Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ നിരവധി ഒഴിവുകള്‍: അതും കേരള സർക്കാർ വഴി, ശമ്പളം 60000 മുതല്‍, താമസവും ഭക്ഷണവും ഫ്രീ

കേരള സർക്കാറിന്റെ കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഓഡെപെക്കിന് കീഴില്‍ യുഎഇയില്‍ തൊഴില്‍ നേടാന്‍ വീണ്ടും അവസരം. കപ്പല്‍ നിർമ്മാണ ശാലകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. ഫോർമാൻ-മെഷിനിസ്റ്റ്, ഫോർമാൻ - മെക്കാനിക്കൽ, ഫോർമാൻ റഡർ ആൻഡ് പ്രൊപ്പല്ലർ, മെക്കാനിക്കൽ ഫിറ്റർ, റഡ്ഡർ അല്ലെങ്കിൽ പ്രൊപ്പല്ലർ ഫിറ്റർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

എല്ലാ വിഭാഗങ്ങളിലും എസ്എസ്എല്‍സിയാണ് അടിസ്ഥാന യോഗ്യതയായി നല്‍കിയിരിക്കുന്നത്. ഐ ടിഐ/ഡിപ്ലോമ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യമായ സർട്ടിഫിക്കറ്റുകള്‍ ഉള്ളവർക്ക് മുന്‍ഗണ ലഭിക്കും, മറൈൻ ആന്‍ഡ് ഓയിൽ ഗ്യാസ്, ഓഫ്‌ഷോർ വ്യവസായം എന്നീ മേഖലകളില്‍ പരിചയമുള്ളവർക്കും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം തന്നെ ബന്ധപ്പെട്ട മേഖലകളില്‍ 2-6 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.

uae

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെബയോഡാറ്റ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2023 ജൂലൈ 12-നോ അതിനുമുമ്പോ അയയ്ക്കാവുന്നതാണ്. 2625 യുഎഇ ദിർഹമായിരിക്കും അടിസ്ഥാന ശമ്പളം. (59,032 ഇന്ത്യന്‍ രൂപ). ഇതോടൊപ്പം തന്നെ ഭക്ഷണവും താമസവും സൌജന്യമായിരിക്കും. വിസ, ടിക്കറ്റ് എന്നിവയുടെ ചിലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന മുറയ്ക്ക് അറിയിക്കും.

ചൈൽഡ് ഹെൽപ്പ്‌ലൈൻ കൺട്രോൾ റൂമിൽ ഒഴിവുകൾ

മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോൾ സെന്ററിലേക്കും റെയിൽവേ ഹെൽപ്പ് ഡെസ്‌കിലേക്കും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്രോജക്ട് കോർഡിനേറ്റർ (ഒഴിവ് 1), കൗൺസിലർ (1), ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3), റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്‌കിൽ ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

റെയിൽവേ ഹെൽപ്പ്‌ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾ 0484-2959177, 9744318290 നമ്പറുകളിൽ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെനില, A3 ബ്ലോക്ക്, സിവിൽ സ്‌റ്റേഷൻ, കാക്കനാട് - 682030 എന്ന വിലാസത്തിൽ ലഭിക്കണം.

ക്ലാർക്ക് കരാർ നിയമനം

എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി -682 026, എറണാകുളം (ഫോൺ: 0484 2537411) എന്ന വിലാസത്തിൽ ലഭിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+