Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇക്കാരെ ഇന്ത്യ തീറ്റിച്ചത് 170 കോടിയുടെ മാങ്ങ: എന്തുകൊണ്ട് ഇന്ത്യക്ക് പ്രിയമേറുന്നു; ലുലുവിനും പങ്ക്

ഡല്‍ഹി: ഇന്ത്യന്‍ മാങ്ങകളുടെ പ്രധാന ഇറക്കുമതി കേന്ദ്രം തുടർച്ചയായി നിലനിർത്തി യു എ ഇ. 2024-ല്‍ ഇന്ത്യയില്‍ നിന്നും വിവിധ ഇനങ്ങളില്‍ നിന്നുള്ള 12000 ടണ്‍ മാങ്ങകള്‍ യു എ ഇ ഇറക്കുമതി ചെയ്തെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്. ആകെ കയറ്റുമതി മൂല്യം 20 മില്യണ്‍ യുഎസ് ഡോളറാണെന്നും കണക്കുകള്‍ പറയുന്നു. അതായത് 170 കോടിയിലേറെ ഇന്ത്യന്‍ രൂപ.

അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (APEDA) നേതൃത്വത്തില്‍ മാങ്ങയുടെ പ്രചാരണത്തിന്റെ ഭാഗമായി അബുദാബിയില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. യുഎഇയിലെയും ജിസിസിയിലെയും ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇന്ത്യന്‍ മാങ്ങളകളുടെ ഒര കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്.

uae-mango

ഇന്ത്യൻ മാംഗോ മാനിയ എന്ന് പേരിട്ടിരിക്കുന്ന കാമ്പെയിനില്‍, അൽഫോൻസോ, ലാംഗ്ര, ബംഗനപ്പള്ളി തുടങ്ങി ഫാസ്ലി, ബദാമി, ചൗസ തുടങ്ങി നിരവധി ഇന്ത്യന്‍ മാമ്പഴ ഇനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഹിമാം പസന്ദ്, കലപ്പടി, ലക്ഷ്മൺ ഭോഗ്, നീലം, ദുധിയ മാൾഡ, സുന്ദർജ, സിന്ധൂരം തുടങ്ങിയ അപൂർവവും അത്ര അറിയപ്പെടാത്തതുമായ ഇനങ്ങൾ ഇത്തവണ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയിട്ടുണ്ട്.

അബുദാബിയിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, അപെഡ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. സി.ബി. സിംഗ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ മാംഗോ ഫെസ്റ്റിവൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

മാമ്പഴ ബ്രെഡ്, ബ്രിയോഷെ, ഡോനട്ട്സ്, മാമ്പഴ കേക്കുകൾ തുടങ്ങിയ ബേക്കറി വിഭവങ്ങളും, മാമ്പഴ പായസം, ഗുജറാത്തി മാമ്പഴ കറി, മാമ്പഴ ചട്ണി തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി സ്റ്റോറുകളില്‍ ലഭ്യമായിരിക്കും. മാമ്പഴ ഫ്രിറ്റേഴ്‌സ്, സമൂസ, സ്പ്രിംഗ് റോളുകൾ, മാമ്പഴ റൈത്ത, ട്രോപ്പിക്കൽ മാമ്പഴ സാലഡ് തുടങ്ങിയ ലഘുഭക്ഷണങ്ങളും സാലഡുകളും, മാമ്പഴ സുഷി, മാമ്പഴം ചേർത്ത ചിക്കൻ തുടങ്ങിയ ഫ്യൂഷൻ വിഭവങ്ങളും കസ്റ്റമേഴ്സിനായി തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യക്ക് പുറമെ യെമന്‍, തായ്‌ലാന്‍ഡ്, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 20-ത്തിലധികം മാങ്ങാ ഇനങ്ങള്‍ യു എ ഇ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഗുണനിലവാരവും വിലക്കുറവും കൊണ്ട് ഇന്ത്യന്‍ മാങ്ങകളാണ് യു എ ഇക്കാർക്ക് ഏറ്റവും പ്രിയം. വലിയ തോതിലുള്ള ഇന്ത്യന്‍ പ്രവാസി സമൂഹവും ഇന്ത്യയില്‍ നിന്നുള്ള വലിയ തോതിലുള്ള ഇറക്കുമതിയുടെ അനുകൂല ഘടകമാണ്.

ദുബായിലെ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റാണ് മാങ്ങ വിതരണം ചെയ്യുന്നതിനുള്ള പ്രധാനകേന്ദ്രം. ഒപ്പം, വിവിധ റീട്ടെയ്ലര്‍മാരുടെ കൈയ്യില്‍ മാങ്ങകള്‍ എത്തിക്കുന്നതിലും ഈ ഹബ്ബ് പ്രധാന പങ്ക് വഹിക്കുന്നു. യു എ ഇയിലെ ഉപഭോക്താക്കള്‍ ഇപ്പോൾ പരമ്പരാഗത ഇനങ്ങള്‍ക്കപ്പുറം പുതിയ ഇനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ആരോഗ്യത്തെ മുന്‍നിര്‍ത്തിയുള്ള സമീപനം മൂലം ഓര്‍ഗാനിക് മാങ്ങകള്‍ക്കും വലിയ ഡിമാന്‍ഡ് ഉണ്ടായിട്ടുണ്ട്. ചില ഇറക്കുമതിക്കാര്‍ ഇന്ത്യയില്‍ നിന്നും സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് മാങ്ങകളും വിപണിയില്‍ എത്തിക്കുന്നുണ്ട്.

ഇന്ത്യന്‍ മാങ്ങകള്‍ക്ക് യു എ ഇയില്‍ മാത്രമല്ല, യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും വലിയ ഡിമാന്‍ഡാണുള്ളത്. മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ മാങ്ങകള്‍ പുനര്‍കയറ്റുമതി ചെയ്യുന്നതിനുള്ള പ്രധാന കേന്ദ്രമായും യു എ ഇ ഇതിനോടകം മാറിയിട്ടുണ്ട്. ഇറക്കുമതിയിലെ വർധനവിനുള്ള മറ്റൊരു കാരണവും ഇതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+