Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലാണോ ജോലി? പ്രവാസികളാണെന്നും കരുതി പേടിക്കേണ്ട, നടപടി ഈ സാഹചര്യത്തിൽ മാത്രം

യു എ ഇയുടെ സമ്പദ് വ്യവസ്ഥയില്‍ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് ലോകമെമ്പാടുനിന്നും വന്നെത്തിയ വിദേശ തൊഴിലാളികള്‍. മലയാളികള്‍ ഉള്‍പ്പെടേയുള്ള ഇന്ത്യക്കാർക്ക് യു എ ഇയുടെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ നിർണ്ണായ പങ്കുമുണ്ട്. ഈ സാഹചര്യത്തില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് യു എ ഇ ഭരണൂടം സ്വീകരിക്കുന്ന ഏതൊരു നിലപാടും ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. ഒരു വശത്ത് സ്വകാര്യവത്കരണം ശ്രമം നടത്തുമ്പോള്‍ തന്നെ മറുവശത്ത് വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങളില്‍ കാതലായ പരിഷ്കരണങ്ങളും യു എ ഇ നടത്താറുണ്ട്.

ജോലി സ്ഥലത്തെ മാന്യമല്ലാത്ത പെരുമാറ്റം, മുന്നറിയിപ്പില്ലാത്ത പിരിച്ചുവിടല്‍ എന്നിവയില്‍ നിന്നെല്ലാം തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന വ്യക്തമായ നിയമം യു എ ഇക്കുണ്ട്. വ്യക്തമായ കാരണമോ നടപടിക്രമങ്ങളോ ഇല്ലാതെ ഒരു ജോലിക്കാരനേയും പിരിച്ചുവിടാന്‍ സാധിക്കില്ല. ന്യായവും നിയമാനുസൃതവുമായ രീതിയില്‍ പിരിച്ചുവിടൽ പ്രക്രിയ പൂർത്തീകരിക്കുന്നതിന് ജീവനക്കാരും തൊഴിലുടമകളും ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് യു എ ഇ തൊഴില്‍ നിയമം വ്യക്തമാക്കുന്നു.

uae2-1

യുഎഇ തൊഴിൽ നിയമം (2021ലെ ഫെഡറൽ നിയമം നമ്പർ 33) അനുസരിച്ച് വിവിധ സാഹചര്യങ്ങളിൽ ഒരു സ്ഥാപനവും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ കരാറുകൾ അവസാനിപ്പിക്കാം. ഏതൊക്കെ സാഹചര്യങ്ങളിലാണ് കരാർ അവസാനിപ്പിക്കാന്‍ സാധിക്കുകയെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്.

കരാറിൻ്റെ കാലാവധി അവസാനിക്കുക, കരാർ അവസാനിപ്പിക്കാൻ തൊഴിലുടമയും ജീവനക്കാരനും പരസ്പരം രേഖാമൂലം സമ്മതിക്കുക തുടങ്ങിയ അവസരങ്ങളില്‍ ഒരു കമ്പനിക്ക് മറ്റ് നിയമതടസങ്ങളൊന്നും ഇല്ലാതെ ഒരു ജീവനക്കാരനെ പിരിച്ചുവിടാന്‍ സാധിക്കും. ഏതെങ്കിലും ഒരു കക്ഷി മാത്രം സ്വമേധയാ കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കില്‍, അവർ കരാർ അവസാനിപ്പിക്കുന്നതിനുള്ള നിയമങ്ങളും നോട്ടീസ് പിരീയഡ് സമയവും കൃത്യമായി പാലിക്കണം.

തൊഴിലുടമയുടെ മരണം സംഭവിച്ചാലും തൊഴില്‍ കരാർ റദ്ദാകുന്ന സാഹചര്യമുണ്ട്. എന്നാല്‍ ഇത് തൊഴിലുടമയുടെ വ്യക്തിഗത പങ്കാളിത്തം പ്രവർത്തനങ്ങളിൽ അവിഭാജ്യമായ ചെറുകിട ബിസിനസ്സുകളുടെയോ കുടുംബ ഉടമസ്ഥതയിലുള്ള കമ്പനികളുടെയോ കാര്യത്തിൽ മാത്രമായിരിക്കും ബാധ്യമാവുക. ഒരു അംഗീകൃത മെഡിക്കൽ സ്ഥാപനത്തില്‍ നിന്നുള്ള സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ തൊഴിലാളിയുടെ മരണം, അല്ലെങ്കിൽ ജോലി ചെയ്യാനുള്ള പൂർണ്ണമായതും സ്ഥിരമായതുമായ ശേഷിയില്ലായ്മയും തെളിയിക്കപ്പെട്ടാലും തൊഴില്‍ കരാർ അവസാനിപ്പിക്കാനാകും.

യു എ ഇയിൽ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്ഥാപനം ശാശ്വതമായി അടച്ചിടുകയാണെങ്കിലും തൊഴിലുടമ പാപ്പരാകുകയോ പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന തരത്തിലുള്ള സാമ്പത്തികമോ അസാധാരണമോ ആയ സാഹചര്യമുണ്ടായാലും ഇരൂകുട്ടരും തമ്മിലുള്ള കരാർ ഉപേക്ഷിക്കാവുന്നതാണ്. തൊഴിലുടമയുടെ നിയന്ത്രണത്തിനപ്പുറുള്ള ഏതെങ്കിലും കാരണത്താൽ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ തൊഴിലാളി പരാജയപ്പെട്ടാലും കരാർ റദ്ദാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+