Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ഗോള്‍ഡന്‍ വിസ: അബദ്ധത്തില്‍ തലവെക്കല്ലേ, പണം നഷ്ടമാകും, ആ പ്രചാരണം തെറ്റ്‌

ദുബായ്: 23 ലക്ഷം മുടക്കിയാല്‍ യുഎഇയില്‍ ആജീവനാന്തം താമസിക്കാന്‍ കഴിയുന്ന ഗോള്‍ഡന്‍ വില ലഭിക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്ത ശരിയല്ലെന്ന് റിപ്പോര്‍ട്ട്. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഇത് നിഷേധിച്ചുവെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നിരവധി ഇന്ത്യന്‍ മാധ്യമങ്ങളിലും വിദേശ മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. ഇതിന്റെ ഉറവിടം ഐസിപിക്ക് മനസിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് കോടിയലധികം രൂപയുടെ നിക്ഷേപം യുഎഇയില്‍ നടത്തുന്നവര്‍ക്കാണ് യുഎഇ ഗോള്‍ന്‍ വിസ അനുവദിക്കുന്നത്. കൂടാതെ മറ്റു ചില കാറ്റഗറികളും ഇക്കാര്യത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാം...

uae golden visa icp clarification-

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് നടക്കുന്നത്. മറ്റൊരു ഏജന്‍സിയേയും ഏല്‍പ്പിച്ചിട്ടില്ല. യുഎഇയുടെ നിയമം അനുസരിച്ചാണ് എല്ലാ നടപടികളും. വിസ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഐസിപിയുടെ വെബ്‌സൈറ്റിലും സ്മാര്‍ട്ട് ആപ്ലിക്കേഷനിലും പരിശോധിക്കാമെന്നും ഐപിസി അറിയിച്ചു.

അഞ്ച് മുതല്‍ പത്ത് വര്‍ഷത്തേക്ക് ചില നിബന്ധനകളോടെ യുഎഇ ഭരണകൂടം അനുവദിക്കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ. ഐസിപിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ വിദേശത്തെ ഒരു കണ്‍സള്‍ട്ടിങ് കമ്പനി അടുത്തിടെ ഇറക്കിയ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. യുഎഇയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യാനുള്ള ശ്രമമാണ് നടന്നത് എന്നും ഐസിപി അറിയിച്ചു.

യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കുക ഇവര്‍ക്ക് മാത്രം

യുഎഇ ഗോള്‍ഡന്‍ വിസ നാല് കാറ്റഗറികളിലായിട്ടാണ് അനുവദിക്കുന്നത്. ബിസിനസ് ഇന്‍വെസ്റ്റര്‍, റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റര്‍, സംരംഭകന്‍, അതുല്യ പ്രതിഭകള്‍ എന്നിവയാണത്. ഡോക്ടര്‍, ശാസ്ത്രജ്ഞര്‍, മികവുറ്റ വിദ്യാര്‍ഥികള്‍, മാനുഷിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെല്ലാം നാലാമത്തെ ഗണത്തില്‍പ്പെടും. ഇവരുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ കൂടി പരിശോധിച്ചാണ് വിസ അനുവദിക്കുക.

ബിസിനസ്, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ യുഎഇയില്‍ 20 ലക്ഷം ദിര്‍ഹം നിക്ഷേപിക്കണം എന്ന നിബന്ധനയുണ്ട്. അതായത്, 4.67 കോടി രൂപയോളം. സംരംഭകന്റെ കുറഞ്ഞ നിക്ഷേപം അഞ്ച് ലക്ഷം ദിര്‍ഹമായിരിക്കണം. അതായത്, ഏകദേശം 1.16 കോടി രൂപ. ഇതില്‍നിന്നെല്ലാം വ്യത്യതമായ പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

യുഎഇ മാത്രമല്ല, ഗോള്‍ഡന്‍ വിസ അനുവദിക്കുന്ന രാജ്യം. അമേരിക്കയും ന്യൂസിലാന്റും ഉള്‍പ്പെടെ പല രാജ്യങ്ങളും ദീര്‍ഘകാല വിസകള്‍ അനുവദിക്കുന്നുണ്ട്. ഉപാധികളോടെയാണ് എല്ലാ രാജ്യങ്ങളും ഇത്തരം വിസകള്‍ അനുവദിക്കുക. മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുഎഇ ഗോള്‍ഡന്‍ വിസ ആകര്‍ഷണീയമാകുന്നത്, ആ രാജ്യത്തെ മികച്ച ജീവിത സാഹചര്യമാണ്. നികുതി രഹിത സംവിധാനവും യുഎഇയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+