച്ചു. ഇതോടൊപ്പം ഇന്ത്യന്‍ പ്രവാസികളും ആധിയിലാണ്. നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്നവരും നാട്ടില്‍ നിന്ന് തിരിച്ചു ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറാകുന്നവരും പ്രതിസന്ധിയിലാകുമോ എന്നാണ് ചോദിക്കുന്നത്. മാത്രമല്ല, യുഎഇയില്‍ പഴം, പച്ചക്കറി എന്നിവയുടെ വില കൂടാനും സാധ്യതയുണ്ട്.

uae flights cancelled list-

അതിനിടെ, യുഎഇ വിമാനങ്ങള്‍ നിരവധി രാജ്യങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി. ഇറാന്‍ വ്യോമപാത അടച്ചതാണ് ഒരു കാരണം. ഇറാഖും ഭാഗകമായി വ്യോമപാത അടച്ചു. ഇസ്രായേല്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. സമാധാനം പാലിക്കണമെന്ന് ഇന്ത്യയും ജിസിസി രാജ്യങ്ങളും യൂറോപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.

എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ എന്നീ വിമാനങ്ങളാണ് ചില രാജ്യങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയത്. ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, സിറിയ, ഇസ്രായേല്‍, റഷ്യ, അര്‍മേനിയ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിയിട്ടുള്ളത്. കൂടാതെ ജോര്‍ജിയ, കസാഖ്‌സ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസപ്പെടും.

യാത്രക്കാര്‍ ചെയ്യേണ്ടത്

ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ തിരക്കിയ ശേഷമേ യാത്ര പ്ലാന്‍ ചെയ്യാവൂ എന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചു. വിമാന കമ്പനികളുടെ മൊബൈല്‍ ആപ്പുകളും പുതിയ വിവരങ്ങള്‍ക്ക് വേണ്ടി ആശ്രയിക്കാം. യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തുന്നത് നല്ലതാണ്. റീ ബുക്കിങ്, റീ ഫണ്ട് സൗകര്യങ്ങള്‍ യുഎഇയിലെ വിമാന കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യ നേരിടാന്‍ സാധ്യതയുള്ള പ്രതിസന്ധി

വിമാന കമ്പനികളുടെ പുതിയ നിയന്ത്രണങ്ങള്‍ വരുംദിവസങ്ങളിലും തുടരുമോ എന്ന് വ്യക്തമല്ല. യുദ്ധത്തിന്റെ വ്യാപ്തി പരിശോധിച്ച ശേഷമാകും തീരുമാനം. ഇറാന്‍ തിരിച്ചടി കൂടി തുടങ്ങിയ സാഹചര്യത്തില്‍ വിമാന യാത്ര കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായേക്കും. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പ്രയാസമില്ലാതെ തുടരുന്നു എന്നാണ് ഇതുവരെയുള്ള വിവരം.

അതേസമയം, ക്രൂഡ് ഓയില്‍ വില ഉയരുന്നത് വലിയ ആശങ്കയാണ് വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 75 ഡോളര്‍ കടന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും വലിയ വര്‍ധനവ് പ്രതീക്ഷിച്ചതല്ല. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണിത്. അവശ്യവസ്തുക്കളുടെ വില ഉയരാനും യാത്രാ ചെലവ് വര്‍ധിക്കാനും കാരണമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സംസാരിച്ചിട്ടുണ്ട്. യുദ്ധം ഒഴിവാക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+