പ്രവാസികള്‍ക്ക് ദീപാവലിയ്ക്ക് നാട്ടിലെത്താനാകില്ല! വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

ദസറ, ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്കി തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ധന. ദീപാവലി അവധി ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രധാന ആഭ്യന്തര റൂട്ടുകളിലും യുഎഇയെയും പ്രധാന ഇന്ത്യന്‍ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര റൂട്ടുകളിലും നിരക്ക് വര്‍ധനവ് അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ദീപാവലിക്ക് നാട്ടിലേക്ക് വിമാനത്തില്‍ പോകുന്നതിന് ടിക്കറ്റിന് ചെലവേറും.

ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രധാന റൂട്ടുകളില്‍ എല്ലാം ടിക്കറ്റിന് വലിയ വിലയാണ്. നവംബര്‍ 5-ലേക്കുള്ള വിമാന നിരക്കുകള്‍ ഇനി പറയുന്ന വിധത്തിലാണ്. ദുബായ് - ഡല്‍ഹി യാത്രയ്ക്ക് സ്‌പൈസ് ജെറ്റ് 1,013 ദിര്‍ഹം മുതല്‍ ഈടാക്കുന്നു. എയര്‍ ഇന്ത്യ 1,115 ദിര്‍ഹം മുതല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1,181 ദിര്‍ഹം മുതല്‍, ഇന്‍ഡിഗോ 1,214 ദിര്‍ഹം മുതല്‍, ഇന്‍ഡിഗോ ബിസിനസ് ക്ലാസ് ഏകദേശം 2,467 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്.

UAE-India Flights

ഷാര്‍ജ - ഡല്‍ഹി റൂട്ടില്‍ ഇന്‍ഡിഗോയ്ക്ക് 1,034 ദിര്‍ഹം മുതല്‍ ആണ് നിരക്ക്. എയര്‍ ഇന്ത്യ 1,695 ദിര്‍ഹം മുതല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1,883 ദിര്‍ഹം മുതല്‍, സ്‌പൈസ് ജെറ്റ് 2,064.80 ദിര്‍ഹം മുതല്‍ എന്നിങ്ങനെയാണ് നിരക്ക്. അബുദാബി - ഡല്‍ഹി യാത്രയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1,243.13 ദിര്‍ഹം മുതല്‍ ഈടാക്കുമ്പോള്‍ ഇന്‍ഡിഗോ 1,245 ദിര്‍ഹം, എയര്‍ ഇന്ത്യ 1,435 ദിര്‍ഹം എന്നിങ്ങനെയാണ് ഈടാക്കുന്നത്.

നിര്‍ദ്ദിഷ്ട തീയതിയിലേക്ക് എയര്‍ലൈന്‍ വെബ്സൈറ്റുകളില്‍ കാണിച്ചിരുന്ന നിരക്കുകളാണിവ, സീറ്റുകളുടെ ലഭ്യത, ബുക്കിംഗ് സമയം, ക്യാബിന്‍ ക്ലാസ്, മറ്റ് വ്യവസ്ഥകള്‍ എന്നിവയെ ആശ്രയിച്ച് നിരക്കുകളില്‍ മാറ്റം വരാം. ബാഗേജ്, സീറ്റ് തിരഞ്ഞെടുക്കല്‍, മറ്റ് അധിക നിരക്കുകള്‍ എന്നിവയും ടിക്കറ്റിന്റെ അന്തിമ വിലയെ ബാധിച്ചേക്കാം. ഉത്തരേന്ത്യയില്‍ നിന്നുള്ള പല പ്രവാസികളും ഈ ഉത്സവകാല സീസണിലേക്കാണ് നാട്ടിലേക്കെത്താറുള്ളത്.

അതിനാല്‍, ദുബായ് ഉള്‍പ്പെടെയുള്ള യുഎഇയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഡല്‍ഹി, മുംബൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടാകുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, നവംബര്‍ 6 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ പ്രധാനപ്പെട്ട പല ആഭ്യന്തര റൂട്ടുകളിലും മടക്കയാത്രയ്ക്കുള്ള വിമാന നിരക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹി-ഹൈദരാബാദ് എയര്‍ ഇന്ത്യയില്‍ മടക്കയാത്രയ്ക്ക് ഏകദേശം 18,000 രൂപയാണ് നിരക്ക്. ഡല്‍ഹി-ബെംഗളൂരു എയര്‍ ഇന്ത്യയില്‍ മടക്കയാത്രയ്ക്ക് ഏകദേശം 16,000 രൂപ, ഡല്‍ഹി-കൊല്‍ക്കത്ത ഏകദേശം 17,000 രൂപ, ഡല്‍ഹി-അഹമ്മദാബാദ്, 17,000, ഡല്‍ഹി-മുംബൈ ഇന്‍ഡിഗോയില്‍ മടക്കയാത്രയ്ക്ക് ഏകദേശം 13,000 രൂപ എന്നിങ്ങനെയാണ് നിരക്ക്. നവംബര്‍ 8-നാണ് ദീപാവലി എന്നതിനാല്‍, ആഘോഷവേളയോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma