യുഎഇ ലോട്ടറി ഇനിയും എടുത്തില്ലേ? നറുക്കെടുപ്പ് തിയതി അടുത്തു, ഇങ്ങനെ കളിച്ചാല്‍ സമ്മാനം ഉറപ്പ്
യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിയായ യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പിനായുള്ള കാത്തിരിപ്പിലാണ് ഭാഗ്യാന്വേഷികള്‍. ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് യുഎഇ ലോട്ടറി പ്രവര്‍ത്തിക്കുന്നത്. ജി സി ജി ആര്‍ എ ലൈസന്‍സുള്ള അബുദാബി ആസ്ഥാനമായുള്ള ഓപറേറ്ററായ ദ് ഗെയിം എല്‍എല്‍സിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലാണ് ലോട്ടറിയുടെ പ്രവര്‍ത്തനം. ലോട്ടറിയെടുക്കുന്നവര്‍ക്ക് 100 ദശലക്ഷം വരെ സമ്മാനം ലഭിക്കും. theuaelottery.ae എന്നതാണ് യുഎഇ ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. എത്രയാണ് ലോട്ടറിയുടെ വില എന്നും എന്നാണ് ആദ്യത്തെ നറുക്കെടുപ്പ് എന്നും വിശദമായി അറിയാം.

18 വയസിന് മുകളില്‍ പ്രായമുള്ള യുഎഇയില്‍ താമസിക്കുന്ന ആര്‍ക്കും യുഎഇ ലോട്ടറിയെടുക്കാം. ലോട്ടറിയുടെ ടിക്കറ്റുകള്‍ക്ക് 50 ദിര്‍ഹം ആണ് വില. ഡിസംബര്‍ 14 ശനിയാഴ്ച രാത്രി 8.30 ന് ആണ് നറുക്കെടുപ്പ്. യു എ ഇ ലോട്ടറി യൂട്യൂബ് ചാനലില്‍ നറുക്കെടുപ്പ് സ്ട്രീം ചെയ്യും. പിന്നീട് എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടക്കും.
നറുക്കെടുപ്പ് കാണാനാകാത്തവര്‍ക്കായി ഭാഗ്യക്കുറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കും. വിജയികളെ അവരുടെ രജിസ്റ്റര്‍ ചെയ്ത പ്ലെയര്‍ അക്കൗണ്ട് വഴി സമ്മാന വിവരം അറിയിക്കും.
എങ്ങനെ ഗെയിം കളിക്കാം?
ലക്കി ഡേ ലോട്ടറി നറുക്കെടുപ്പ് ഒരു കലണ്ടര്‍ ഫോര്‍മാറ്റ് ആണ് പിന്തുടരുന്നത്. ഓണ്‍ലൈന്‍ നറുക്കെടുപ്പ് കാര്‍ഡിലെ ഒരു ദിവസ വിഭാഗത്തില്‍ നിന്ന് സാധ്യമായ 31-ല്‍ നിന്ന് ആറ് നമ്പറുകളും മാസം വിഭാഗത്തിലെ 12-ല്‍ നിന്ന് ഒരു നമ്പറും തിരഞ്ഞെടുക്കാന്‍ കളിക്കാരോട് ആവശ്യപ്പെടും. എന്നാല്‍ ഗെയിമില്‍ പങ്കെടുക്കാന്‍ ഭാഗ്യാന്വേഷികള്‍ ഔദ്യോഗിക ലോട്ടറി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ആകെ 43 നമ്പറുകളില്‍ നിന്നായിരിക്കും നറുക്കെടുപ്പ്.
രജിസ്‌ട്രേഷന്‍ എങ്ങനെ?
ഭാഗ്യാന്വേഷികള്‍ യുഎഇ ലോട്ടറി വെബ്സൈറ്റില്‍ ഒരു അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യണം. ഉപയോക്താക്കള്‍ അവരുടെ പേര്, എമിറേറ്റ്‌സ് ഐഡി, അവരുടെ ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവ നല്‍കുകയും പാസ്വേഡ് സൃഷ്ടിക്കുകയും വേണം.
വിജയിക്കാനുള്ള സാധ്യതകള്‍
ഏതൊരു വലിയ ലോട്ടറിയിലെയും പോലെ, മെഗാ സമ്മാനം നേടാനുള്ള സാധ്യത വളരെ കുറവാണ്, പക്ഷേ അസാധ്യമല്ല. 100 മില്യണ്‍ ദിര്‍ഹം ജാക്ക്പോട്ടിനായി എല്ലാ ഏഴ് നമ്പറുകളും പൊരുത്തപ്പെടണം. ഏഴുനമ്പറുകളും (ദിവസ വിഭാഗത്തില്‍ നിന്നുളള ആറ് നമ്പറും, മാസ വിഭാഗത്തില്‍ നിന്നുളള 1 നമ്പറും) ഒരുപോലെ വന്നാല്‍ 100 ദശലക്ഷം ദിര്‍ഹം എന്ന ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാം.
ദിവസ വിഭാഗത്തില്‍ നിന്നുളള ആറ് നമ്പറുകള്‍ ഒരുപോലെ വന്നാല്‍ 1 ദശലക്ഷം ദിര്‍ഹമാണ് സമ്മാനം. ദിവസ വിഭാഗത്തില്‍ നിന്ന് അഞ്ച് നമ്പറുകളും മാസ വിഭാഗത്തിലെ നമ്പറും ഒരുപോലെ വന്നാല്‍ 100,000 ദിര്‍ഹം സമ്മാനം ലഭിക്കും. എന്നാല്‍ ക്യാഷ് പ്രൈസുകളുടെ മൂല്യം കുറയുന്നതിനനുസരിച്ച് സാധ്യതകള്‍ വര്‍ധിക്കുന്നു.
യുഎഇയുടെ വാണിജ്യ ഗെയിമിംഗ് മേഖലയെ നവീകരിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രധാന നീക്കത്തിന്റെ ഫലമാണ് അംഗീകൃത ലോട്ടറി എന്ന ആശയം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിതമായത്.












Click it and Unblock the Notifications