Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ഒപെക് വിട്ടു; സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, പശ്ചിമേഷ്യ ആടിയുലയുന്നു

ദുബായ്: എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് രാജി പ്രഖ്യാപിച്ച് യുഎഇ. ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മകളില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് യുഎഇ അറിയിച്ചു. അടുത്ത മാസമായിരിക്കും ഔദ്യോഗികമായി കൂട്ടായ്മ വിടുക. ഒപെകിന്റെ നേതാവായി കരുതപ്പെടുന്ന സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടിയാണ് യുഎഇയുടെ തീരുമാനം.

സഹായിക്കണം, അല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തും; എയര്‍ ഇന്ത്യ, ഇന്‍ഡിഗോ സര്‍ക്കാരിന് മുന്നില്‍, ആശങ്ക
സഹായിക്കണം, അല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തും; എയര്‍ ഇന്ത്യ, ഇന്‍ഡിഗോ സര്‍ക്കാരിന് മുന്നില്‍, ആശങ്ക

അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുകയും ഇറാന്‍ ഹോര്‍മുസ് പാത അടയ്ക്കുകയും ചെയ്തതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വരുമാന പ്രതിസന്ധി നേരിടുന്നുണ്ട്. എണ്ണയും വാതകവും പ്രധാന വരുമാന മാര്‍ഗമായ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഇറാന്റെ നീക്കം സമ്മാനിച്ചത്. അതിനിടെയാണ് ഒപെക് കൂട്ടായ്മയില്‍ നിന്ന് രാജിവയ്ക്കാന്‍ യുഎഇ തീരുമാനിച്ചതും. ഇനി യുഎഇക്ക് എണ്ണ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും നിയന്ത്രണങ്ങളുണ്ടാകില്ല.

uae quit opec-

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഇതില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതില്‍ പ്രധാനം റഷ്യയാണ്. ഇവരെല്ലാം ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ഒപെക് പ്ലസ്. വിപണിയില്‍ എണ്ണ ലഭ്യത ഉറപ്പാക്കാനും എണ്ണയുടെ വില സ്ഥിരത പിടിച്ചുനിര്‍ത്താനും ഒപെക് എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. വിപണിയിലെ എണ്ണ ലഭ്യത പരിധി വിടാതിരിക്കാന്‍ ഒരോ അംഗ രാജ്യങ്ങള്‍ക്കും ക്വാട്ട നിശ്ചയിക്കാറുണ്ട്.

യുഎഇ സഖ്യം വിട്ടാല്‍ എന്തു സംഭവിക്കും

യുഎഇ ഒപെക് സഖ്യം വിട്ടാല്‍ ഇവര്‍ക്ക് ഉല്‍പ്പാദനത്തില്‍ നിയന്ത്രണമുണ്ടാകില്ല. സൗദി അറേബ്യയുമായി പല കാര്യങ്ങളിലും ഉടക്കിയാണ് യുഎഇയുടെ സമീപ കാല നീക്കങ്ങള്‍. യമനില്‍ സൗദി സൈന്യം യുഎഇക്കെതിരെ നീങ്ങിയത് ഇതിന്റെ പരസ്യമായ തെളിവായിരുന്നു. സോമാലിയയിലും രണ്ട് രാജ്യങ്ങളും ഭിന്ന ചേരിയിലാണ്. സുഡാന്‍ വിഷയത്തിലും യുഎഇക്കും സൗദിക്കും വ്യത്യസ്തമായ നിലപാടാണുള്ളത്.

 സ്വര്‍ണവില കുത്തനെ താഴോട്ട്; ആഭരണം വാങ്ങാന്‍ നല്ല അവസരം, ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു
സ്വര്‍ണവില കുത്തനെ താഴോട്ട്; ആഭരണം വാങ്ങാന്‍ നല്ല അവസരം, ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു

സൗദി അറേബ്യ പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചതോടെ പാകിസ്താനെതിരെ യുഎഇ നിലപാട് കടുപ്പിക്കുന്നു എന്ന് ആരോപണമുണ്ട്. പാകിസ്താനോട് യുഎഇ വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. സൗദി അറേബ്യ നല്‍കിയ പണമാണ് യുഎഇയുടെ വായ്പാ തിരിച്ചടവിന് പാകിസ്താന്‍ ഉപയോഗിച്ചത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

അടുത്ത കാലത്തായി ഒപെകില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മേഖലയിലെ രാഷ്ട്രീയത്തിലും എണ്ണ ഉല്‍പ്പാദന ക്വാട്ട സംബന്ധിച്ചുമാണ് ഭിന്നത. ഒപെകിനെതിരെ പലപ്പോഴും നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എണ്ണ വില നിശ്ചയിക്കുവന്നതില്‍ ഒപെക് രാജ്യങ്ങള്‍ ഇടപെടുന്നു എന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. അതുകൊണ്ടുതന്നെ യുഎഇയുടെ തീരുമാനം ട്രംപിന് സന്തോഷം നല്‍കുന്നതാണ്.

ഇറാന്റെ ആക്രമണത്തില്‍ വലിയ തിരിച്ചടി നേരിട്ട രാജ്യം കൂടിയാണ് യുഎഇ. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനെ തടയുന്നില്ല എന്ന വിമര്‍ശനവും യുഎഇക്കുണ്ട്. തിങ്കളാഴ്ച നടന്ന അറബ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ഫോറത്തില്‍ യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് കൂടിയായ അന്‍വര്‍ ഗര്‍ഗാഷ് ജിസിസിയെ മറ്റുരാജ്യങ്ങളെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+