Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ അടിയന്തര മിസൈല്‍ മുന്നറിയിപ്പ് സന്ദേശം; പിന്നാലെ വിശദീകരണവുമായി അതോറിറ്റി

യുഎഇയില്‍ പുറപ്പെടുവിച്ച മിസൈല്‍ മുന്നറിയിപ്പ് സാങ്കേതിക തകരാര്‍ മൂലം വന്നതാണ് എന്ന വിശദീകരണവുമായി ദേശീയ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി. ഇന്ന് വൈകീട്ട് 5.17 ഓടെയാണ് താമസക്കാര്‍ക്ക് മൊബൈല്‍ ഫോണിലും മറ്റുമായി പ്രാഥമിക അടിയന്തര മുന്നറിയിപ്പ് ലഭിച്ചത്. മിസൈല്‍ ഭീഷണിക്ക് സാധ്യതയുണ്ട് എന്നും താമസക്കാര്‍ സുരക്ഷിത സ്ഥലങ്ങളില്‍ അഭയം തേടണം എന്നുമായിരുന്നു മുന്നറിയിപ്പ്.

രാമക്ഷേത്രത്തിലുണ്ടായത് ഗുരുതര വീഴ്ച; സിസിടിവി മറച്ചു, തട്ടിയെടുത്ത പണം സൂക്ഷിച്ചത് ടോയ്‌ലറ്റില്‍
രാമക്ഷേത്രത്തിലുണ്ടായത് ഗുരുതര വീഴ്ച; സിസിടിവി മറച്ചു, തട്ടിയെടുത്ത പണം സൂക്ഷിച്ചത് ടോയ്‌ലറ്റില്‍

ഇറാന്‍-യുഎസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 53 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു മുന്നറിയിപ്പ് യുഎഇ നിവാസികള്‍ക്ക് ഫോണുകളില്‍ ലഭിക്കുന്നത്. ഇതോടെ എല്ലാവരും ഭയചകിതരായി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിശദീകരണവുമായി ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തി. മുന്നറിയിപ്പ് സന്ദേശം സാങ്കേതിക തകരാര്‍ മൂലമാണ് എന്നും തെറ്റായ സന്ദേശമാണിത് എന്നും അതോറിറ്റി തന്നെ വ്യക്തമാക്കി.

UAE

മുന്നറിയിപ്പ് അവഗണിക്കാം എന്നും അതോറിറ്റി നിവാസികളോട് പറഞ്ഞു. പെട്ടെന്നുള്ള സാങ്കേതിക തകരാറാണ് അലേര്‍ട്ടുകള്‍ പുറപ്പെടാന്‍ കാരണമെന്ന് ദേശീയ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി പിന്നീട് സ്ഥിരീകരിച്ചു. 'മനപ്പൂര്‍വ്വമല്ലാത്ത സാങ്കേതിക തകരാറിന്' അതോറിറ്റിയും ബന്ധപ്പെട്ട സ്ഥാപനങ്ങളും ക്ഷമാപണം നടത്തുകയും ഔദ്യോഗിക ചാനലുകള്‍ നല്‍കാത്ത വിവരങ്ങള്‍ പൊതുജനങ്ങളോട് പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എല്‍പിജി വില ജൂലൈ മുതല്‍ കുറഞ്ഞേക്കും.. പെട്രോളിനും ഡീസിലും വില കുറയില്ല
എല്‍പിജി വില ജൂലൈ മുതല്‍ കുറഞ്ഞേക്കും.. പെട്രോളിനും ഡീസിലും വില കുറയില്ല

ജൂണ്‍ 17 ന് യുഎസും ഇറാനും സമാധാന കരാര്‍ എന്നറിയപ്പെടുന്ന ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനുശേഷം, മേഖലയിലെ സംഘര്‍ഷം വളരെ കുറവാണ്. സംഘര്‍ഷത്തിന്റെ സമയത്ത് യുഎഇ 551 ബാലിസ്റ്റിക് മിസൈലുകളും 29 ക്രൂയിസ് മിസൈലുകളും 2,263 യുഎവികളും ഉപയോഗിച്ച് 3,000 ത്തോളം ആക്രമണ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെട്ടുവരികയാണ്.

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി ഇന്ന് ഫോണില്‍ സംസാരിച്ചിരുനു്‌നു. യുഎസ് വൈസ് പ്രസിഡന്റ് മാര്‍ക്കോ റൂബിയോ യുഎഇ സന്ദര്‍ശിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ബെംഗളൂരുവില്‍ നാളെ പകല്‍ മുഴുന്‍ കര്‍ശന ഗതാഗത നിയന്ത്രണം; വണ്ടിയെടുക്കുന്നവര്‍ ശ്രദ്ധിക്കുക
ബെംഗളൂരുവില്‍ നാളെ പകല്‍ മുഴുന്‍ കര്‍ശന ഗതാഗത നിയന്ത്രണം; വണ്ടിയെടുക്കുന്നവര്‍ ശ്രദ്ധിക്കുക

'ഇറാനുമായുള്ള പ്രസിഡന്റ് ട്രംപിന്റെ ധാരണാപത്രം, ഹോര്‍മുസ് കടലിടുക്കിലൂടെ പൂര്‍ണ്ണവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍, മേഖലയിലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും പ്രാധാന്യം എന്നിവയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. റൂബിയോ എമിറേറ്റ്സിന്റെ സുരക്ഷയ്ക്കുള്ള യുഎസ് പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു' എന്ന് അദ്ദേഹത്തിന്റെ വക്താവ് ടോമി പിഗോട്ട് പറഞ്ഞു.

ഫെബ്രുവരി 28 ന് ഇറാനില്‍ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളോടെ ആരംഭിച്ച സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള യുഎസ്-ഇറാന്‍ ചട്ടക്കൂട് കരാറിന് ശേഷമുള്ള ആദ്യത്തെ ഉന്നതതല നയതന്ത്ര ദൗത്യമാണ് റൂബിയോയുടെ മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+