ആ ഭാഗ്യവാനെ കണ്ടെത്തി; യുഎഇ ലോട്ടറിയുടെ ഒരു ലക്ഷം ദിര്‍ഹം സമ്മാനം നേടിയതാരെന്നോ?
അബുദാബി: യുഎഇയിലെ ആദ്യ അംഗീകൃത ലോട്ടറിയായ യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഡിസംബര്‍ 14 നായിരുന്നു. നവംബര്‍ 27 ന് ആരംഭിച്ച യുഎഇ ലോട്ടറിക്ക് ആവേശകരമായ സ്വീകരണമാണ് എമിറാത്തികളില്‍ നിന്ന് ലഭിച്ചിരുന്നത്. ദിവസം, മാസം എന്നീ സെറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഏഴ് നമ്പറുകളില്‍ നിന്ന് വിജയിയെ തിരഞ്ഞെടുക്കുന്നതാണ് യുഎഇ ലോട്ടറിയുടെ രീതി.
26, 19, 9, 11, 18, 17 എന്നിങ്ങനെയാണ് ഡേയ്‌സ് സെറ്റിലെ വിജയ നമ്പറുകള്‍. മാസ സെറ്റിലെ വിജയ സംഖ്യ 7 ആയിരുന്നു. ഇപ്പോഴിതാ 'ഗോള്‍ഡന്‍ 7 സ്‌ക്രാച്ച് കാര്‍ഡ്' വിജയിയെ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ലോട്ടറി. മിര്‍സ ഒമൈര്‍ ബെയ്ഗ് എന്നയാളാണ് 100,000 ദിര്‍ഹത്തിന്റെ ഗോള്‍ഡന്‍ 7 സ്‌ക്രാച്ച് കാര്‍ഡില്‍ വിജയിയായത് എന്ന് യുഎഇ ലോട്ടറി അധികൃതര്‍ അറിയിച്ചു.

ഗെയിം എല്‍എല്‍സി നടത്തുന്ന യുഎഇ ലോട്ടറി ഭാഗ്യാന്വേഷികള്‍ക്ക് സമ്മാനങ്ങളുടെ ഒരു ശ്രേണി തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സ്വന്തം ലോട്ടറി നമ്പറുകള്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ റാന്‍ഡം ജനറേറ്റര്‍ ഉപയോഗിച്ചും സമ്മാനം നേടാം. ഒരു ദശലക്ഷം ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ക്ക് സ്‌ക്രാച്ച് കാര്‍ഡുകള്‍ വാങ്ങാനുള്ള ഓപ്ഷനും യുഎഇ ലോട്ടറി വാഗ്ദാനം ചെയ്യുന്നു.
5 ദിര്‍ഹം മുതലാണ് ഈ സ്‌ക്രാച്ച് കാര്‍ഡുകളുടെ വില. 50,000 ദിര്‍ഹം വരെ നേടാനുള്ള അവസരമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 10 ദിര്‍ഹം വില വരുന്ന സ്‌ക്രാച്ച് കാര്‍ഡുകള്‍ക്ക് 100,000 ദിര്‍ഹം വരെ നേടാം. 20 ദിര്‍ഹത്തിന്റെ സ്‌ക്രാച്ച് കാര്‍ഡിന് 300000 ദിര്‍ഹം, 50 ദിര്‍ഹം വിലയുള്ള കാര്‍ഡുകള്‍ക്ക് 1 മില്യണ്‍ ദിര്‍ഹം എന്നിങ്ങനെയും സമ്മാനം നേടാന്‍ ഭാഗ്യാന്വേഷികള്‍ക്ക് അവസരമുണ്ട്.
ജാക്ക്പോട്ടിന് പുറമേ ഏഴ് ലക്കി ചാന്‍സ് ഐഡികള്‍ 100,000 ദിര്‍ഹം വീതം നേടാനും സഹായിക്കും. ഡിസംബര്‍ 14 ന് നടന്ന നറുക്കെടുപ്പില്‍ 100 ദശലക്ഷം ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമോ 1 ദശലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനമോ നേടാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ 28,000-ത്തിലധികം ആളുകള്‍ 100 ദിര്‍ഹം വീതം സമ്മാനം കൈക്കലാക്കിയിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ അക്കങ്ങള്‍ യോജിപ്പിച്ച് നാല് പേര്‍ 100,000 ദിര്‍ഹം സമ്മാനം നേടി
ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി ലൈസന്‍സസുള്ള ലോട്ടറിയാണ് യുഎഇ ലോട്ടറി. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ലോട്ടറിയെടുക്കാം. അടുത്ത നറുക്കെടുപ്പ് ഡിസംബര്‍ 28 ന് നടക്കും.












Click it and Unblock the Notifications