Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മൂന്നാം സ്ഥാനത്ത്; മുന്നില്‍ ഈ 2 രാജ്യങ്ങള്‍, സോവറിങ് വെല്‍ത്ത് ഫണ്ടില്‍ സൗദി അറേബ്യ എവിടെ?

ദുബായ്: വന്‍ ശക്തികളുടെ കൂട്ടത്തില്‍ എണ്ണുന്ന രാജ്യമല്ല യുഎഇ. എന്നാല്‍ ആസ്തിയില്‍ യുഎഇ ഒട്ടും പിന്നിലല്ല. ലോകത്ത് സോവറിങ് വെല്‍ത്ത് അസറ്റിന്റെ കാര്യത്തില്‍ യുഎഇ മൂന്നാം സ്ഥാനത്താണ്. മുന്നിലുള്ളത് ചൈനയും അമേരിക്കയും മാത്രം. എങ്ങനെയാണ് യുഎഇ പണം കണ്ടെത്തുന്നത് എന്ന കൗതുകം സ്വാഭാവികം. അവിടെയാണ് ഈ കൊച്ചുരാജ്യത്തിന്റെ മികവ്.

ജിസിസിയില്‍ ആറ് രാജ്യങ്ങളാണുള്ളത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍. എല്ലാ രാജ്യങ്ങള്‍ക്കും അവരുടെതായ സോവറിങ് ഫണ്ട് ഉണ്ട്. എന്നാല്‍ യുഎഇ നടത്തിയ മുന്നേറ്റം ആര്‍ക്കും സാധിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണം യുഎഇ എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത് എന്നതുതന്നെ. എന്താണ് സോവറിങ് വെല്‍ത്ത് ഫണ്ട് എന്ന് അറിയുമോ?

uae saudi arabia sovering asset fund-

ലോകരാജ്യങ്ങളുടെ സാമ്പത്തിക ശേഷി പരിശോധിക്കുന്ന ഗ്ലോബല്‍ സോവറിങ് വെല്‍ത്ത് ഫണ്ട് (എസ്ഡബ്ല്യുഎഫ്) അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടില്‍ അമേരിക്കക്കും ചൈനയ്ക്കും ശേഷം യുഎഇയാണ് മൂന്നാം സ്ഥാനത്ത്. അമേരിക്കയുടെ സോവറിങ് ഫണ്ടില്‍ 12.12 ലക്ഷം കോടി ഡോളറാണുള്ളത്. ചൈനയുടേത് 3.36 ലക്ഷം കോടി ഡോളറും. യുഎഇയുടെ ഫണ്ട് 2.49 ലക്ഷം കോടി ഡോളറാണ്.

യുഎഇക്ക് സ്വന്തമായി ചില നിക്ഷേപ സ്ഥാപനങ്ങളുണ്ട്. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, എഡിക്യു, ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായ് എന്നിവയാണ് പ്രധാനപ്പെട്ടത്. കൂടാതെ, എമിറേറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഷാര്‍ജ അസറ്റ് മാനേജ്‌മെന്റ്, റാസല്‍ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ദുബായ് വേള്‍ഡ് എന്നീ സോവറിങ് ഫണ്ടുകളുമുണ്ട്.

എന്താണ് സോവറിങ് വെല്‍ത്ത് ഫണ്ട്, പ്രാധാന്യം

ഓരോ രാജ്യത്തിനും സ്വന്തമായി നിക്ഷേപ ഫണ്ടുണ്ടാകും. അതാണ് സോവറിങ് വെല്‍ത്ത് ഫണ്ട്. അധിക വരുമനമുണ്ടാകുമ്പോള്‍ ഈ ഫണ്ടിലേക്ക് വകയിരുത്തും. ശേഷം ഭാവി ലക്ഷ്യമിട്ട് വലിയ നിക്ഷേപം നടത്തും. അപ്രതീക്ഷിച്ച തിരിച്ചടികളില്‍ നിന്ന് രാജ്യങ്ങളെ രക്ഷിക്കുന്നതിന് ഇത്തരം ഫണ്ടുകള്‍ സഹായിക്കും. വരുമാന സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കാനും ഇതുവഴി സാധിക്കും.

യുഎഇയുടെ പ്രധാന നിക്ഷേപം ഊര്‍ജം, അടിസ്ഥാന സൗകര്യം, ടെക്‌നോളജി, ലോജിസ്റ്റിക്‌സ്, എഐ, ബയോടെക്‌നോളജി, സുസ്ഥിര വ്യവസായം എന്നിവയിലാണ്. ഇത്തരം നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന പണം യുഎഇയുടെ സോവറിങ് ഫണ്ട് സമ്പന്നമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി വരുമാന തകര്‍ച്ചയുണ്ടായാല്‍ രാജ്യം തകരുന്ന സാഹചര്യമുണ്ടാകില്ല.

ലോകത്ത് ഏറ്റവും വലിയ സോവറിങ് അസറ്റ് ഫണ്ടുള്ള നാലാമത്തെ രാജ്യം ജപ്പാന്‍ ആണ്. 2.22 ലക്ഷം കോടിയാണ് ആസ്തി. നോര്‍വെക്ക് 1.9 ലക്ഷം കോടി ഡോളറിന്റെ ഫണ്ടുണ്ട്. കാനഡ 1.86 ലക്ഷം കോടി, സിംഗപ്പൂര്‍ 1.59 ലക്ഷം കോടി, ഓസ്‌ട്രേലിയ 1.53 ലക്ഷം കോടി, സൗദി അറേബ്യ 1.53 ലക്ഷം കോടി, ദക്ഷിണ കൊറിയ 1.17 ലക്ഷം കോടി എന്നിങ്ങനെ ആസ്തിയുള്ള ഫണ്ടുകളാണ് ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+