Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ പ്രവാസികള്‍ക്കൊരു ദുഃഖ വാർത്ത: നാട്ടിലേക്ക് പണം അയക്കാന്‍ ചിലവേറും, ഫീ കൂട്ടി; എത്രയെന്ന് അറിയാം

യു എ ഇയില്‍ നിന്നും പ്രവാസികള്‍ക്ക് അത്ര സന്തോഷകരമല്ലാത്ത ഒരു വാർത്ത. യു എ ഇയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് ഉയർത്തുന്നുവെന്നാണ് ആ സന്തോഷകരമാല്ലാത്ത വാർത്ത. പണം അയക്കുന്നതിനുള്ള ഫീസ് നിലവിലേതിന്റെ 15 ശതമാനം വർധിപ്പിക്കുമെന്ന് അധികൃതർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് വർഷം മുമ്പാണ് യു എ ഇ ഇത്തരത്തില്‍ ഫീസ് ഉയർത്തുന്നത്.

തീരുമാനം നടപ്പിലാകുന്നതോടെ 2.50 ദിർഹത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 56.50 രൂപയുടെ വർധനവ്. ഫീസ് വർധനവ് അധികാരികളിൽ നിന്ന് അനുമതി ലഭിച്ചതായി യു എ ഇയിലെ എക്‌സ്‌ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് (എ ഫ് ഇ ആർ ജി) വ്യക്തമാക്കിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

uae-dirham

എക്‌സ്‌ചേഞ്ച് ഹൗസുകളുടെ ഫിസിക്കൽ ബ്രാഞ്ചുകൾ വഴി നൽകുന്ന പണമയയ്‌ക്കൽ സേവനങ്ങൾക്കാണ് ഫീസ് വർദ്ധനയെന്ന് എ ഫ് ഇ ആർ ജി അറിയിച്ചു. എന്നിരുന്നാലും, ഡിജിറ്റൽ മത്സരക്ഷമത നിലനിർത്തുന്നതിനായി മൊബൈൽ ആപ്പുകൾ വഴി നടക്കുന്ന പണമടയ്ക്കൽ മാറ്റമില്ലാതെ തുടരുകയോ കുറയുകയോ ചെയ്യുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

"മാറിക്കൊണ്ടിരിക്കുന്ന റെഗുലേറ്ററി ആവശ്യകതകളും അനുബന്ധ പ്രവർത്തനച്ചെലവുകളും പരിഹരിച്ചുകൊണ്ട് ഉയർന്ന നിലവാരമുള്ള സേവനങ്ങളുടെ വിതരണം നിലനിർത്താൻ എക്‌സ്‌ചേഞ്ച് ഹൗസുകൾക്ക് കഴിയുമെന്ന് ഈ നീക്കം ഉറപ്പുനൽകുന്നു. ഇവയെല്ലാം കഴിഞ്ഞ അഞ്ച് വർഷമായി ഫീസ് വർദ്ധന കൂടാതെ പരിപാലിക്കപ്പെടുകയാണ്" ഫെർഗ് സിഇഒ മുഹമ്മദ് എ അൽ അൻസാരിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ പണമടയ്ക്കൽ വിപണികളിലൊന്നാണ് യുഎഇ. ജനസംഖ്യയുടെ 85 ശതമാനത്തോളം വിദേശ തൊഴിലാളികള്‍ വരുന്നതിനാല്‍ ഏറ്റവും ഉയർന്ന തോതില്‍ വിദേശ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്ന് കൂടിയാണ് യു എ ഇ. ഇന്ത്യ, ഈജിപ്ത്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മറ്റ് ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്കാണ് യു എ ഇയില്‍ നിന്നും കൂടുതല്‍ പണം അയക്കുന്നത്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്കാണ് സ്വാഭാവികമായും തിരിച്ചടിയുണ്ടാകുക. എന്നാല്‍ ചിലവ് വളരെ വലിയ തോതില്‍ വർധിച്ച സാഹചര്യത്തില്‍ ഫീ വർധനവ് അത്യാവശ്യമാണെന്നാണ് കമ്പനികളുടെ ആവശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ഫീ വർധിപ്പിച്ചിട്ടില്ലെന്നും അവർ ഉയർത്തിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+