ഇന്ധനവില കൂടാന്‍ പോകുന്നു?; യുഎഇയിലെ പുതിയ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ നാളെ അറിയാം
അബുദാബി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലയിടിവിന് ശേഷം യുഎഇയില്‍ നവംബര്‍ മാസത്തില്‍ ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത. ഇന്ധനവില കമ്മറ്റി വ്യാഴാഴ്ചയാണ് അടുത്ത മാസത്തെ പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കുക. ഒക്ടോബര്‍ മാസത്തില്‍ സൂപ്പര്‍ 98, സ്പെഷ്യല്‍ 95, ഇ-പ്ലസ് 91. ഡീസല്‍ എന്നീ ഇന്ധനതരങ്ങള്‍ക്ക് യഥാക്രമം ലിറ്ററിന് 2.66, 2.54, ദിര്‍ഹം 2.47, 2.6 ദിര്‍ഹം എന്നിങ്ങനെയായിരുന്നു വില.
2015 മുതലാണ് യു എല ഇ പെട്രോള്‍, ഡീസല്‍ വിലകള്‍ എല്ലാ മാസവും അവസാന ദിവസം പരിഷ്‌കരിക്കാന്‍ ആരംഭിച്ചത്. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നയത്തിന്റെ ഭാഗമായിട്ടാണ് ആഗോള നിരക്കിന് അനുസൃതമായി പെട്രോള്‍, ഡീസല്‍ വിലകള്‍ പരിഷ്‌കരിക്കുന്നത്. സെപ്റ്റംബറിലെ 73 ഡോളറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ ബ്രെന്റ് വില ബാരലിന് ശരാശരി 75.5 ഡോളറായിരുന്നു.

മിഡില്‍ ഈസ്റ്റില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇന്ധനവിലയെ സ്വാധീനിച്ചതിനാല്‍ ഒക്ടോബറില്‍ ബാരലിന് 71 ഡോളര്‍ മുതല്‍ ബാരലിന് 81 ഡോളര്‍ വരെ എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് വില ബാരലിന് 81 ഡോളറായി കുതിച്ചിരുന്നു. എന്നാല്‍ പിന്നീട് സാഹചര്യം മെച്ചപ്പട്ടതോടെ വില ആറ് ശതമാനത്തിലധികം ഇടിഞ്ഞു.
ക്രൂഡ് ഓയിലിന്റെ വില തിങ്കളാഴ്ച ആറ് ശതമാനം ഇടിഞ്ഞ് ഡബ്ല്യുടിഐയ്ക്ക് ബാരലിന് 67 ഡോളറായും ബ്രെന്റിന് 71 ഡോളറായും കുറഞ്ഞു എന്നാണ് എഫ്എക്‌സ്‌പ്രോയിലെ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റ് അലക്‌സ് കുപ്സികെവിച്ച് പറയുന്നത്. ഇറാന്റെ എണ്ണ സമ്പത്തിനെതിരായ ഇസ്രായേല്‍ ആക്രമണമാണ് ഇതിന് കാരണം എന്നും അലക്‌സ് കുപ്സികെവിച്ച് കൂട്ടിച്ചേര്‍ത്തു.
2023 ല്‍ പെട്രോള്‍ വില ഒക്ടോബറില്‍ ഉയര്‍ന്നെങ്കിലും നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കുറയുകയായിരുന്നു. 2024 ല്‍ മെയ് മാസത്തില്‍ ഉയര്‍ന്ന വില അതിനുശേഷം ക്രമാനുഗതമായി കുറഞ്ഞു. മേയ് മാസത്തില്‍ സൂപ്പര്‍ 98 സ്പെഷ്യല്‍ 95 ഇ-പ്ലസ് 91 എന്നിവയ്ക്ക് യഥാക്രമം 3.34 ദിര്‍ഹം, 3.22 ദിര്‍ഹം, 3.15 ദിര്‍ഹം എന്നിങ്ങനെയായിരുന്നു വില. ജൂണില്‍ ഇത് ഇടിഞ്ഞു.
സൂപ്പര്‍ 98 സ്പെഷ്യല്‍ 95 ഇ-പ്ലസ് 91 എന്നീ ഇന്ധനങ്ങള്‍ക്ക് ജൂണില്‍ 3.14 ദിര്‍ഹം, 3.02 ദിര്‍ഹം, 2.95 ദിര്‍ഹം എന്നിങ്ങനെയായി വില കുറഞ്ഞു. ജൂലൈയിലും രാജ്യത്തെ ഇന്ധനവിലയില്‍ ഇടിവായിരുന്നു ഉണ്ടായിരുന്നത്. 2.99 ദിര്‍ഹം, 2.88 ദിര്‍ഹം, 2.80 ദിര്‍ഹം എന്നിങ്ങനെയായിരുന്നു ജൂലൈയിലെ വില. എന്നാല്‍ ആഗസ്റ്റില്‍ യു എ ഇയിലെ ഇന്ധനവില തിരിച്ചുകയറുന്നതായിരുന്നു കണ്ടത്.
സൂപ്പര്‍ 98 സ്പെഷ്യല്‍ 95 ഇ-പ്ലസ് 91 എന്നീ ഇനങ്ങള്‍ക്ക് ആഗസ്റ്റ് മാസം 3.05 ദിര്‍ഹം, 2.93 ദിര്‍ഹം, 2.86 ദിര്‍ഹം എന്നിങ്ങനെയായിരുന്നു വില വര്‍ധിച്ചു. ഇതിന് ശേഷം സെപ്തംബറിലും ഒക്ടോഹറിലും രാജ്യത്തെ ഇന്ധന വില കുറയുകയായിരുന്നു. സെപ്റ്റംബര്‍ 2.90 ദിര്‍ഹം, 2.78 ദിര്‍ഹം, 2.71 ദിര്‍ഹം ഒക്ടോബര്‍ 2.66 ദിര്‍ഹം, 2.54 ദിര്‍ഹം, 2.47 ദിര്‍ഹം എന്നിങ്ങനെയായിരുന്നു ഇന്ധനവില.












Click it and Unblock the Notifications