ഇറാന്‍ അബദ്ധം കാണിച്ചോ? മുട്ടന്‍ പണി കൊടുത്ത് യുഎഇ, ഇനി ഒരു ഇടപാടും നടക്കില്ല, വ്യാപാരം നിര്‍ത്തി

ദുബായ്: ജിസിസി രാജ്യങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും മാറുന്നു. ഖത്തറും ഇറാനും തമ്മിലുള്ള തര്‍ക്കം ഒരുഭാഗത്ത് നടക്കവെ, യുഎഇയുമായും ഇറാന്‍ ഉടക്കി. ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി എന്നാണ് യുഎഇ പറയുന്നത്. അത് ശരിയല്ലെന്ന് ഇറാന്‍ പറയുന്നു. രണ്ടു മിസൈലുകള്‍ ഇറാനില്‍ നിന്ന് വന്നുവെന്നും ഒന്ന് കടലില്‍ വീണുവെന്നുമാണ് യുഎഇ പറയുന്നത്. ദുബായില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് യുഎഇ.

യുഎസ് ക്യാമ്പ് തകര്‍ക്കണം; 200 സൈനികരെ ബന്ദികളാക്കണം, ഉടന്‍ യുദ്ധം അവസാനിക്കും: ഇറാന്‍ എംപി
യുഎസ് ക്യാമ്പ് തകര്‍ക്കണം; 200 സൈനികരെ ബന്ദികളാക്കണം, ഉടന്‍ യുദ്ധം അവസാനിക്കും: ഇറാന്‍ എംപി

തൊട്ടുപിന്നാലെ ഇറാന് കടുത്ത സാമ്പത്തിക പ്രഹരം നല്‍കാന്‍ യുഎഇ തീരുമാനിച്ചു. ഇറാനുമായുള്ള എല്ലാ കച്ചവട ഇടപാടുകളും നിര്‍ത്തിവെക്കുന്നതായി യുഎഇ പ്രഖ്യാപിച്ചു. ഒരു സാമ്പത്തിക ഇടപാടിനും ഇനിയില്ല എന്നും യുഎഇ വ്യക്തമാക്കി. അയല്‍ രാജ്യങ്ങള്‍ അകലുന്നത് ഇറാന് തിരിച്ചടിയാകും. ഇവരുമായി പഴയ സഹകരണം ഇല്ലെങ്കിലും വ്യാപാരം തുടര്‍ന്നിരുന്നു. പുതിയ സാഹചര്യത്തില്‍ വ്യാപാരം നിലയ്ക്കുന്നത് ഇറാന്റെ സാമ്പത്തിക ഞെരുക്കം ഇരട്ടിയാക്കും.

uae iran tension uae halt deal with iran

സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടുന്ന വിധത്തിലാണ് ഇറാന്റെ ഇടപെടല്‍ എന്ന് യുഎഇ വിമര്‍ശിക്കുന്നു. വദേശകാര്യ മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ അഫ്ര അല്‍ ഹാമിലിയാണ് ഇറാനുമായുള്ള എല്ലാ ഇടപാടും നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരുമെന്നും അവര്‍ പറഞ്ഞു.

തൃഷ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമോ? മധുരയിലെ പോസ്റ്ററിന് പിന്നാലെ, മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രം
തൃഷ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമോ? മധുരയിലെ പോസ്റ്ററിന് പിന്നാലെ, മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രം

ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തുന്നതിനെയും യുഎഇ അപലപിച്ചു. ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കുന്നത് യുഎഇക്കും തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. കാരണം, യുഎഇയിലേക്ക് പഴങ്ങളും പച്ചക്കറികളും അയക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. മാത്രമല്ല, യുഎഇയിലെ പല വ്യവസായികളും ഇറാനികളാണ്.

സമാധാനം നിലനിര്‍ത്താന്‍ ചര്‍ച്ചയിലൂടെ മാത്രമേ സാധിക്കൂ എന്നാണ് യുഎഇയുടെ നിലപാട്. അത് തുടരുമെന്നും യുഎഇ വ്യക്തമാക്കി. അതായത്, ഇറാനുമായുള്ള ചര്‍ച്ചയുടെ വാതില്‍ യുഎഇ തുറന്നിട്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇറാനെതിരായ എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് അറിയിച്ചു എന്നാണ് വിവരം.

ഇറാനും അമേരിക്കയും തമ്മില്‍ ജൂണ്‍ 17ന് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയിരുന്നു. ഈ ധാരണയുടെ കാലാവധി കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ചു. ഇനി ധാരണയ്ക്ക് ഇല്ല എന്ന് അമേരിക്ക അറിയിച്ചു. ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തു. അതേസമയം, ഹോര്‍മുസ് പാത വഴി കപ്പലുകള്‍ കടന്നുപോകുന്നുണ്ട് എന്നാണ് പുതിയ വിവരം. ഇത്തരം കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നു എന്നും വാര്‍ത്തകളുണ്ട്. ആക്രമണത്തിന് സാധ്യതയുണ്ട് എന്ന് യുഎഇ അറിയിച്ച പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. അതേസമയം, തങ്ങളുടെ സൈനികരെ ഖത്തര്‍ തടവിലാക്കി എന്ന് ഇറാന്‍ പറയുന്നു. ആരെയും തടവിലാക്കിയിട്ടില്ലെന്ന് ഖത്തറും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+