Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാന്‍ യുഎഇയിലേക്ക് വിട്ടോ? ഒന്നല്ല, നിരവധി ഓഫറുകള്‍, 'വില കൂടിയാലും പ്രശ്‌നമില്ല'

അന്താരാഷ്ട്രവിപണിയില്‍ മാസങ്ങളായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ പ്രധാന സ്വര്‍ണ വിപണികളിലൊന്നായ യുഎഇയിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ട്. എന്നാല്‍ ഉയര്‍ന്ന വിലയുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് വിലവര്‍ധനവിന്റെ ആഘാതം കുറയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ നിരവധി ഓപ്ഷനുകള്‍ ഉണ്ട്.

സ്വര്‍ണവില വര്‍ധിക്കുമ്പോഴും ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനും ആകര്‍ഷിക്കാനും ദുബായിലെ ജ്വല്ലറികള്‍ വിവിധതരത്തിലുള്ള ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത വിലകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക, തവണകളായി പണം അടയ്ക്കുന്നതിനുള്ള പദ്ധതികള്‍ തിരഞ്ഞെടുക്കുക, സേവിംഗ്‌സ് സ്‌കീമുകള്‍, പണിക്കൂലിയില്‍ കിഴിവുകള്‍ നേടുക, സ്വര്‍ണ്ണ നിരക്കുകള്‍ ലോക്ക് ചെയ്യുക തുടങ്ങിയവയാണ് ഇത്.

Gold Price

ഭൗമരാഷ്ട്രീയ സംഘര്‍ഷവും കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡും കാരണം സ്വര്‍ണ വിലകള്‍ ഉയര്‍ന്ന് നില്‍ക്കും എന്ന് തന്നെയാണ് വ്യാപാരികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങേണ്ടവര്‍ക്ക് ഈ ഓഫറുകളും കിഴിവുകളും പ്രയോജനപ്പെടുത്താം. കഴിഞ്ഞ ആഴ്ച സ്വര്‍ണവില ഔണ്‍സിന് 2950 ഡോളര്‍ എന്ന നിലയില്‍ എത്തിയിരുന്നു.

ദുബായില്‍ 24 കാരറ്റ്, 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നീ സ്വര്‍ണങ്ങള്‍ക്ക് ഗ്രാമിന് യഥാക്രമം 353.75 ദിര്‍ഹം, 329.25 ദിര്‍ഹം, 315.5 ദിര്‍ഹം, 270.5 ദിര്‍ഹം എന്നിങ്ങനെയായിരുന്നു വില. ഈ വര്‍ഷം ആദ്യ പാദത്തില്‍ സ്വര്‍ണ്ണ വില 3,000 ഡോളറില്‍ എത്തുമെന്നും പിന്നീട് വര്‍ഷാവസാനം 3,500 ഡോളര്‍ ആയി ഉയരുമെന്നുമാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഓഫറുകളും കിഴിവുകളും പ്രയോജനപ്പെടുത്തി സ്വര്‍ണം വാങ്ങണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വിശ്വസനീയരായ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് ഗുണനിലവാരവും ന്യായമായ വിലയും ഉറപ്പാക്കുമെന്നും വിലയിലെ ചാഞ്ചാട്ട കാലഘട്ടത്തില്‍ അമിതമായി പണം നല്‍കാനുള്ള സാധ്യത കുറയ്ക്കുമെന്നും ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹിദ് അബ്ദുള്ള പറഞ്ഞു. അഡ്വാന്‍സ് ബുക്കിംഗ് സ്‌കീം ഉപയോഗിക്കുന്നത് നല്ലതാണ് എന്നാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിലെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറയുന്നത്.

'മൂന്ന് മാസത്തേക്ക് സ്വര്‍ണ്ണ നിരക്ക് ബ്ലോക്ക് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് 50 ശതമാനം അഡ്വാന്‍സ് നല്‍കാം അല്ലെങ്കില്‍ ആറ് മാസത്തേക്ക് നിരക്ക് ബ്ലോക്ക് ചെയ്യുന്നതിന് 100 ശതമാനം അടയ്ക്കാം. അഡ്വാന്‍സ് സ്‌കീമുകളില്‍ ചേരുന്നതിലൂടെ, വില വര്‍ധനവ് ഉണ്ടായാല്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും,' ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് തവണ വ്യവസ്ഥയില്‍ പണം നല്‍കുന്ന പദ്ധതികള്‍ പരിശോധിക്കാമെന്നാണ് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസിന്റെ അഭിപ്രായം. 'പ്രമോഷണല്‍ കാലയളവില്‍ വാങ്ങുന്നത് ഏറ്റക്കുറച്ചിലുകള്‍ നികത്താന്‍ സഹായിക്കും. കൂടാതെ നാണയങ്ങളോ ഭാരം കുറഞ്ഞ ആഭരണങ്ങളോ വഴി വാങ്ങുന്ന സ്വര്‍ണം വൈവിധ്യവല്‍ക്കരിക്കുന്നത് വിലയിലെ മാറ്റങ്ങള്‍ക്കിടയില്‍ സ്ഥിരത ഉറപ്പാക്കും',' അദ്ദേഹം പറഞ്ഞു.

വിലയിലെ ചാഞ്ചാട്ടം മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് മുന്‍കൂട്ടി വാങ്ങലുകള്‍ ആസൂത്രണം ചെയ്യുകയും തവണകളായി പണം അടയ്ക്കുന്നതിനുള്ള പദ്ധതികള്‍, സ്വര്‍ണ്ണ സമ്പാദ്യ പദ്ധതികള്‍, അല്ലെങ്കില്‍ നിശ്ചിത വിലയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുക എന്നിവയാണെന്ന് കാന്‍സ് ജുവല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ അനില്‍ ധനക് അഭിപ്രായപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+