Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി അടിക്കുന്നെങ്കില്‍ ഇങ്ങനെ അടിക്കണം: യുഎഇയില്‍ മലയാളി പ്രവാസിക്ക് 8 കോടിയുടെ ലോട്ടറി

ഗള്‍ഫില്‍ വീണ്ടും നറുക്കെടുപ്പിലൂടെ കോടീശ്വരനായി മലയാളി പ്രവാസി. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ ദിവസം നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് എമിറേറ്റ്‌സ് എയർലൈനിലെ എയർക്രാഫ്റ്റ് എഞ്ചിനീയറും മലയാളിയുമായ വിനോദ് കോടീശ്വരനായി മാറിയത്. ഒരു മില്യൺ ഡോളറാണ് വിജയിക്ക് സമ്മാനമായി ലഭിക്കുന്നത്. അതായത് 8.26 കോടി രൂപയാണ് വിനോദിന് ലഭിക്കുന്നത്.

48 കാരനായ വിനോദ് വർഷങ്ങളായി ദുബായില്‍ താമസിച്ച് വരികയാണ്. ജൂലൈ 9 ന് ദുബായിൽ നിന്നും സ്വദേശായ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വാങ്ങിയ ടിക്കറ്റിനാണ് മില്ലേനിയം മില്യണയർ സീരീസിന്റെ 430 വിജയിയായി മലയാളി പ്രവാസി മാറിയത്. 28 വർഷമായി ദുബായിൽ താമസിക്കുന്ന വിനോദ് രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ്.

 uae-lottery

1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒരു മില്യൺ ഡോളർ നേടിയ 213-ാമത്തെ ഇന്ത്യൻ പൗരനാണ് വിനോദ്. ഡിഡിഎഫ് നറുക്കെടുപ്പ് ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് ഇന്ത്യൻ പൗരന്മാരാണെന്നാണ് ദുബായി ഡ്യൂട്ടി ഫ്രീ അധികൃതർ തന്നെ വ്യക്തമാക്കുന്നത്. മലയാളികള്‍ക്ക് നറുക്കെടുപ്പില്‍ ഭാഗ്യം കൂടുതലാണെന്ന വിശ്വാസത്തില്‍ മലയാളികളെക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്ന സ്വദേശികളുമുണ്ട്.

ഒന്നാം സമ്മാനത്തിന് പുറമെ രണ്ട് ആഡംബര വാഹനങ്ങൾക്കായുള്ള സർപ്രൈസ് നറുക്കെടുപ്പും ഇന്നലെ നടന്നു. ദഹ്‌റാൻ ആസ്ഥാനമായുള്ള സൗദി അറേബ്യൻ പൗരനായ 57 കാരനായ മുഹമ്മദ് അൽ സലേം ബിഎംഡബ്ല്യു 740ഐ എം സ്‌പോർട് കാർ സ്വന്തമാക്കി. 1992 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന അൽ സലേം സ്വന്തമായി എഞ്ചിനീയറിംഗ് ബിസിനസ്സ് നടത്തുന്നയാളാണ്.

2022 ജനുവരിയിൽ ബിഎംഡബ്ല്യു എക്സ്6 എം50ഐ കാറും 2007 ജനുവരിയിൽ ബിഎംഡബ്ല്യു 750എല്‍ഐ കാറും നേടിയ അല്‍ സലേം ദുബായ് ഡ്യൂട്ടി ഫ്രീയിൽ മൂന്നാം തവണ കാർ സ്വന്തമാക്കുന്ന ഏക വ്യക്തിയാണ്. ദാർ എസ് സലാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൻസാനിയൻ പൗരനായ 26 കാരനായ മുർതാസ ഇബ്രാഹിംജിയാണ് മറ്റൊരു ജേതാവ്. ദുബായിൽ നിന്ന് സാൻസിബാറിലേക്കുള്ള യാത്രയ്ക്കിടെ ജൂലൈയിൽ വാങ്ങിയ ടിക്കറ്റിന് ബിഎംഡബ്ല്യു ആർ ഒമ്പത് ടി സ്‌ക്രാംബ്ലർ മോട്ടോർബൈക്കാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

20 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന ഇബ്രാഹിംജി, 2002-ൽ ഫൈനെസ്റ്റ് സർപ്രൈസ് പ്രമോഷനിൽ അവതരിപ്പിച്ചതിന് ശേഷം മോട്ടോർബൈക്ക് നേടുന്ന രണ്ടാമത്തെ ടാൻസാനിയൻ പൗരനാണ്. എന്നാല്‍ ഇബ്രാഹിമിന് ലഭിക്കുന്ന ആദ്യ സമ്മാനം കൂടിയാണ് ഇത്.

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത മഹ്സൂസ്‍ ലോട്ടറിയിലും ഇന്ത്യക്കാരനാണ് ഒന്നാം സമ്മാനം. ഇരുപത് മില്യണ്‍ ദിര്‍ഹമാണ് (44 കോടി) മുംബൈ സ്വദേശിയായ സച്ചിന് ലഭിച്ചിരിക്കുന്നത്. യുഎഇയില്‍ സിഎഡി ടെക്‌നീഷ്യനായ സച്ചിന്റെ കുടുംബം ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി മെഹ്സൂസ് ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗമായ ഇദ്ദേഹം ഇതുവരെ ലോട്ടറിക്കായി അഞ്ച് ലക്ഷത്തിലേറെ രൂപ ചിലവഴിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+