യുഎഇ മാറുന്നു: സ്ത്രീകള്‍ക്ക് സന്തോഷ ചിരി; മുന്‍ നിര കമ്പനികള്‍ നിയമിക്കുന്നതില്‍ 42 ശതമാനവും സ്ത്രീകള്‍
യു എ ഇയിലേയും ജി സി സി മേഖലയിലേയും മുൻനിര കമ്പനികളിൽ പുതിയതായി നിയമിക്കപ്പെട്ടവരിൽ 42 ശതമാനവും സ്ത്രീകള്‍. ജി സി സിയിലെ ഉയർന്ന റേറ്റിംഗുള്ള കമ്പനികളിലെ തൊഴിലാളികളിൽ 33 ശതമാനം സ്ത്രീകളാണെന്നും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വർക്ക്‌പ്ലേസ് കൾച്ചർ കൺസൾട്ടൻസിയായ അവതാർ ഗ്രൂപ്പിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാൽ 28 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് പ്രമോഷൻ ലഭിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു.
യു എ ഇയിലേയും ജി സി സിയിലേയും 95 ശതമാനം കമ്പനികളം ഇപ്പോൾ സ്ത്രീകൾക്കായി ലീഡർഷിപ് പരിശീലനം നൽകുന്നുണ്ട്. കൂടാതെ, 79 ശതമാനം കമ്പനികൾ സ്ത്രീകളുടെ കരിയർ പുരോഗതിക്കായി ഔപചാരിക മെന്ററിംഗും എക്സിക്യൂട്ടീവ് കോച്ചിംഗും വാഗ്ദാനം ചെയ്യുന്നുവെന്നതും ശുഭകരമായ കാര്യമാണ്. "കൂടുതൽ സ്ത്രീകളെ കമ്പനികൾ എന്തിന് നിയമിക്കണമെന്ന് പല സ്ഥാപനങ്ങൾക്കും ഇപ്പോഴും പൂർണമായി മനസ്സിലായിട്ടില്ല. അതിനാൽ, സ്ത്രീകൾക്ക് നൽകപ്പെടുന്ന ജോലികൾ 'എളുപ്പമുള്ള' തസ്തികകളാണ്-ഉയർന്ന പദവികളല്ല. ഇതാണ് 42 ശതമാനം എൻട്രി-ലെവൽ തസ്തികകളിൽ മാത്രം സ്ത്രീകൾ ഉള്ളതിന്റെ കാരണം," അവതാർ ഗ്രൂപ്പിന്റെ സ്ഥാപക-പ്രസിഡന്റ് ഡോ. സൗന്ദര്യ രാജേഷിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് പറയുന്നു.

42 ശതമാനം എൻട്രി-ലെവൽ തസ്തികകളിൽ സ്ത്രീകൾ ഉണ്ടെങ്കിലും ഇത് ആശ്വാസകരമായ കണക്കുകള്‍ അല്ല. ഇത് 50 ശതമാനമോ അതിൽ കൂടുതലോ ആയിരുന്നെങ്കിൽ ഞങ്ങൾ സന്തോഷിക്കുമായിരുന്നു. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധേയമാണ്. ഗ്ലോബൽ ഇൻസൈറ്റ്സിന്റെ കണക്കനുസരിച്ച്, യുഎഇയിലെ 11.35 ദശലക്ഷം ജനസംഖ്യയിൽ 63.8 ശതമാനം പുരുഷന്മാരും 36.2 ശതമാനം സ്ത്രീകളുമാണ്. ജിസിസി മേഖലയിൽ, 38.5 ദശലക്ഷം (62.8%) പുരുഷന്മാരും 22.7 ദശലക്ഷം (37.2%) സ്ത്രീകളുമാണ് (ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ).
പുരുഷന്മാരിൽ ഒരു വലിയ വിഭാഗം, സ്വദേശത്തെ കുടുംബങ്ങളെ പിന്തുണയ്ക്കാൻ ജിസിസിയിലേക്ക് കുടിയേറുന്ന ബ്ലൂ-കോളർ തൊഴിലാളികളാണ്. 100 പേർ എൻട്രി ലെവലിൽ ഒരു കോർപ്പറേഷനിൽ ചേർന്നാൽ, 60 ശതമാനം സ്ത്രീകളും 40 ശതമാനം പുരുഷന്മാരുമാണെങ്കിൽ, വർഷങ്ങൾ കഴിയുന്തോറും സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരും. 42 ശതമാനം സ്ത്രീകൾ മാത്രമാണ് എൻട്രി ലെവലിൽ ഉള്ളതെങ്കിൽ, ഉയർന്ന തസ്തികകളിൽ ഇത് ഒറ്റയക്കത്തിലേക്ക് കുറയും - ഡോ. സൗന്ദര്യ രാജേഷ് പറഞ്ഞു.
ജിസിസിയിൽ പുരുഷാധിപത്യ മേഖലകളിൽ, പ്രത്യേകിച്ച് എണ്ണ, വാതക വ്യവസായത്തിൽ, സ്ത്രീകൾക്ക് ഇപ്പോഴും തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണ-വാതക മേഖലയിൽ, സ്ത്രീകൾ സാങ്കേതിക എൻട്രി-ലെവൽ റോളുകളിൽ നിയമിക്കപ്പെടുന്നത് വിരളമാണ്. പകരം അവരെ എച്ച്ആർ, കസ്റ്റമർ സർവീസ്, സെക്രട്ടേറിയൽ, ഫ്രണ്ട് ഡെസ്ക് റോളുകളിലേക്ക് പരിമിതപ്പെടുത്തപ്പെടുന്നു. എഞ്ചിനീയർ, ശാസ്ത്രജ്ഞ, ചാർട്ടേഡ് അക്കൗണ്ടന്റ്, ലീഗൽ അഡ്വൈസർ തുടങ്ങിയ റോളുകളിൽ അവർ നിയമിക്കപ്പെടാൻ സാധ്യത കുറവാണെന്നും അവർ വിശദീകരിച്ചു.
എന്നിരുന്നാലും, ഈ സാഹചര്യം വലിയ തോതില്‍ മാറിത്തുടങ്ങിയിട്ടുണ്ട്. മുമ്പ് കഴിവുള്ള വനിത ഉദ്യോഗാർത്ഥികള്‍ ലഭ്യമല്ലായിരുന്നു. എന്നാൽ ഇന്ന്, ജിസിസി മേഖലയിലെ വിദ്യാഭ്യാസത്തിലെ വൻ നിക്ഷേപങ്ങൾ മൂലം, എമിറാത്തി, അറബ്, പ്രവാസി സ്ത്രീകൾ ഉൾപ്പെടെ യോഗ്യരായ വനിതകൾ വർധിച്ചുവരുന്നുവെന്നും സൗന്ദര്യ രാജേഷ് കൂട്ടിച്ചേർത്തു.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications