Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലേക്ക് മാത്രമല്ല നമ്മുടെ മാങ്ങ പോകുന്നത്; ആ 10 രാജ്യങ്ങള്‍ ഇതാണ്, ഗുണങ്ങളും അറിയാം

ദുബായ്: ഒട്ടേറെ ഗുണങ്ങള്‍ അടങ്ങിയതാണ് പഴമാണ് മാങ്ങ. ഇത് മാങ്ങാക്കാലമായതു കൊണ്ടുതന്നെ യഥേഷ്ടം കിട്ടാനുമുണ്ട്. പഴുത്തതും പച്ചയുമായി പല ഇനത്തില്‍പ്പെട്ട മാങ്ങ തൊടിയിലെ മാവില്‍ തൂങ്ങിക്കിടന്ന കാലമൊക്കെ പോയ് മറഞ്ഞു. ഇപ്പോള്‍ കടകളിലാണ് മാങ്ങകള്‍. പലനാട്ടിലും പല പേരില്‍ അറിയപ്പെടുന്ന മാങ്ങകള്‍ക്ക് വ്യത്യസ്തമായ ഗുണങ്ങളുണ്ട്. കോമാങ്ങ, കത്തിച്ചുണ്ടന്‍ മാങ്ങ എന്നിങ്ങനെ പ്രാദേശിക പേരുകളിലും പല മാമ്പഴങ്ങള്‍ ലഭ്യമാണ്.

മാവിന്റെ ഇല, തൊലി എന്നിവയും ഗുണത്തില്‍ ഒട്ടും മോശമല്ല. എല്ലാത്തിലും മനുഷ്യന് നിറയെ ഗുണങ്ങള്‍ തന്നെ. പച്ച മാങ്ങ ചര്‍മ സംരക്ഷണത്തിന് മികച്ചതാണത്രെ. പച്ചമാങ്ങ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ചാല്‍ മുഖം തിളങ്ങുമെന്നാണ് പറയാറ്. തൊലിയും ഇലയും ഇത്തരത്തില്‍ ഉപയോഗിക്കാം. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമേ എല്ലാം പരീക്ഷിക്കാവൂ.

india mango export to uae-1

മാങ്ങാക്കറിയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. ആലോചിക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടും!! പഴുത്ത മാങ്ങ എടുത്ത് ജ്യൂസ് ഉണ്ടാക്കുന്നത് മിക്കവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ പച്ച മാങ്ങ തൊലി കളയാതെ ജ്യൂസാക്കി കുടിക്കാം. ചെറിയ കഷ്ണങ്ങളാക്കി അല്‍പ്പം വെള്ളം ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കാം. പച്ച മാങ്ങയിലെ വൈറ്റമിന്‍ സി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും.

തൊലി കളഞ്ഞ ശേഷമാണ് പലരും മാങ്ങ തിന്നുക. എന്നാല്‍ തൊലി കളയാതെ തിന്നുന്നതാണ് നല്ലതെന്നും പറയുന്നവരുമുണ്ട്. വൃത്തിയാക്കിയ ശേഷം മാത്രമേ കഴിക്കാവൂ. ദഹനത്തിന് മികച്ചതാണ് മാമ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മാങ്ങയ്ക്ക് സാധിക്കും. മാങ്ങയുടെ തൊലിയും ഇലയും ചവയ്ക്കുന്നത് വായുടെ ശുചിത്വത്തിന് സഹായിക്കും. നമ്മുടെ നാട്ടിലെ എല്ലാ മാങ്ങയും ഇവിടെ തന്നെ ഉപയോഗിക്കുന്നില്ല. മിക്കതും, പ്രത്യേകിച്ച് ഗുണമേറിയത് കയറ്റി അയക്കുകയാണ്.

ഇന്ത്യന്‍ മാങ്ങ വാങ്ങുന്ന 10 രാജ്യങ്ങള്‍

ഇന്ത്യയുടെ മാങ്ങ വാങ്ങുന്നതില്‍ മുന്നിലുള്ളത് യുഎഇയാണ്. പ്രവാസികള്‍ കൂടുതലുള്ളത് കൊണ്ടു മാത്രമല്ല യുഎഇ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ലോകത്തെ മേന്മയേറിയ എല്ലാ ചരക്കുകളും ലഭിക്കുന്ന രാജ്യമാണ് യുഎഇ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15336 മെട്രിക് ടണ്‍ മാങ്ങയാണ് യുഎഇ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. റമദാന്‍, പെരുന്നാള്‍ സീസണുകളിലാണ് വന്‍തോതില്‍ യുഎഇ മാങ്ങ ഇറക്കിയത്.

india mango export to uae-1

ഇന്ത്യയുടെ മാങ്ങ വാങ്ങുന്നവരില്‍ രണ്ടാംസ്ഥാനത്തുള്ളത് ബ്രിട്ടനാണ്. 4706 മെട്രിക് ടണ്‍ മാങ്ങ ബ്രിട്ടന്‍ ഇറക്കുമതി ചെയ്തുവെന്ന് സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നു. 3106 മെട്രിക് ടണ്‍ മാങ്ങയാണ് നേപ്പാള്‍ വാങ്ങിയത്. സുഗമമായ ഗതാഗത സൗകര്യമുള്ളത് ഇക്കാര്യത്തില്‍ നേപ്പാള്‍ ഇന്ത്യയെ ആശ്രയിക്കാന്‍ കാരണമാണ്. 2113 മെട്രിക് ടണ്‍ മാങ്ങയാണ് അമേരിക്ക ഇന്ത്യയില്‍ നിന്ന് ഇറക്കിയത്.

ജിസിസി രാജ്യമായ ഖത്തര്‍ ആണ് ഇക്കാര്യത്തില്‍ അഞ്ചാം സ്ഥാനത്ത്. 13.4 മെട്രിക് ടണ്‍ മാങ്ങയാണ് ഖത്തര്‍ ഇന്ത്യയില്‍ നിന്ന് ഇറക്കിയത്. ഭക്ഷ്യവസ്തുക്കള്‍ക്ക് ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യമാണ് ഖത്തര്‍. ആറാം സ്ഥാനത്തുള്ള കുവൈത്ത് ഇന്ത്യയില്‍ നിന്ന് വാങ്ങിയത് 964 മെട്രിക് ടണ്‍ മാങ്ങയാണ്. 959 മെട്രിക് ടണ്ണുമായി ഒമാനാണ് ഏഴാം സ്ഥാനത്ത്.

700 മെട്രിക് ടണ്‍ മാങ്ങയാണ് കാനഡ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. അയല്‍രാജ്യമായ ഭൂട്ടാന്‍ ആണ് ഒമ്പതാം സ്ഥാനത്തുള്ളത്. 537 മെട്രിക് ടണ്‍ മാങ്ങയാണ് ഇവര്‍ ഇന്ത്യയില്‍ നിന്ന് ഇറക്കിയത്. ജിസിസി രാജ്യമായ ബഹ്‌റൈന്‍ പത്താം സ്ഥാനത്തുണ്ട്. 473 മെട്രിക് ടണ്‍ മാങ്ങ ബഹ്‌റൈന്‍ ഇന്ത്യയില്‍ നിന്ന് വാങ്ങി. അഗ്രികള്‍ച്ചറല്‍ ആന്റ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റിയില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ചാണ് ഈ വിവരങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+