യുഎഇ ലോട്ടറിയുടെ 5 മില്യണ്‍ ദിര്‍ഹവും ഇന്ത്യക്കാരന്; സമ്മാനമടിക്കാനുള്ള 'ടിപ്‌സ്' വെളിപ്പെടുത്തി വിജയി

യുഎഇ ലോട്ടറിയുടെ 5 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിച്ച ആദ്യത്തെ ഭാഗ്യശാലിയായി പ്രവാസി ഇന്ത്യക്കാരന്‍. തമിഴ്‌നാട്് സ്വദേശിയായ മുരുഗാനന്ദ് ഗോവിന്ദനാണ് 5 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിച്ചത്. തന്റെ പൂര്‍ണ്ണ ഐഡന്റിറ്റി പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം യുഎഇ ലോട്ടറി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അഭിമുഖത്തില്‍ മുരുഗാനന്ദ് തന്റെ കഷ്ടപ്പാടുകളെക്കുറിച്ചും തന്റെ ജീവിതം മാറ്റിമറിച്ച ആറ് സംഖ്യകള്‍ തിരഞ്ഞെടുത്ത രീതിയെക്കുറിച്ചും തുറന്നു പറഞ്ഞു.

'ജീവിതത്തില്‍ എനിക്ക് നിരവധി ദുഷ്‌കരമായ ദിവസങ്ങളുണ്ടായിരുന്നു. കഷ്ടപ്പാടുകളിലൂടെ കടന്നുപോയി ഞാന്‍ ഒരു പുതിയ തലത്തിലെത്തി, കഷ്ടപ്പെടുന്നവര്‍ക്കും ഒരു ദിവസം ഉയരാന്‍ കഴിയുമെന്ന വിശ്വാസം അത് എനിക്ക് നല്‍കി. ജീവിതം എത്ര കഠിനമായാലും ഒരു ദിവസം അത് മികച്ചതായിത്തീരും,' അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ നിശബ്ദമായ സ്ഥിരോത്സാഹത്തിന്റെ പരിസമാപ്തിയായി ഈ വിജയം അനുഭവപ്പെട്ടുവെന്ന് മുരുഗാനന്ദ് പറഞ്ഞു.

UAE Lottery

'ദിവസം മുഴുവന്‍ ഞാന്‍ എന്റെ മുന്‍കാല പോരാട്ടങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. ആ വിശ്വാസം അന്ന് എന്നില്‍ ശക്തമായിരുന്നു. കഴിഞ്ഞ 43 വര്‍ഷങ്ങള്‍ എത്ര കഠിനമായിരുന്നു, എന്റെ വിവാഹം, എന്റെ കുട്ടികളുടെ വിദ്യാഭ്യാസം, ഉത്തരവാദിത്തങ്ങള്‍ എല്ലാം എന്റെ മനസിലേക്ക് കടന്നുവന്നു,' അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്നുള്ള അദ്ദേഹം മാസങ്ങള്‍ക്ക് മുമ്പാണ് യുഎഇയില്‍ എത്തിയത്. 'ഞാന്‍ ആദ്യമായി ദുബായില്‍ എത്തിയത് 2025 മെയ് 25 നാണ്. അതിനുശേഷം, അടുത്ത ദിവസം തന്നെ ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. ആ തീയതി ഒരു ശുഭദിനമായി ഞാന്‍ കരുതുന്നു, അത് എന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് മാസമായി അദ്ദേഹം ദുബായിലാണ് താമസിക്കുന്നത്.

ലോട്ടറി നമ്പറുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ സ്വീകരിച്ച ട്രിക്കും അദ്ദേഹം വെളിപ്പെടുത്തി. തന്റെ ജീവിതത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സംഖ്യകളാണ് അദ്ദേഹം ഭാഗ്യപരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. 'എന്റെ വിവാഹനിശ്ചയ തീയതി നവംബര്‍ 7 ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നമ്പറുകള്‍ തിരഞ്ഞെടുത്തത്. എന്റെ മകളുടെ ജനന വര്‍ഷം 2015 ആണ്, അതിനാല്‍ ഞാന്‍ 15 തിരഞ്ഞെടുത്തു. അവയായിരുന്നു എന്റെ ആദ്യത്തെ മൂന്ന് സംഖ്യകള്‍,' അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്ന് നമ്പറുകള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സഹ ടിക്കറ്റ് ഉടമയുമായ ബാബു റാവു തിരഞ്ഞെടുത്തു. 'അവസാന നമ്പറിനായി, ഞങ്ങള്‍ 5 അല്ലെങ്കില്‍ 6 എന്ന് ചര്‍ച്ച ചെയ്ത് 6 എന്ന് തീരുമാനിച്ചു,' മുരുഗാനന്ദ് പറഞ്ഞു. ഏതായാലും അത് മികച്ച ഫലം നല്‍കിയ ഒരു തീരുമാനമായിരുന്നു. പക്ഷേ അതില്‍ നേരിയ നിരാശയുടെ ഫലം കൂടിചേര്‍ന്നിരുന്നു. കാരണം ഈ സംഖ്യകള്‍ക്ക് പകരം 3 ആണ് തിരഞ്ഞെടുത്തതെങ്കി 30 മില്യണ്‍ നേടാമായിരുന്നു.

ഏതായാലും രണ്ടാം സമ്മാനമായ 5 മില്യണ്‍ ദിര്‍ഹം മുരുഗനാഥും ബാബു റാവുവും തുല്യമായി വിഭജിക്കും. വിജയിച്ച 50 ദിര്‍ഹത്തിന്റെ ടിക്കറ്റിന്റെ വില തുടക്കം മുതല്‍ തന്നെ രണ്ട് സുഹൃത്തുക്കളും പങ്കിട്ടിരുന്നു. 'എന്റെ ഐഡി ഉപയോഗിച്ച് ആദ്യമായി ലോഗിന്‍ ചെയ്തപ്പോള്‍, ഞങ്ങള്‍ 50 ദിര്‍ഹം ടിക്കറ്റ് വാങ്ങി. ആ ടിക്കറ്റില്‍ നിന്ന്, ആദ്യമായി, ഞങ്ങള്‍ക്ക് 5 മില്യണ്‍ ദിര്‍ഹം ലഭിച്ചു. ഈ പണം ഞങ്ങള്‍ രണ്ടുപേരും പങ്കിടും,' അദ്ദേഹം പറഞ്ഞു.

യുഎഇ ലോട്ടറിയുടെ 100 മില്യണ്‍ ദിര്‍ഹം വിജയിയായ അനില്‍കുമാര്‍ ബൊള്ളയുടെ വീഡിയോ കണ്ടതിനു ശേഷമാണ് ടിക്കറ്റ് വാങ്ങാന്‍ താന്‍ പ്രേരിതനായതെന്ന് മുരുഗാനന്ദ് പറഞ്ഞു. ഫെബ്രുവരി 14 ശനിയാഴ്ച നടന്ന ലക്കി ഡേ നറുക്കെടുപ്പ് നമ്പര്‍ 260214 ല്‍ 'ഡേയ്സ്' വിഭാഗത്തിലെ ആറ് നമ്പറുകളും യോജിപ്പിച്ചതിന് ശേഷം മുരുഗാനന്ദ് 5 മില്യണ്‍ ദിര്‍ഹം രണ്ടാം സമ്മാനം നേടി.

അദ്ദേഹത്തിന്റെ വിജയ നമ്പറുകള്‍ 11, 19, 28, 15, 31, 7 എന്നിവയായിരുന്നു. ഗെയിം എല്‍എല്‍സി നടത്തുന്നതും ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ) നിയന്ത്രിക്കുന്നതുമായ യുഎഇ ലോട്ടറി, എല്ലാ ശനിയാഴ്ചയും രാത്രി 8.30 ന് ലക്കി ഡേ നറുക്കെടുപ്പ് നടത്തുന്നു. 30 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസും 5 മില്യണ്‍ ദിര്‍ഹം രണ്ടാം സമ്മാനവും ഉള്‍പ്പെടുന്ന നറുക്കെടുപ്പ്, മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന ആഴ്ചതോറുമുള്ള ലക്കി ചാന്‍സ് റാഫിള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+