Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ മലയാളികളില്ല: യുഎഇയിലെ ആ 10 ലക്ഷം ദിർഹം സ്വന്തമാക്കിയത് മറ്റൊരു രാജ്യക്കാരന്‍

ദുബായ്: യുഎഇ മഹസൂസ് ലോട്ടറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം ഇത്തവണയും കടല്‍ കടന്നു. ശനിയാഴ്ച രാത്രി നടന്ന 136-ാമത് പ്രതിവാര നറുക്കെടുപ്പിൽ 67 കാരനായ ബ്രിട്ടീഷ് സ്വദേശി തിമോത്തിയാണ് ഒരു മില്യണ്‍ രൂപയുടെ ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ട് കോടിയിലേറെ (2,23,48,488) ഇന്ത്യന്‍ രൂപയാണ് ജേതാവിന് ലഭിക്കുക.

മൂന്ന് പതിറ്റാണ്ടിലേറെയായി ദുബായിൽ സ്ഥിരതാമസക്കാരനും രണ്ട് പെൺമക്കളുടെ പിതാവുമാണ് തിമോത്തി. യുഎഇയിലെ തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ അപ്രതീക്ഷിതമായി ലഭിച്ച ഈ തുക ചിലവഴിക്കുമെന്നാണ് അദേഹം പറയുന്നത്. ഏറെ നാളായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ല. ആദ്യം വിവരം അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 uae-dirham

"ഞാൻ യുകെയിൽ നിന്നുള്ള വ്യക്തിയാണ്, എന്നാൽ കഴിഞ്ഞ 32 വർഷമായി ഞാൻ യുഎഇയെ സ്വന്തം വീടായി കണക്കാക്കുന്നു, സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ എനിക്ക് ഇനിയും സമയം ആവശ്യമാണെങ്കിലും, യുഎഇയിൽ തുടരാനാണ് എന്റെ പദ്ധതി. എന്റെ ജീവിതകാലം മുഴുവൻ കുടുംബത്തോടൊപ്പം ിത്തരമൊരു അത്ഭുതകരമായ രാജ്യത്ത് ജീവിക്കുന്നതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്, "തിമോത്തി പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്ത് വഴിയാണ് തിമോത്തി മഹ്സൂസ് നറുക്കെടുപ്പിനെക്കുറിച്ചുള്ള കൂടുതതല്‍ കാര്യം അറിയുന്നത്. ഇതിന് ശേഷം അദ്ദേഹം സ്ഥിരമായി എല്ലാ ആഴ്ചകളിലും നറുക്കെടുപ്പില്‍ പങ്കെടുക്കുമായിരുന്നു. 'എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ ശരിക്കും ഏറ്റവും പുതിയ കോടീശ്വരനാണോ? എന്റെ ബാങ്ക് അക്കൗണ്ട് ഒറ്റരാത്രികൊണ്ട് 1 ദശലക്ഷം ദിർഹം വർദ്ധിച്ചുവെന്ന് എന്റെ കുടുംബവും ഭാര്യയും ഇപ്പോഴും വിശ്വസിക്കുന്നില്ല'. ദുബായിലെ ഒരു സ്വകാര്യ കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സീനിയർ പ്രോജക്ട് മാനേജർ പറഞ്ഞു

യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പുകളില്‍ ഒന്നായി ചുരുങ്ങിയ സമയം കൊണ്ട് മാറിയ മഹ്സൂസ്‍ ലോട്ടറിയില്‍ മലയാളികള്‍ ഉള്‍പ്പെടേയുള്ള നിരവധി പേരാണ് പങ്കെടുക്കാറുള്ളത്. നിരവധി മലയാളികള്‍ ഇതിനോടകം തന്നെ ഒന്നാം സമ്മാനം സ്വന്തമാക്കിയിട്ടുമുണ്ട്. മെയ് ആദ്യവാരത്തില്‍ നടന്ന നറുക്കെടുപ്പില്‍ ഖത്തർ പ്രവാസിയായ സുമൈറെന്ന മലയാളിയായിരുന്നു ഒരു മില്യണ്‍ ദിർഹത്തിന്റെ ജേതാവ്.

2022 മുതൽ ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന വ്യക്തിയാണ് സുമൈർ. രണ്ടുകോടി ഇരുപത്തി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് സുമൈറിന് സമ്മാനമായി ലഭിച്ചത്. "സമ്മാനം എന്നെ വലിയ രീതിയില്‍ അത്ഭുതപ്പെടുത്തി. ഒരു വസ്തു വാങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്ന സമയത്താണ് ഈ വിജയം ഉണ്ടാവുന്നത്. എന്റെ വിജയത്തെക്കുറിച്ച് ഞാൻ ഭാര്യയെ അറിയിച്ചപ്പോൾ, അവൾ ആദ്യം സംശയിച്ചു, പിന്നീട് എന്റെ മഹ്‌സൂസ് അക്കൗണ്ടിന്റെ സ്‌ക്രീൻഷോട്ട് അയച്ചപ്പോൾ മാത്രമാണ് അവള്‍ക്ക് വിശ്വസിക്കാനായത്,"- സുമൈർ സന്തോഷത്തോടെ പറഞ്ഞു.

അതേസമയം, ഇന്നുവരെ മഹ്‌സൂസിലൂടെ 52 ലേറെ പേരാണ് കോടീശ്വരന്മാരായി മാറിയിരിക്കുന്നത്. അബുദാബി ബിഗ് ടിക്കറ്റ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ജനപ്രിയമായ നറുക്കെടുപ്പുകളിലൊന്നായി ഇന്ന് മഹ്സൂസ് ലോട്ടറി മാറിയിട്ടുണ്ട്. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് 35 ദിർഹത്തിന് ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങാം. ഇതിലൂടെ എല്ലാ ശനിയാഴ്ചയും ഗ്രാൻഡ് ഡ്രോ അടങ്ങുന്ന പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+