Get Updates
Get notified of breaking news, exclusive insights, and must-see stories!

20 മില്യൺ ദിർഹം മഹ്‌സൂസ് സമ്മാനം തേടിയെത്തിയത് ഇന്ത്യൻ ടെക്നീഷ്യനെ

ദുബായിയിൽ ലോട്ടറിയിലൂടെ ഭാ​ഗ്യം സ്വന്തമാക്കിയ പ്രവാസികൾ ഒരുപാടുണ്ട്. ഇപ്പോൾ മറ്റൊരു ഭാ​ഗ്യവാൻ കൂടി ആ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. ഫുജൈറയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിയായ ശ്രീജുവിനെ തേടിയാണ് ഭാ​ഗ്യം എത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും തനിക്ക് 20 മില്യൺ ദിർഹം ലോട്ടറി അടിച്ചവിവരം വിശ്വസിക്കാൻ സാധിച്ചിട്ടില്ല.

ഞാൻ ഒരു കോടീശ്വരനാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല, ശ്രീജു പറയുന്നു. ഒരു ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിലെ കൺട്രോൾ റൂം ടെക്നീഷ്യനാണ് ശ്രീജു പറഞ്ഞു. ജീവിതം മാറ്റിമറിച്ച മഹ്‌സൂസിന്റെ ചെക്ക് ഇപ്പോൾ കൈയിലുണ്ടെങ്കിലും, ജോലി ഉപേക്ഷിക്കാൻ ശ്രീജുവിന് പദ്ധതിയില്ല.

Money

"ഞാൻ എന്റെ ജോലിയിൽ തുടരും, ഉടൻ തന്നെ ജോലി ഉപേക്ഷിക്കാൻ എനിക്ക് പദ്ധതിയില്ല," അദ്ദേഹം പറഞ്ഞു, തനിക്ക് സമ്മാനം അടിച്ച വിവരം മാനേജരും അറിഞ്ഞിട്ടില്ലെന്ന് ശ്രീജു പറയുന്നു. കഴിഞ്ഞ 11 വർഷമായി യു എ ഇ നിവാസിയും ആറുവയസ്സുള്ള ഇരട്ടക്കുട്ടികളുടെ പിതാവുമാണ് ശ്രീജു. സ്വന്തമായി ഒരു വീട് വേണം എന്നതാണ് തന്റെ എക്കാലത്തേയും ആ​ഗ്രഹമെന്ന് ശ്രീജു പറയുന്നു.

"ബാങ്ക് ലോൺ എടുത്ത് വീട് വാങ്ങാൻ ഞാൻ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ ഈ വിജയ തുക ഉപയോഗിച്ച് എനിക്ക് ഒരു വലിയ ബംഗ്ലാവ് വെയ്ക്കാൻ കഴിയും, "അദ്ദേഹം പറഞ്ഞു, ഭാര്യയും ഇക്കാര്യം വിശ്വസിച്ചിട്ടി‍ല്ല. ഞായറാഴ്ച രാവിലെയാണ് തന്റെ വിജയത്തെക്കുറിച്ച് അദ്ദേ​ഹം അറിഞ്ഞത്.

"ഇതിന് മുമ്പ്, ഞാൻ ഒരു അക്കവും മൂന്ന് അക്കങ്ങളും പൊരുത്തപ്പെടുത്തിയിട്ടുണ്ട്. ഇത്തവണയും അങ്ങനെ തന്നെയാണെന്നാണ് കരുതിയത്. എന്നാൽ ഞാൻ മെയിൽ തുറന്നപ്പോൾ അത് 20 ദശലക്ഷം ദിർഹം ആയിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാൻ കഴിയാത്തതെന്ന് എനിക്കറിയില്ല, "ശ്രീജു പറഞ്ഞു.

ശ്രീജു കഴിഞ്ഞ മൂന്ന് വർഷമായി മഹ്‌സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നു, സാധാരണയായി കാണുന്ന നമ്പറുകൾ തിരഞ്ഞെടുക്കാറാണ്.
"എനിക്ക് പ്രത്യേക സംഖ്യകളൊന്നും മനസ്സിലില്ല. ഇത്തവണ, ഞാൻ മുൻ നറുക്കെടുപ്പായി നാല് നമ്പറുകൾ തിരഞ്ഞെടുത്തു, രണ്ട് അക്കങ്ങൾ മാറ്റി, "അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+