Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദൂരപഠനം നീട്ടി ദുബായിലേയും ഷാര്‍ജയിലേയും സ്വകാര്യ സ്‌കൂളുകള്‍; മുന്‍ഗണന സുരക്ഷയ്‌ക്കെന്ന് അധികൃതര്‍

ദുബായ്: എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള വിദൂര പഠന സംവിധാനം ഏപ്രില്‍ 22 തിങ്കളാഴ്ച വരെ നീട്ടി ഷാര്‍ജയിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം. കനത്ത മഴക്ക് പിന്നാലെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് ഇത്. നിലവിലെ സാഹചര്യത്തില്‍ പൊതുജന സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.

യു എ ഇയിലുടനീളമുള്ള സമീപകാല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ലോജിസ്റ്റിക് വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിദൂര പഠനം തുടരാന്‍ എല്ലാ സ്വകാര്യ സ്‌കൂളുകളോടും സര്‍വകലാശാലകളോടും നഴ്‌സറികളോടും നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രതികൂല കാലാവസ്ഥക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കാണം എന്ന് സ്ഥാപനങ്ങളോട് ദുബായിലെ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി നിര്‍ദേശിച്ചു.

UAE News

അഭൂതപൂര്‍വമായ കാലാവസ്ഥയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെയും അധ്യാപക ജീവനക്കാരെയും സ്വീകരിക്കുന്നതിന് മുന്‍പ് സ്‌കൂളുകളുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് നടപടി എന്ന് ഷാര്‍ജയിലെ പ്രാദേശിക എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം വ്യക്തമാക്കി. ഏപ്രില്‍ 16 മുതല്‍ പെയ്യുന്ന മഴ ദുബായിലെ പല പ്രദേശങ്ങളെയും സാരമായി ബാധിച്ചിരുന്നു.

പല റോഡുകളും വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും വെള്ളത്തിനടിയിലാണ്. മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ബസ് ഗതാഗതത്തെയും മെട്രോ സര്‍വീസുകളെയും ബാധിച്ചു. എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും നഴ്സറികളും സര്‍വ്വകലാശാലകളും ഏപ്രില്‍ 16 തൊട്ട് വിദൂരപഠനത്തിലാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഓണ്‍-സൈറ്റ് ക്ലാസുകളൊന്നും നടന്നില്ല.

75 വര്‍ഷത്തിനിടെ രാജ്യം അനുഭവിച്ച ഏറ്റവും ശക്തമായ മഴയില്‍ യുഎഇയിലുടനീളമുള്ള ജനജീവിതം സ്തംഭിച്ചു. അതിനിടെ, ദുബായിലെ ചില സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ തുറക്കുമെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. സ്‌കൂളില്‍ എത്തിച്ചേരാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദൂരപഠനം വാഗ്ദാനം ചെയ്യുന്നുമുണ്ട്. നാളത്തെ ക്ലാസുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ അപ്ലോഡ് ചെയ്യും എന്ന് ഈ സ്‌കൂളുകള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ അധ്യാപകര്‍ കഴിഞ്ഞ ആഴ്ച അവസാനത്തെപ്പോലെ ഓണ്‍ലൈനില്‍ തത്സമയം ഉണ്ടാകില്ല. ഓണ്‍ലൈന്‍ മെറ്റീരിയല്‍ ആക്സസ് ചെയ്യുന്ന വിദ്യാര്‍ത്ഥികളും ഈ ദിവസത്തെ ഹാജരായി അടയാളപ്പെടുത്തും എന്നും സ്‌കൂള്‍ വിജ്ഞാപനത്തില്‍ പറഞ്ഞു. കനത്ത മഴക്ക് പിന്നാലെ യുഎഇയില്‍ ആരോഗ്യമന്ത്രാലം പകര്‍ച്ചവ്യാധി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+