Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് മേഖലയില്‍ യുഎഇ തന്നെ: എതിരാളികളായി മറ്റാരുമില്ല, സാമ്പത്തിക വളർച്ചയില്‍ വന്‍ കുതിപ്പ്

ജിസിസി മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി 2025 ലും യു എ ഇ തുടരും. യു എ ഇ സമ്പദ്‌വ്യവസ്ഥ 2025 ൽ 6.7 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ലോകപ്രശസ്ത കണ്‍സള്‍ട്ടിങ് ഏജന്‍സിയായ കെ പി എം ജിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2024 ല്‍ യു എ ഇയുടെ സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന വളർച്ച 3.8 ശതമാനമാണ്. വരാന്‍ പോകുന്ന വർഷം ഏകദേശം ഇതിന്റെ ഇരട്ടിയായിരിക്കും യു എ ഇയുടെ വളർച്ചയെന്നാണ് പ്രതീക്ഷ.

സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം, അയല്‍രാജ്യങ്ങളുമായുള്ള മികച്ച രീതിയിലുള്ള വ്യാപാര ബന്ധം തുടങ്ങിയവയാണ് യു എ ഇയുടെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് മുതല്‍കൂട്ടായി മാറുന്നത്. കൂടുതല്‍ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിന് വേണ്ടി ടൂറിസം മേഖലയില്‍ നടത്തിയ പരിഷ്കരണങ്ങളാണ് ജി ഡി പി വളർച്ചയ്ക്ക് ഗുണകരമാകുന്ന മറ്റൊരു കാര്യം.

uae2-

ജനുവരിയിൽ 1.77 മില്യണായിരുന്നു ദുബായിലെ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണമെങ്കില്‍ ഫെബ്രുവരിയിൽ ഇത് 1.9 മില്യണായിരുന്നു. അതോടൊപ്പം തന്നെ സന്ദർശകർ ഹോട്ടലിലെ താമസത്തിനും മറ്റും ചിലവഴിച്ച തുക 2023-ൽ 723.4 ബില്യണായിരുന്നെങ്കില്‍ 2024-ൽ അത് 758.61 ബില്യൺ ഡോളറായി മാറിയേക്കുമെന്നാണ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.

ഗതാഗതം, നിർമ്മാണം, ഐസിടി തുടങ്ങിയ എണ്ണ ഇതര മേഖലകള്‍ മികച്ച മുന്നേറ്റം കാഴ്ച വെച്ചതോടെ രാജ്യത്തിൻ്റെ മൊത്തം ജിഡിപി 879.6 ബില്യൺ ദിർഹത്തിലേക്ക് എത്തുകയും 2024 ൻ്റെ ആദ്യ പകുതിയിൽ യു എ ഇ സമ്പദ്‌വ്യവസ്ഥ 3.6 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്തു. ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെൻ്റർ (എഫ്‌സിഎസ്‌സി) ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 ജനുവരി-ജൂൺ കാലയളവിൽ എണ്ണ ഇതര മേഖല 4.4 ശതമാനം വളർച്ച നേടി 660 ബില്യൺ ദിർഹമായി.

രാജ്യത്തിൻ്റെ ജി ഡി പിയിലെ എണ്ണയിതര മേഖലയുടെ സംഭാവന 75 ശതമാനത്തിലെത്തി എന്നുള്ളതും ശ്രദ്ധേയമാണ്. സമ്പദ് വ്യസ്ഥയില്‍ അഭിമാനകരമായ നേട്ടമാണുണ്ടായതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അഭിപ്രായപ്പെട്ടു. 2024 ൻ്റെ ആദ്യ പകുതിയിൽ എണ്ണ ഇതര മേഖലകളുടെ ശക്തമായ പ്രകടനം ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനേയും വിവിധ മേഖലകളിലില്‍ നിക്ഷേപിക്കാനുള്ള ശേഷിയേയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എണ്ണ ഇതര മേഖലകളിലെ ശക്തമായ വളർച്ചയുടെ പശ്ചാത്തലത്തിൽ ഒക്ടോബറിൽ അന്താരാഷ്ട്ര നാണയ നിധി (IMF) 2024 ലെ യു എ ഇയുടെ ജിഡിപി വളർച്ചാ പ്രവചനം ഏപ്രിലിലെ 4.2 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി ഉയർത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. 2024 ലും 2025 ലും യു എ ഇ, ജി ഡി പിയുടെ വളർച്ച ഈ മേഖലയിൽ ഒന്നാമതായിരിക്കുമെന്ന് ആഗോള തിങ്ക്-ടാങ്കായ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസും (ഐഐഎഫ്) പ്രവചിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+