Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് കുതിക്കും; പണം ഒഴുക്കാന്‍ പുതിയ ഇളവുമായി ഭരണകൂടം, പ്രോപ്പര്‍ട്ടി വിസയ്ക്ക് പരിധി ഇല്ല

അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ച വേളയില്‍ ശക്തമായ തിരിച്ചടി ഇറാന്‍ നല്‍കിയത് ജിസിസി രാജ്യങ്ങളിലായിരുന്നു. ഇറാന്റെ ഈ നീക്കത്തില്‍ വലിയ പ്രതിസന്ധിയിലായതാകട്ടെ യുഎഇയും. വിമാന സര്‍വീസ് നിലച്ചതും വ്യോമ പാത അടച്ചതുമെല്ലാം പതിവായി ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ദുബായ്ക്ക് തിരിച്ചടിയായി.

അമേരിക്കയുടെ സേനാ താവളങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇറാന്‍ യുഎഇയെ ലക്ഷ്യമിട്ടത്. ഇറാന്റെ ഈ നീക്കം യുഎഇക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. യുദ്ധം അവസാനിച്ചാലും യുഎഇ പഴയ പോലെ ആകണം എങ്കില്‍ മാസങ്ങള്‍ വേണ്ടി വരുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ദുബായ് അതിവേഗം ചുവടുവയ്ക്കുകയാണ്. പുതിയ തീരുമാനം ഇതിന്റെ ഭാഗമാണ്.

aue dubai property visa

പൊടുന്നനെയാണ് യുഎഇയുടെ തീരുമാനങ്ങള്‍ വരുന്നത്. ഒപെക് കൂട്ടായ്മയില്‍ നിന്ന് ഒഴിയാനുള്ള യുഎഇയുടെ തീരുമാനം കഴിഞ്ഞ ദിവസമായിരുന്നു. എണ്ണ വരുമാനം ഇരട്ടിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത് എന്നാണ് വിലയിരുത്തല്‍. ഇനി യുഎഇ കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യും. ഒപെകില്‍ അംഗമാകുമ്പോള്‍ കൂട്ടായ്മ നിശ്ചയിക്കുന്ന ക്വാട്ട മറികടക്കാന്‍ സാധിക്കുമായിരുന്നില്ല.

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ദുബായ് പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പടുത്തിയുള്ള പ്രോപ്പര്‍ട്ടി വിസയ്ക്ക് നിക്ഷേപ പരിധി നീക്കിയിരിക്കുകയാണ് ദുബായ് ഭരണകൂടം. നേരത്തെ രണ്ടുവര്‍ഷത്തേക്കുള്ള ഈ വിസ ലഭിക്കണം എങ്കില്‍ ഏഴര ലക്ഷം യുഎഇ ദിര്‍ഹത്തിന്റെ മൂല്യമുള്ള വസ്തു വാങ്ങണമായിരുന്നു.

ദുബായിലെ പുതിയ ഇളവ് ഇങ്ങനെ

ഇനി മുതല്‍ ഏഴര ലക്ഷം ദിര്‍ഹം എന്ന പരിധി വ്യക്തികള്‍ക്കുണ്ടാകില്ല. അതേസമയം, ഒന്നിലധികം പേര്‍ ചേര്‍ന്നുള്ള നിക്ഷേപങ്ങള്‍ക്ക് നാലു ലക്ഷം ദിര്‍ഹം ഓരോരുത്തല്‍ക്കും വേണം എന്ന നിബന്ധനയുണ്ട്. വ്യക്തികള്‍ക്കുള്ള പരിധി നീക്കിയതോടെ കൂടുതല്‍ വിദേശികള്‍ ദുബായിലേക്ക് ആകര്‍ഷിക്കപ്പെടും എന്നാണ് കരുതുന്നത്.

ദുബായ് ഭൂവകുപ്പുമായി ബന്ധമുള്ള ക്യൂബ് സെന്ററാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യക്തികള്‍ക്ക് ഏഴര ലക്ഷം ദിര്‍ഹം എന്ന പരിധി നീക്കിയത് ഇടത്തരം നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കപ്പെടുമെന്ന് കരുതുന്നു. എന്നാല്‍ പരിധി നീക്കിയത് പ്രോപ്പര്‍ട്ടി വിസ ലഭിക്കാനുള്ള അവസരമായി പലരും കാണുമോ എന്ന ആശങ്കയുമുണ്ട്.

പുതിയ നീക്കത്തിലൂടെ ദുബായിലേക്ക് നിക്ഷേപകര്‍ ഒഴുകുമെന്നാണ് പ്രതീക്ഷ. പുതിയ ബിസിനസിനുള്ള അവസരം ഒരുങ്ങുമെന്നും കരുതുന്നു. കൂടുതല്‍ വിദേശികള്‍ വരുന്നതോടെ വളരെ വേഗത്തില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ യുഎഇക്ക് സാധിച്ചേക്കും. വന്‍കിട ബിസിനസുകാര്‍ ആസ്ഥാനം ദുബായിലേക്ക് മാറ്റുന്ന നീക്കം ഇനിയും തുടരുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+