Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടന്റ് ക്രിയേറ്റര്‍ ആണോ? അടിപൊളി വീഡിയോ തയ്യാറാക്കുമോ; യുഎഇ വിളിക്കുന്നു, ഗോള്‍ഡന്‍ വിസ കിട്ടും

ദുബായ്: ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ നല്‍കാന്‍ യുഎഇ. നിലവില്‍ ലോകത്തിന്റെ ഏത് ഭാഗത്ത് ജോലി ചെയ്യുന്നവര്‍ക്കും ദുബായിലേക്ക് മാറാന്‍ അവസരം കിട്ടും. ടെക്‌സ്റ്റ്, വീഡിയോ, ഓഡിയോ, ആര്‍ട്ടിസ്റ്റിക് കണ്ടന്റ് എന്നിവ ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയയിലും തയ്യാറാക്കുന്നവര്‍ക്ക് അവസരമുണ്ട്.

കണ്ടന്റ് തയ്യാറാക്കുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും ആശയങ്ങളും നല്‍കാന്‍ ക്രിയേറ്റേഴ്‌സ് എച്ച്ക്യു എന്ന പുതിയ സംവിധാനം യുഎഇ ആരംഭിച്ചിട്ടുണ്ട്. ഈ മാസം 13നാണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടത്. മെറ്റ, ടിക് ടോക്ക്, എക്‌സ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. 20 രാജ്യങ്ങളില്‍ നിന്നായി നൂറോളം പേരെ ഇതിനകം പദ്ധതി ആകര്‍ഷിച്ചിട്ടുണ്ട്.

uae golden visa for content creators

കണ്ടന്റ് ക്രിയേറ്റേഴ്‌സ് സപ്പോര്‍ട്ട് ഫണ്ടിന് വേണ്ടി യുഎഇ സര്‍ക്കാര്‍ 408 ലക്ഷം ഡോളര്‍ അനുവദിച്ചു കഴിഞ്ഞു. യോഗ്യരായവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ വേണ്ടിയാണിത്. ആഗോള കണ്ടന്റ് ക്രിയേറ്റര്‍മാരുടെ കേന്ദ്രമായി യുഎഇയെ മാറ്റുകയാണ് ചെയ്യുന്നതെന്ന് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു. ക്രിയേറ്റര്‍മാര്‍ക്ക് മുന്നില്‍ വിശാലമായ ലോകം തുറക്കുകയാണ് യുഎഇ ചെയ്യുന്നത്.

2019ലാണ് യുഎഇ ഗോള്‍ഡന്‍ വിസ ആരംഭിച്ചത്. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. അവര്‍ക്ക് 10 വര്‍ഷം നീളുന്ന വിസ അനുവദിച്ച് ആ വ്യക്തികള്‍ക്കും യുഎഇക്കും നേട്ടം കൊയ്യുകയാണ് ഭരണകൂടം. ഈ വിസ ലഭിച്ചവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും യുഎഇയില്‍ വരാം, പുറത്തുപോകാം. ജോലിക്ക് പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല. തൊഴിലുടമയുമായി കരാറും വേണമെന്നില്ല.

എന്താണ് ഗുണം; ഇതാണ് മാനദണ്ഡങ്ങള്‍

ഗോള്‍ഡന്‍ വിസ കിട്ടിയാല്‍ യുഎഇയില്‍ സ്വന്തമായി ബിസിനസ് തുടങ്ങാനും എളുപ്പമാണ്. വീട്ടുകാരെയും ജോലിക്കാരെയും യുഎഇയിലേക്ക് കൊണ്ടുവരികയും ചെയ്യാം. വ്യക്തിഗത ആദായ നികുതി കൊടുക്കേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്. ആരോഗ്യരംഗത്ത് മികച്ച സേവനം ലഭിക്കുകയും ചെയ്യും.

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. 25 വയസ് തികഞ്ഞിരിക്കണം. യോഗ്യത തെളിയിക്കണം. യുഎഇയിലെ കണ്ടന്റ് ക്രിയേഷന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ പദ്ധതി വേണം. സാമ്പത്തിക ഭദ്രതയും ആവശ്യമാണ്. പാസ്‌പോര്‍ട്ട്, വയസ് തെളിയിക്കുന്ന രേഖ, ജോലിയുമായി ബന്ധപ്പെട്ട രേഖകള്‍, നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിലെ വിവരങ്ങള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവയും വേണം.

യോഗ്യരായവര്‍ക്ക് ഭാവി നടപടികള്‍ക്ക് വേണ്ട എല്ലാ സഹായവും ക്രിയേറ്റേഴ്‌സ് എച്ച്ക്യു നല്‍കും. 1000 ദിര്‍ഹത്തിനും 20000 ദിര്‍ഹത്തിനും ഇടയില്‍ വാര്‍ഷിക ഫീസ് ആയി നല്‍കേണ്ടി വന്നേക്കും. തീര്‍ത്തും പ്രാദേശികമായി കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസയുടെ ആനുകൂല്യം ലഭിക്കണം എന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+