Get Updates
Get notified of breaking news, exclusive insights, and must-see stories!

UAE- യുഎഇ അതിശക്തമായി തിരിച്ചുവരുന്നു; വര്‍ക്ക് ഫ്രം ഹോം മതിയാക്കി കമ്പനികള്‍, മടിച്ച് ജീവനക്കാര്‍

ദുബായ്: ഇറാന്‍-യുഎസ്-ഇസ്രായേല്‍ യുദ്ധം ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ. ലോകത്തെ ആകര്‍ഷണം നിറഞ്ഞ നഗരമായ ദുബായ് പോലും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട യുദ്ധം. ഇനി യുഎഇക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്. യുഎഇ അതിവേഗം തിരിച്ചെത്തുമെന്ന് തന്നെയാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

വിജയ് വീട് പൊളിച്ചുമാറ്റും; തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ്, സാലിഗ്രാമത്തിലെ വീട് നിന്നിടം ഇനി ഫ്‌ളാറ്റ്
വിജയ് വീട് പൊളിച്ചുമാറ്റും; തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ്, സാലിഗ്രാമത്തിലെ വീട് നിന്നിടം ഇനി ഫ്‌ളാറ്റ്

യുഎഇയിലെ കമ്പനികള്‍ വീണ്ടും ഓഫീസുകള്‍ തുറക്കാന്‍ തീരുമാനിച്ചു. വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ചിരുന്ന കമ്പനികള്‍ പുതിയ നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കി. വീട്ടിലിരുന്നുള്ള ജോലി മതിയാക്കി ഓഫീസിലേക്ക് വരാനാണ് നിര്‍ദേശം. അടുത്താഴ്ച മുതല്‍ എല്ലാ ജീവനക്കാരും ഓഫീസിലെത്തി ജോലി ചെയ്യേണ്ടി വരും. യുഎഇ അതിവേഗം തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഇതെല്ലാം നല്‍കുന്നത്.

uaefirmsendworkfromhome-1

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സ് ഡെ, ക്ലിയറി ഗോട്ട്‌ലിബ് സ്റ്റീന്‍ ആന്റ് ഹാമില്‍ടണ്‍ തുടങ്ങിവ ജീവനക്കാരോട് ജോലി ഓഫീസിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി. അതേസമയം, ചില കമ്പനികളുടെ അഭിഭാഷകര്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയ വേളയില്‍ യുഎഇ വിട്ടുപോയവരാണ് എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുന്നത്.

ഖത്തര്‍, കുവൈത്ത് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വ്യോമപാത തുറന്നു, ഇറാന്‍ സര്‍വീസ് തുടങ്ങി
ഖത്തര്‍, കുവൈത്ത് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വ്യോമപാത തുറന്നു, ഇറാന്‍ സര്‍വീസ് തുടങ്ങി

അമേരിക്കയും ഇറാനും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ദുര്‍ബലമാണ് എന്നാണ് ഇവര്‍ പറയുന്ന ന്യായം. നേരത്തെ രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച അമേരിക്ക അത് നീട്ടിയിരിക്കുകയാണ്. എന്നാല്‍ ഇരുഭാഗവും വാക് പോര് തുടരുന്നുണ്ട്, ഭീഷണിയും. ഈ സാഹചര്യത്തില്‍ യുദ്ധം ഏത് സമയവും പുനരാരംഭിച്ചേക്കാമെന്ന് സംശയിക്കുന്നവരുമുണ്ട്. എന്നാല്‍ ഇനിയൊരു യുദ്ധം തുടങ്ങിയേക്കില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ചെലവ് വഹിക്കാമെന്ന് കമ്പനികള്‍

യുഎഇയിലെ പൗരന്മാര്‍ക്ക് നേരത്തെ അമേരിക്കന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിപ്പോള്‍ നീക്കിയിട്ടുണ്ട്. തുടര്‍ന്നാണ് യുഎസ് കമ്പനികള്‍ ജീവനക്കാരോട് ഓഫീസിലേക്ക് എത്താന്‍ നിര്‍ദേശിച്ചത്. ഇതിന് ആവശ്യമായി വരുന്ന സാമ്പത്തിക സഹായം നല്‍കാമെന്ന വാഗ്ദാനവും ചില കമ്പനികള്‍ നല്‍കിയിട്ടുണ്ട്.

യുഎഇയിലേക്ക് മടങ്ങി വരാനുള്ള ചെലവുകളാണ് കമ്പനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മെയ് നാലിന് എല്ലാവരും ഓഫീസിലെത്തണം എന്ന് ചില കമ്പനികള്‍ നിര്‍ദേശിച്ചു. എന്നാല്‍ ചില കമ്പനികള്‍ ഓഫീസിലെത്തുന്നത് നിര്‍ബന്ധമാക്കിയിട്ടില്ല. വീട്ടിലിരുന്ന് ജോലി ചെയ്യാനും സാധ്യമായവര്‍ക്ക് ഓഫീസിലെത്താനുമുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കുന്ന സമയം ഓഫീസുകള്‍ തുറന്നാല്‍ മതി എന്ന അഭിപ്രായവും ചില കമ്പനി ജീവനക്കാര്‍ മുന്നോട്ടുവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+