Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ അപ്രതീക്ഷിത നടപടി; 9 രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ ഇല്ല, പ്രതികരിച്ച് ബംഗ്ലാദേശ്

ദുബായ്: യുഎഇ ഒമ്പത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്തി എന്ന് റിപ്പോര്‍ട്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ ഇതില്‍പ്പെടും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ നിരോധനം തുടരുമെന്നാണ് വിവരം. ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സര്‍ക്കുലര്‍ ഉദ്ധരിച്ചാണ് മാധ്യമവാര്‍ത്തകള്‍ വന്നിരിക്കുന്നത്.

അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ലബനാന്‍, യമന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കില്ല. യുഎഇയില്‍ ഏറ്റവും കൂടുതലുള്ള ജനവിഭാഗങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശുകാര്‍. കൂടാതെ, ആഫ്രിക്കന്‍ രാജ്യങ്ങളായ ഉഗാണ്ട, സുഡാന്‍, സോമാലിയ, കാമറൂണ്‍, ലിബിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും നിരോധനമുണ്ട്.

uae visa ban-

നേരത്തെ വിസ ലഭിച്ച് യുഎഇയില്‍ എത്തിയവര്‍ക്ക് നിരോധനം ബാധകമാകില്ല. അതേസമയം, ഈ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കില്ല. ടൂറിസ്റ്റ് വിസ, ജോലവി വിസ എന്നിവയാണ് നിരോധിച്ചിട്ടുള്ളത്. നിലവിലെ പല ഘടകങ്ങള്‍ പരിശോധിച്ചാണ് യുഎഇ ഭരണകൂടം ഇത്തരം തീരുമാനങ്ങള്‍ എടുക്കാറുള്ളത്. നിശ്ചിത കാലം കഴിഞ്ഞാല്‍ നിരോധനം നീക്കുകയും ചെയ്യുമെന്നാണ് കഴിഞ്ഞാകല അനുഭവങ്ങള്‍.

എന്താണ് വിസ നിരോധന കാരണങ്ങള്‍

സുരക്ഷ, രാഷ്ട്രീയ കാരണങ്ങള്‍, ആരോഗ്യ കാരണങ്ങള്‍ എന്നിവയെല്ലാം ഇത്തരം വിസാ നിരോധനങ്ങള്‍ക്ക് കാരണമാകാറുണ്ട് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ക്രമവിരുദ്ധമായി യുഎഇയിലേക്ക് കുടിയേറ്റം നടക്കുന്നു എന്ന് തോന്നുന്ന വേളയിലും നിരോധനം ഏര്‍പ്പെടുത്തും. വിശദമായ പരിശോധന കഴിഞ്ഞ ശേഷമാകും വിസാ നിരോധനം നീക്കുക.

കൊവിഡ് കാലത്ത് ഇത്തരം നിരോധനം യുഎഇ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ സുരക്ഷ മതിയായ രീതിയില്‍ നടപ്പാക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു നിരോധനം. പുതിയ വാര്‍ത്തയില്‍ ഔദ്യോഗിക വിശദീകരണം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മേല്‍പ്പറഞ്ഞ ഒമ്പത് രാജ്യങ്ങളില്‍ നിന്ന് സാധാരണ ജോലി തേടിയാണ് മിക്കവരും യുഎഇയില്‍ എത്തുന്നത്.

ബംഗ്ലാദേശ് പ്രതികരണം ഇങ്ങനെ

വിസ നിരോധനം സംബന്ധിച്ച് യുഎഇയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല എന്ന് അംബാസഡര്‍ താരിഖ് അഹമ്മദ് പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ടര ലക്ഷത്തോളം ബംഗ്ലാദേശുകാര്‍ യുഎഇയില്‍ താമസിക്കുന്നുണ്ട് എന്നാണ് ഗ്ലോബല്‍ മീഡിയ ഇന്‍സൈറ്റ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യക്കാരും പാകിസ്താന്‍കാരും കഴിഞ്ഞാല്‍ യുഎഇയില്‍ കൂടുതലുള്ളത് ബംഗ്ലാദേശുകാരാണ്. യുഎഇയിലെ ജനസംഖ്യയുടെ 7.4 ശതമാനം വരുമിത്. പുതിയ വാര്‍ത്ത സംബന്ധിച്ച കൂടുതല്‍ വ്യക്തത വരുംദിവസങ്ങളില്‍ വരുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+