Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും യുഎഇയും ചേർന്നെടുത്ത ആ തീരുമാനം ചരിത്രമായി: ഇന്ത്യക്ക് വമ്പന്‍ നേട്ടം, യുഎഇക്കും സന്തോഷം

യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) രണ്ടാം വാർഷികത്തിലേക്ക് കടക്കുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വന്‍ വർധനവ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 16 ശതമാനം ഉയർന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ജ്വല്ലറി, ഫാർമസ്യൂട്ടിക്കൽസ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ മേഖലകളിലെ വ്യാപാരത്തില്‍ ഗണ്യമായ വളർച്ചയുണ്ടായതായാണ് ഇന്ത്യയിലെ യുഎഇ എംബസി അറിയിക്കുന്നത്.

"2022 മെയ് 1-ന് നടപ്പിലാക്കിയ യുഎഇ-ഇന്ത്യ സിഇപിഎ, താരിഫുകൾ ഒഴിവാക്കലും കുറയ്ക്കലും, തുറന്ന വ്യാപാര അന്തരീക്ഷം, വിവിധ മേഖലകളിലെ സേവന ദാതാക്കൾക്ക് മെച്ചപ്പെട്ട വിപണി പ്രവേശനം എന്നിവ ഉൾപ്പെടെ നിരവധി വ്യാപാര ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുകയും സർക്കാർ നിരവധ ​​അവസരങ്ങളിലേക്ക് പ്രവേശനം നൽകുകയും ചെയ്യുന്നു," എംബസി പറഞ്ഞു.

uae-modi-new

"സിഇപിഎ വ്യാപാരത്തിന്റെ പുരോഗതിക്ക് കാരണമായി. ഉഭയകക്ഷി വിനിമയം 72.9 ബില്യൺ ഡോളറിൽ നിന്ന് (ഏപ്രിൽ 21-മാർച്ച് 2022) 84.5 ബില്യൺ ഡോളറായി (ഏപ്രിൽ 22-മാർച്ച് 2023). അതായത് 16 ശതമാനം വർധന രേഖപ്പെടുത്തി. ഇന്ത്യൻ രത്നങ്ങളുടെയും ആഭരണങ്ങളുടെയും യു.എ.ഇ.യിലേക്കുള്ള കയറ്റുമതി രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 64 ശതമാനം വർധിച്ചു." എംമ്പസിയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

മറ്റ് നിർണായക ഇന്ത്യൻ കയറ്റുമതി മേഖലകളായ മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, പഴം, പച്ചക്കറി ഉൽപന്നങ്ങൾ എന്നിവയും ഗണ്യമായ വളർച്ച കൈവരിച്ചു, ഇവയുടെ കയറ്റുമതി യഥാക്രമം 39 ശതമാനവും 35 ശതമാനവും വർദ്ധിച്ചുവെന്നും എംമ്പസി പറഞ്ഞു.

"യുഎഇ-ഇന്ത്യ സിഇപിഎ ഒരു മികച്ച വിജയഗാഥയായി ഉയർന്നുവന്നിട്ടുണ്ട്. നമ്മുടെ രാജ്യങ്ങളുടെ ദീർഘകാല സാമ്പത്തിക ബന്ധങ്ങൾ ഉറപ്പിക്കുകയും സമൃദ്ധിയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷമായി, ഉഭയകക്ഷി വ്യാപാരത്തിൽ ശ്രദ്ധേയമായ വളർച്ചയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചു, പരസ്പര പൂരക ശക്തികൾ ഫലപ്രദമായി വിനിയോഗിക്കുമ്പോൾ നിലനിൽക്കുന്ന അപാരമായ സാധ്യതകളുടെ തെളിവാണിത്." ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അബ്ദുൾനാസർ അൽഷാലി പറഞ്ഞു.

കരാർ ഉഭയകക്ഷി പങ്കാളിത്തത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ ബിസിനസുകൾക്ക് പുതിയ വഴികൾ തുറക്കുക മാത്രമല്ല, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ആഴത്തിലുള്ള ഏകീകരണം പ്രോത്സാഹിപ്പിക്കുകയും, വർധിച്ച നിക്ഷേപ പ്രവാഹത്തിനും വിവിധ മേഖലകളിലെ സഹകരണത്തിന് വഴിയൊരുക്കുകയും ചെയ്തു.

ചൊവ്വാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ മന്ത്രി റീം അൽ ഹാഷിമിയുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം തുടരുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. "യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയെ കണ്ടതിൽ വളരെ അധികം സന്തോഷമുണ്ട്. ഞങ്ങള്‍ തുടർ നടപടികൾ ചർച്ച ചെയ്തു. പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറ്റം ചെയ്തു," ജയശങ്കർ എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.

അതേസമയം, ന്യൂഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യുഎഇ മന്ത്രി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബഹുമുഖ ബന്ധം അവലോകനം ചെയ്യുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ (സിഇപിഎ) രണ്ടാം വാർഷികം മേയ് ഒന്നിന് യുഎഇ ആഘോഷിക്കുമെന്ന് കൂടിക്കാഴ്ചയിൽ ഹാഷിമി ഊന്നിപ്പറഞ്ഞു. ഈ കരാർ 2021-നും ഇടയിൽ ഉഭയകക്ഷി എണ്ണ ഇതര വ്യാപാരത്തിൻ്റെ അളവ് 19% ഗണ്യമായി വർദ്ധിപ്പിച്ചതായും യുഎഇ വിദേശകാര്യ മന്ത്രാലയം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+