Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ കൂടി, പണിക്കൂലിയില്ലാതെ ആഭരണം വാഗ്ദാനം ചെയ്ത് ജ്വല്ലറികള്‍! വേഗം വാങ്ങിച്ചോ

ദുബായ്: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി വര്‍ധനവ് ഉണ്ടായതോടെ ദുബായില്‍ സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവ്. യു എസ് തൊഴില്‍ റിപ്പോര്‍ട്ടിലെ ഏറ്റവും പുതിയ ആശങ്കകള്‍ ഉയര്‍ത്തിയതതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നു. 10 ദിര്‍ഹത്തിന്റെ വര്‍ധനവാണ് രണ്ട് ദിവസം കൊണ്ട് ദുബായിലെ സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.

ഇത് യു എ ഇയിലെ സ്വര്‍ണ ഉപഭോക്താക്കളെ ജ്വല്ലറിയിലേക്ക് വരുന്നതില്‍ നിന്ന് അകറ്റി. ദുബായിലെ സ്വര്‍ണ വില ഈ വാരാന്ത്യത്തില്‍ വില ഗ്രാമിന് 22 കാരറ്റിന് ദിര്‍ഹത്തിന് 374 ദിര്‍ഹമായി കുറഞ്ഞു എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ദുബായ് സ്വര്‍ണ വിപണിയില്‍ ഇത് 368.25 ദിര്‍ഹത്തില്‍ നിന്ന് വളരെ ഉയര്‍ന്ന നിലയില്‍ ആണ് വ്യാപാരം നടത്തുന്നത്.

Gold Rate

യു എസ് വ്യാപാര താരിഫുകളെ കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ബുള്ളിയന്‍ വില കുറഞ്ഞപ്പോള്‍ ഇത് 365.25 ദിര്‍ഹമായിരുന്നു. എന്നാല്‍ യു എസിലെ ഏറ്റവും പുതിയ തൊഴില്‍ റിപ്പോര്‍ട്ടിന് ശേഷം അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 65 ഡോളറില്‍ കൂടുതല്‍ ഉയര്‍ന്ന് 3,363 ഡോളറിലെത്തി എന്ന് ഒരു എഫ്എക്‌സ് വിശകലന വിദഗ്ധന്‍ പറഞ്ഞു. മാത്രമല്ല, കാനഡയിലെ 35% പോലുള്ള താരിഫുകളെക്കുറിച്ചും വീണ്ടും ചര്‍ച്ച ഉയര്‍ന്നു.

ജൂലൈ 30, 31 തീയതികളിലെ സ്ഥിതിയില്‍ നിന്ന് ഇപ്പോള്‍ വരെ വികാരങ്ങള്‍ പൂര്‍ണ്ണമായും മാറിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ജ്വല്ലറികളിലേക്ക് വീണ്ടും ഉപഭോക്താക്കളെ എത്തിക്കുന്നതിന് വേണ്ടി വിപണിയിലുള്ളവര്‍ പുതിയ തന്ത്രം ആവിഷ്‌കരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡമാസ് ഉള്‍പ്പെടെയുള്ള ചില ജ്വല്ലറി റീട്ടെയിലര്‍മാര്‍ 0% പണിക്കൂലി വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികളുടെ ഇഷ്ട സ്വര്‍ണ വിപണിയാണ് ദുബായ്. അതിനാല്‍ തന്നെ പണിക്കൂലിയില്ലാതെ ആഭരണം വാങ്ങിക്കാം എന്ന ഓഫര്‍ മുന്നോട്ട് വെക്കുന്നതോടെ ഉപഭോക്താക്കള്‍ തിരികെ ജ്വല്ലറിയിലേക്ക് എത്തും എന്നാണ് വിപണി വിശകലനരും നിരീക്ഷിക്കുന്നത്. എന്നാല്‍ 0% പണിക്കൂലി എന്ന ഓഫര്‍ പരിമിതമായ സമയ പ്രമോഷനില്‍ മാത്രമാണ്. അതും തിരഞ്ഞെടുത്ത ആഭരണങ്ങള്‍ക്ക് മാത്രമെ ലഭിക്കൂ.

എങ്കിലും ആഭരണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസകരമാണ്. അതേസമയം കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ വര്‍ധിച്ച് 9290 രൂപയിലും പവന് 1120 രൂപ കൂടി 74320 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്. സമീപകാലത്ത് ഇത്രയും ഉയര്‍ച്ച ഒരു ദിവസമുണ്ടാകുന്നത് ആദ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+