ഇങ്ങനെയൊന്ന് അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല... ദുബായിലും സ്വര്‍ണം കുതിക്കുന്നു!
ദുബായ്: അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് രാവിലെ സ്വര്‍ണ വില ആദ്യമായി ഔണ്‍സിന് 3050 ഡോളര്‍ കടന്നിരുന്നു. വിലയിലെ മാറ്റം പല ആഭ്യന്തര വിപണികളേയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സ്വര്‍ണ വിപണന കേന്ദ്രങ്ങളിലൊന്നായ ദുബായിലും ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുന്നുണ്ട്. ദുബായില്‍ കഴിഞ്ഞ 20 ദിവസത്തിനിടെ ഗ്രാമിന് ഏകദേശം 20 ദിര്‍ഹത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്.
സമീപകാലത്തൊന്നുമില്ലാത്ത കുതിച്ചുചാട്ടമാണിത്. സ്വര്‍ണ വിലയില്‍ എപ്പോഴാണ് സ്ഥിരത കൈവരിക്കാന്‍ തുടങ്ങുക എന്നാണ് ഷോപ്പര്‍മാരും ജ്വല്ലറി റീട്ടെയിലര്‍മാരും ആശ്ചര്യപ്പെടുന്നത്. ഫെബ്രുവരി 28 ന് 22 കാരറ്റ് ഗ്രാമിന് 319.5 ദിര്‍ഹം എന്നത് ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ദുബായ് സ്വര്‍ണ വിലയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു എന്നാണ് ഒരു ജ്വല്ലറി റീട്ടെയിലര്‍ പറയുന്നത്.

'മുന്‍കാലങ്ങളില്‍ ഏകദേശം 20 ദിര്‍ഹം വര്‍ധനവ് ഉണ്ടാകാന്‍ മാസങ്ങളെങ്കിലും എടുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍, അത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്നു. ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,291 രൂപയാണ് വില. ഒരു ദിര്‍ഹം ഏകദേശം 23.59 രൂപയാണ്. വരും ആഴ്ചകളില്‍ യുഎഇയില്‍ വിലകള്‍ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് സ്വര്‍ണ്ണ വിശകലന വിദഗ്ധര്‍ പറയുന്നത്.
ഈ വര്‍ഷത്തെ വില പ്രവണതകളെ അടിസ്ഥാനമാക്കി ഔണ്‍സിന് 3300 ഡോളര്‍ എന്ന നിലയിലേക്ക് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം കുതിക്കും. ആഭരണങ്ങളുടെ ആവശ്യകത വിലയോട് കൂടുതല്‍ സെന്‍സിറ്റീവ് ആയിരിക്കും. വിലകള്‍ ഉയര്‍ന്നതോടെ ഉപഭോക്താക്കള്‍ ലൈറ്റ് വെയ്റ്റ് ഐറ്റങ്ങള്‍ ആണ് തിരഞ്ഞെടുക്കുന്നത് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിലെ മിഡില്‍ ഈസ്റ്റിന്റെയും പബ്ലിക് പോളിസിയുടെയും തലവന്‍ ആന്‍ഡ്രൂ നെയ്ലര്‍ പറഞ്ഞു.
ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് മേഖലയില്‍ സ്വര്‍ണ ആവശ്യകതയുടെ അറുപത് ശതമാനവും ആഭരണങ്ങള്‍ക്കാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ എപ്പോഴെങ്കിലും സ്വര്‍ണ്ണ വില സ്ഥിരത കൈവരിക്കുമെന്നോ കുറയുമെന്നോ ഉള്ള പ്രതീക്ഷ ഇപ്പോഴും ഉണ്ട്. എന്നിരുന്നാലും വിലകളില്‍ വലിയ മാറ്റം വരാന്‍ ആഗോള വിപണിയില്‍ വലിയ ഇടിവ് വേണ്ടി വരും. അത് ഉടനെയൊന്നും സംഭവിക്കാന്‍ സാധ്യതയില്ല എന്നാണ് വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications