യുഎഇയില്‍ ഇന്റര്‍നെറ്റ് ഇനി പറക്കും; വീണ്ടും റെക്കോര്‍ഡ് വേഗത വരുന്നു...
ദുബായ്: ലോകത്ത് ഇന്റര്‍നെറ്റ് വേഗതയില്‍ ആദ്യ സ്ഥാനം നേടി റെക്കോര്‍ഡിട്ട യുഎഇ ഇനിയും വേഗത കൂട്ടുന്നു. രാജ്യത്തെ പ്രധാന ടെലികോം കമ്പനിയായ ഡു ആണ് വേഗത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
കമ്പനിയുടെ വയര്‍ലെസ് വാണിജ്യ നെറ്റ് വര്‍ക്കില്‍ സാങ്കേതികമായ അപ്‌ഡേഷന്‍ വരുത്തിയാണ് നെറ്റ് വേഗത കൂട്ടുന്നത്. ഹോം വയര്‍ലെസ് സര്‍വീസിനാണ് കൂടുതല്‍ പരിഗണന നല്‍കുക എന്നാണ് വിവരം. ഉപഭോക്താക്കള്‍ക്ക് നവ്യാനുഭവമായിരിക്കും ഇതെന്ന് കമ്പനിയുടെ സാങ്കേതിക വിഭാഗം ഓഫീസര്‍ സലീം അല്‍ ബലൂഷി പ്രതികരിച്ചു.

യുഎഇയിലെ ഹോം വയര്‍ലെസ് സര്‍വീസുകളില്‍ 4ജി, 5ജി സേവനങ്ങള്‍ ആദ്യമായി ലഭ്യമാക്കിയ കമ്പനിയാണ് ഡു. പുതിയ വേഗതയിലേക്ക് നെറ്റ് സേവനങ്ങള്‍ വരുന്നതോടെ കമ്പനിക്ക് വിപണിയില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ആഗോള ഇന്റര്‍നെറ്റ് വേഗതയില്‍ കഴിഞ്ഞ ജൂണില്‍ ഒന്നാം റാങ്ക് യുഎഇക്കായിരുന്നു.
ഡൗണ്‍ലോഡ് സ്പീഡ് 204.24 എംബിപിഎസും അപ്ലോഡ് സ്പീഡ് 22.72 എംബിപിഎസും ആയിരുന്നു ജൂണിലെ കണക്കു പ്രകാരമുള്ള സ്പീഡ്. ഉക്‌ല പുറത്തുവിട്ട ഗ്ലോബല്‍ സ്പീഡ് ടെസ്റ്റ് ഇന്‍ഡക്‌സിലാണ് യുഎഇക്ക് ഒന്നാം സ്ഥാനം. ഇനി മൂന്നിരട്ടി കൂടി ഡു സ്പീഡ് വര്‍ധിപ്പിക്കുന്നതോടെ ഇന്റര്‍നെറ്റ് രംഗത്ത് വലിയ കുതിപ്പ് രാജ്യത്തുണ്ടാകും.
ഇന്റര്‍നെറ്റ് സ്പീഡ് കൂടുന്നതോടെ വന്‍കിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാകും. സര്‍വീസുകളും മെച്ചപ്പെടും. ഇതോടെ വിദേശ കമ്പനികള്‍ കൂടുതലായി യുഎഇയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് വിലയിരുത്താം. റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള പല രംഗത്തും ലോകത്തെ അത്ഭുതപ്പെടുത്തിയ രാജ്യമായ യുഎഇയില്‍ പുതിയ ഇന്റര്‍നെറ്റ് വേഗത നിലവില്‍ വരാന്‍ അധികനാളില്ല.
യുഎഇയിലെ രണ്ട് പ്രധാന ടെലികോം കമ്പനികളിലൊന്നാണ് ഡു. ഇന്റര്‍നെറ്റ്-ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പുറമെ കരിയര്‍ സര്‍വീസ്, ഡാറ്റ ഹബ്, സാറ്റലൈറ്റ് സര്‍വീസ് എന്നിവയും കമ്പനി നല്‍കുന്നുണ്ട്. എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിേേക്കഷന്‍സ് കമ്പനി പിജെഎസ്‌സി 2007 ഫെബ്രുവരിയിലാണ് ഡു എന്ന പേരിലേക്ക് മാറിയത്.












Click it and Unblock the Notifications