യുഎഇ ഭരണകൂടം വേറെ ലെവല്‍ സർക്കാറായാല്‍ ഇങ്ങനെ വേണം: ജീവനക്കാർക്ക് ഏഴ് മില്യണ്‍ ദിർഹത്തിന്റെ ആനുകൂല്യം
ദുബായ്: സർക്കാർ ജീവനക്കാർക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് യു എ ഇ ഭരണകൂടം. ഏഴ് മില്യണ്‍ ദിഹത്തിന്റെ ആനുകൂല്യങ്ങളാണ് ജീവനക്കാർക്കായി സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ എല്ലാ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട. അതിന് കൃത്യമായ മാനദണ്ഡങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നവർക്ക് മാത്രമായിരിക്കും ശമ്പളത്തിന് പുറമെ വമ്പന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അർഹതയുണ്ടായിരിക്കുക.
ഭരണ നിർവ്വഹണത്തിലെ ചുവപ്പുനാടകള്‍ പാടെ നീക്കുകയെന്ന ലക്ഷ്യം മുന്‍നിർത്തി കൂടിയാണ് ജീവനക്കാർക്ക് വമ്പന്‍ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ സേവനങ്ങള്‍ ജനങ്ങള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കണം, അതിനായി അവർക്ക് നിരന്തരം ഉദ്യോഗസ്ഥരേയും ഓഫീസുകളേയും ബന്ധപ്പെടേണ്ടി വരരുതെന്നും ജീവനക്കാർക്കുള്ള ആനുകൂല്യം പ്രഖ്യാപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തില്‍ ചേർന്ന മന്ത്രിസഭാ യോഗം ചൂണ്ടിക്കാട്ടി.

നടപടിക്രമങ്ങള്‍ ലളിതമാക്കി അതിവേഗത്തില്‍ പൊതുജനങ്ങള്‍ക്ക് ആനുകൂല്യം നല്‍കാനും പദ്ധതികള്‍ നടപ്പിലാക്കാനും സഹായിക്കുന്ന സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങള്‍ക്കും സംഘങ്ങളേയും കോടികള്‍ വിലമതിക്കുന്ന പുരസ്കാരത്തിനായി പരിഗണിക്കും. ജനങ്ങള്‍ക്കുവേണ്ടി രാപകലില്ലാത്തെ പ്രവർത്തിക്കുന്ന കഠിനാധ്വാനികളും ജോലിയോട് സമർപ്പണ ബോധവുമുള്ള നിരവധി ജീവനക്കാർ നമ്മുടെ നാട്ടിലുണ്ട്. അവരോട് സർക്കാർ നന്ദി പറയുന്നു. അവരെ അംഗീകരിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ പുരസ്കാരം നല്‍കുന്നതെന്നത് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു.
സർക്കാർ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് പൊതുജനങ്ങള്‍ ചിലവഴിക്കുന്ന സമയവും പ്രയത്നവും പരമാവധി കുറയ്ക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തിലേക്ക് സർക്കാറിനെ നയിക്കുന്ന ജീവനക്കാർക്ക് അർഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, എമിറേറ്റ്സ് എൻ്റർപ്രണർഷിപ്പ് കൗൺസിൽ രൂപീകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി. യുവജനകേന്ദ്രീകൃതമായ പദ്ധതികൾക്ക് പിന്തുണ നൽകാനും സംരംഭകത്വ മേഖലയിലേക്ക് പ്രവേശിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നതിനുമായി എമിറേറ്റ്സ് എൻ്റർപ്രണർഷിപ്പ് കൗൺസിലിന് കീഴില്‍ 300 ദശലക്ഷം ദിർഹം ഫണ്ട് അനുവദിച്ചതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ആലിയ അൽ മസ്‌റൂയി ആയിരിക്കും എമിറേറ്റ്‌സ് എൻ്റർപ്രണർഷിപ്പ് കൗൺസിലിൻ്റെ ചെയർമാന്‍. രാജ്യത്തിൻ്റെ ആധുനിക വാസ്തുവിദ്യാ പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള ദേശീയ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി. 130 ഓളം സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും നിലവിൽ വാസ്തുവിദ്യാ സർട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ ഇത് 1000 സൈറ്റുകളായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications