പെട്രോളിനും ഡീസലിനും വില കുറച്ച് യുഎഇ; നവംബര്‍ മുതലുള്ള നിരക്ക് ഇങ്ങനെ

നവംബര്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ യു എ ഇ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നിട്ടും അടുത്ത മാസത്തേക്കുള്ള ഇന്ധന വില കുറച്ചിരിക്കുകയാണ് യു എ ഇ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി. ഇത് പ്രകാരം ഒക്ടോബറില്‍ ലിറ്ററിന് 4.40 ദിര്‍ഹം ആയിരുന്ന സൂപ്പര്‍ 98 പെട്രോളിന്റെ വില 4.16 ദിര്‍ഹമായി കുറഞ്ഞു. സ്‌പെഷ്യല്‍ 95 പെട്രോളിന്റെ വില കഴിഞ്ഞ മാസത്തെ 4.28 ദിര്‍ഹത്തില്‍ നിന്ന് 4.04 ദിര്‍ഹമായും കുറഞ്ഞു.

ഇ-പ്ലസ് വിഭാഗം പെട്രോളിന് ലിറ്ററിന് 3.97 ദിര്‍ഹമായിരിക്കും വില. ഒക്ടോബറില്‍ ഇത് 4.21 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വില കഴിഞ്ഞ മാസത്തെ 4.80 ദിര്‍ഹത്തില്‍ നിന്ന് 4.75 ദിര്‍ഹമായും കുറഞ്ഞു. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇന്ധന വില തുടര്‍ച്ചയായി വര്‍ധിച്ചു വരികയായിരുന്നു. എന്നാല്‍, പ്രാദേശിക യുദ്ധ സാഹചര്യങ്ങള്‍ കാരണം തുടര്‍ച്ചയായി നാല് മാസം വില വര്‍ധിച്ചതിന് ശേഷം, ജൂലൈ മാസത്തില്‍ യു എ ഇയില്‍ ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

UAE Fuel Price

ഫെബ്രുവരി 28-ന് മിഡില്‍ ഈസ്റ്റില്‍ യുദ്ധം ആരംഭിച്ചത് മുതല്‍, യു എ ഇയില്‍ ഇന്ധനത്തിന്റെ ചില്ലറ വില്‍പന വിലയില്‍ 60 ശതമാനത്തിലധികം വര്‍ധനയുണ്ടായി. ജൂലൈയില്‍ വില കുറഞ്ഞെങ്കിലും, ഓഗസ്റ്റ് മുതല്‍ വീണ്ടും വര്‍ധിക്കുകയാണുണ്ടായത്. യു എ ഇയിലെ പെട്രോള്‍ വിലയിലുണ്ടാകുന്ന പ്രതിമാസ മാറ്റങ്ങള്‍ കുടുംബ ബജറ്റുകളെ നേരിട്ട് ബാധിക്കുന്നതാണ്. കാരണം മിക്ക കുടുംബങ്ങള്‍ക്കും ഇന്ധനം ഒഴിച്ചുകൂടാനാവാത്ത ഒരു ചെലവാണ്.

ചെറിയ വില വര്‍ധനകള്‍ പോലും കാലക്രമേണ വലിയ തുകയായി മാറുകയും, വാഹന ഉടമകള്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ കൂടുതല്‍ ഭാഗം ഇന്ധന ച്ചെലവിനായി നീക്കി വെക്കേണ്ടി വരികയും ചെയ്യേണ്ടി വരാറുണ്ട്. അതിനാല്‍ തന്നെ കഴിഞ്ഞ മൂന്ന് മാസമായി വര്‍ധിച്ച ഇന്ധന വിലയില്‍ കുറവ് വരുന്നത് പൊതുജനങ്ങള്‍ക്ക് ആശ്വാസമാകും.

ആഗോള ഊര്‍ജ്ജ വിപണികള്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിന് വിധേയമായ ഒരു കാലഘട്ടത്തിന് ശേഷമാണ് ഇന്ധന വില പ്രഖ്യാപനം വരുന്നത്. മിഡില്‍ ഈസ്റ്റിലെ വിതരണവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും, അന്താരാഷ്ട്ര ചരക്കുനീക്കത്തിലുണ്ടാകുന്ന തടസങ്ങളുടെ ആഘാതവും വ്യാപാരികള്‍ വിലയിരുത്തിയതോടെ, വെള്ളിയാഴ്ച എണ്ണവിലയില്‍ വര്‍ദ്ധനവുണ്ടായി.

വെള്ളിയാഴ്ച വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍, ഡിസംബര്‍ മാസത്തേക്കുള്ള 'ബ്രെന്റ് ക്രൂഡ്' ഫ്യൂച്ചറുകള്‍ 2.92 ഡോളര്‍ അഥവാ 2.54 ശതമാനം ഉയര്‍ന്ന് ബാരലിന് 117.80 ഡോളറിലെത്തി. കൂടുതല്‍ സജീവമായി വ്യാപാരം നടന്ന ജനുവരി മാസത്തേക്കുള്ള കരാറുകള്‍ 3.04 ഡോളര്‍ വര്‍ധിച്ച് 113.84 ഡോളറിലെത്തി. അതേസമയം, യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് എണ്ണവില 2.66 ഡോളര്‍ അഥവാ 2.61 ശതമാനം ഉയര്‍ന്ന് 104.66 ഡോളറിലുമെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma