ഗെയിം കളിക്കാന്‍ ഇഷ്ടമുള്ളവരാണോ! യുഎഇയില്‍ ഒരുങ്ങുന്നു വമ്പന്‍ തൊഴില്‍ അവസരങ്ങള്‍, അറിയാം
അബുദാബി: കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഗെയിം കളിക്കാന്‍ ഇഷ്ടമല്ലാത്തത് ആരാണുള്ളത് അല്ലേ. അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള മേഖലയില്‍ ഒരു ജോലി ലഭിച്ചാലോ. ഗെയിമിംഗ് മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് വമ്പന്‍ അവസരമാണ് അബുദാബിയില്‍ കാത്തിരിക്കുന്നത്. അതിവേഗം വളരുന്ന ഇലക്ട്രോണിക്-ഗെയിമിംഗ് വ്യവസായത്തില്‍ 20-ലധികം കമ്പനികളിലായി 300-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് അബുദാബി.

2023 ലെ ടൂറിസം, സാംസ്‌കാരിക വികസന റോഡ്മാപ്പിന്റെ രൂപരേഖയില്‍ അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് (ഡി സി ടി)
ഡെപ്യൂട്ടി സെക്രട്ടറി സൗദ് അല്‍ ഹൊസാനിയാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ബിസിനസ്സും വിനോദ വിനോദസഞ്ചാരവും പ്രാപ്തമാക്കുന്നതിലൂടെ സാംസ്‌കാരികവും ക്രിയാത്മകവുമായ വ്യവസായങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുക, അബുദാബിയുടെ ആഗോള സാന്നിധ്യം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഡി സി ടി അബുദാബിയുടെ ലക്ഷ്യം.
ഈ വര്‍ഷം 24 ദശലക്ഷം സന്ദര്‍ശകരെ എമിറേറ്റിലേക്ക് സ്വാഗതം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള തീരുമാനം ഡി സി ടി കൈക്കൊണ്ടത്. സീവേള്‍ഡ് യാസ് ഐലന്‍ഡ്, പിക്‌സോള്‍ ഗെയിമിംഗ്, അഡ്രിനാര്‍ക്ക് അഡ്വഞ്ചര്‍, സ്‌നോ അബുദാബി എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന വിശ്വാസത്തിലാണ് ഡി സി ടി. 2022ല്‍ സന്ദര്‍ശകരുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് അബുദാബിയിലെ ഹോട്ടല്‍ മുറിയെടുക്കുന്നവരുട എണ്ണത്തില്‍ 70 ശതമാനം വര്‍ദ്ധനവ് വന്നിരുന്നു.












Click it and Unblock the Notifications