Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിക്ക് ലഭിച്ചത് ഒന്നും രണ്ടുമല്ല, 33 കോടി..!! ചെലവാക്കിയതെന്തിനെന്നറിയാമോ? കൈയടി

യുഎഇ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമെല്ലാം ജീവിതം കരുപ്പിടിപ്പിക്കാന്‍ സഹായിച്ച ഒന്നാണ് ബിഗ് ടിക്കറ്റ് എന്നതില്‍ സംശയമില്ല. പലരുടേയും സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ബിഗ് ടിക്കറ്റ് വിജയം കാരണമായിട്ടുണ്ട്. മലയാളി പ്രവാസികളെ സംബന്ധിച്ച് ബിഗ് ടിക്കറ്റ് എന്നത് വലിയ പ്രതീക്ഷയാണ്. ബിഗ് ടിക്കറ്റിന്റെ ഭൂരിഭാഗം വിജയങ്ങളും മലയാൡകളാണ് സ്വന്തമാക്കിയത് എന്നതാണ് അതിന്റെ പ്രത്യേകത.

അതിനാല്‍ തന്നെ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന മലയാളികളുടെ എണ്ണം ഇന്നത്തെ കാലത്ത് കൂടുന്നുമുണ്ട്. പ്രതിവാര നറുക്കെടുപ്പില്‍ സമ്മാനം അടിച്ചാല്‍ പോലും വലിയ നേട്ടമാണെന്നിരിക്കെ ബിഗ് ടിക്കറ്റിന്റെ ഗ്രാന്റ് പ്രൈസ് എത്രത്തോളം വലുതായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഗ്രാന്‍ഡ് പ്രൈസ് നേടുന്നവരിലും മലയാളികള്‍ മുന്നിലാണ്. ഇക്കഴിഞ്ഞ മേയ് മാസത്തിലെ ഗ്രാന്റ് നറുക്കെടുപ്പിലെ വിജയി മലയാളിയായിരുന്നു.

BIG TICKET

വലിയ സമ്മാനങ്ങള്‍ ലഭിക്കുന്ന പലരും അവരുടെ സമ്മാനത്തുക പലവഴിക്കാണ് ഉപയോഗിക്കുക. ഒരു സ്വപ്ന ഭവനം, കാര്‍ എന്നിവ വാങ്ങുക വിദേശത്ത് അവധിക്കാലം ആഘോഷിക്കുക എന്നതെല്ലാം അതില്‍ ചിലത് മാത്രമാണ്. എന്നാല്‍ ചിലരാകട്ടെ പണം യുക്തിയോടെ ചെലവാക്കും. മേയ് മാസത്തിലെ ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ച 56 കാരനായ പ്രദീപ് കുമാര്‍ കൃഷ്ണന്‍ അത്തരത്തിലൊരാളാണ്.

15 ദശലക്ഷം ദിര്‍ഹം അതായത് 33,39,43,296 രൂപയാണ് പ്രദീപ് കുമാര്‍ കൃഷ്ണന് മേയ് മാസത്തില്‍ ലഭിച്ചിരുന്നത്. ഈ തുകയില്‍ വളരെ കുറച്ച് മാത്രമെ താന്‍ ചെലവാക്കിയിട്ടുള്ളൂ എന്ന് പ്രദീപ് കുമാര്‍ കൃഷ്ണന്‍ പറയുന്നു. 36 വര്‍ഷമായി യു എ ഇയില്‍ താമസിക്കുന്ന പ്രദീപ് കുമാര്‍ കൃഷ്ണന്‍ 25 വര്‍ഷത്തിലേറെയായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. 1996-ല്‍ 100000 ദിര്‍ഹം സമ്മാനം അദ്ദേഹം നേടിയിരുന്നു.

ഇലക്ട്രിക് വോള്‍വോ വാങ്ങുകയും സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ചെയ്തതല്ലാതെ സമ്മാന തുക മറ്റൊന്നിനും ചെലവഴിച്ചിട്ടില്ല എന്ന് പ്രദീപ് കുമാര്‍ കൃഷ്ണന്‍ പറഞ്ഞു. ഒക്ടോബര്‍ 19 ന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വിജയികളുടെ സമ്മേളനത്തില്‍ പ്രദീപ് കുമാര്‍ കൃഷ്ണന്‍ പറഞ്ഞത് തന്റെ സമ്മാനത്തുക ഇപ്പോഴും ഐസിയുവിലാണ് എന്നായിരുന്നു.

ആഡംബര ചെലവുകള്‍ കാരണം മറ്റുള്ളവരുടെ ജീവിതം നിയന്ത്രണാതീതമാകുന്നത് കണ്ടതിനാല്‍ താന്‍ ബുദ്ധിപൂര്‍വ്വം ചെലവഴിക്കാനാണ് ഉദ്ദേശിച്ചത് എന്നും പ്രദീപ് കുമാര്‍ പറഞ്ഞു. കേരളത്തിലെ ഒരു ഫാമില്‍ തന്റെ പണം നിക്ഷേപിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട് എന്നാണ് നാഷണല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+