Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ലോട്ടറിയുടെ വമ്പന്‍ പ്രഖ്യാപനം.. സൂപ്പര്‍മാര്‍ക്കറ്റിലും പെട്രോള്‍ പമ്പിലും ഇനി ടിക്കറ്റ്

അബുദാബി: യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിയായ യുഎഇ ലോട്ടറിക്ക് ഗംഭീര വരവേല്‍പ്പാണ് എമിറാത്തികളില്‍ നിന്ന് ലഭിച്ചത്. 100 മില്യണ്‍ ദിര്‍ഹത്തിന്റെ ജാക്ക്പോട്ടുമായി കഴിഞ്ഞ വര്‍ഷം അവസാനമാണ് യുഎഇ ലോട്ടറി ആരംഭിച്ചത്. ഇപ്പോഴിതാ ഭാഗ്യാന്വേഷികള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ ലോട്ടറി നടത്തുന്ന ദി ഗെയിമിലെ ലോട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബിഷപ്പ് വൂസ്ലി.

നിലവില്‍ നിലവില്‍ വെബ്സൈറ്റ് വഴി മാത്രമേ യുഎഇ ലോട്ടറിയുടെ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയൂ. എന്നാല്‍ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇന്ധന സ്റ്റേഷനുകള്‍ തുടങ്ങിയ റീട്ടെയില്‍ ഇടങ്ങളില്‍ ടിക്കറ്റ് വില്‍ക്കാന്‍ യുഎഇ ലോട്ടറി പദ്ധതിയിടുന്നതായി ബിഷപ്പ് വൂസ്ലി അറിയിച്ചു. ഖലീജ് ടൈംസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

UAE Lottery

എന്നാല്‍ എന്ന് മുതലായിരിക്കും യുഎഇ ലോട്ടറി ഓഫ്‌ലൈന്‍ ആയി ലഭ്യമാകുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കമ്പനി ഡയറക്ടര്‍ വ്യക്തമാക്കി. ഒരു ആപ്പ് പുറത്തിറക്കാനും യുഎഇ ലോട്ടറിക്ക് പദ്ധതിയുണ്ട്.

''ഞങ്ങള്‍ ഒരു സാധാരണ ലോട്ടറി അന്തരീക്ഷം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കാശ് അടച്ച് സ്‌ക്രാച്ച് ഓഫ് ടിക്കറ്റുകളുടെ ബിന്നില്‍ നിന്ന് ലോട്ടറിയെടുക്കാനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. നിങ്ങള്‍ക്ക് ലക്കി ഡേ ടിക്കറ്റ് വാങ്ങാന്‍ കഴിയുന്ന ഒരു ടെര്‍മിനല്‍ അവിടെ ഉണ്ടാകും. ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ പോലെയുള്ള മറ്റ് വില്‍പ്പന രീതികളും ഉണ്ടായിരിക്കാം,' അദ്ദേഹം പറഞ്ഞു.

ടിക്കറ്റുകള്‍ വില്‍ക്കുന്ന സ്റ്റോറുകളില്‍ യുഎഇ ലോട്ടറിയുടെ ലഭ്യതയെക്കുറിച്ച് ഷോപ്പര്‍മാരെ അറിയാന്‍ അനുവദിക്കുന്ന മാര്‍ക്കറ്റിംഗ് മെറ്റീരിയലുകള്‍ ഉണ്ടായിരിക്കും. 100 ദിര്‍ഹം മുതല്‍ 100 മില്യണ്‍ ദിര്‍ഹം വരെ സമ്മാനമായി നേടാനുള്ള അവസരമാണ് യുഎഇ ലോട്ടറി ഒരുക്കുന്നത്. എല്ലാ രണ്ടാഴ്ചയിലും ശനിയാഴ്ചകളില്‍ ആണ് യുഎഇ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.

ഭാഗ്യാന്വേഷികള്‍ക്കായി കൂടുതല്‍ ഗെയിമുകള്‍ ഉടന്‍ ചേര്‍ക്കുമെന്ന് ബിഷപ്പ് വെളിപ്പെടുത്തി. ആളുകളുടെ മുന്‍ഗണനകള്‍ യുഎഇ ലോട്ടറിക്ക് പ്രധാനമാണെന്നും അവര്‍ക്കായി ഗെയിമുകള്‍ മാറ്റുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോട്ടറി വ്യവസായത്തില്‍ ഒന്നും അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ലോട്ടറിയുടെ ഓരോ ഗെയിമും ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ കര്‍ശനമായ ലൈസന്‍സിംഗ് ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി യുഎഇയിലെ എല്ലാ വാണിജ്യ ഗെയിമിംഗ് പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും നിയന്ത്രിക്കുന്നതിനും ലൈസന്‍സ് ചെയ്യുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള പ്രത്യേക അധികാരപരിധിയുള്ള എക്‌സിക്യൂട്ടീവ് അതോറിറ്റിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+