യുഎഇ പ്രവാസിക്ക് വമ്പന്‍ ലോട്ടറി; രണ്ടര കോടി ദിര്‍ഹം മലയാളിക്ക്, മറ്റൊരു മലയാളിക്ക് ആഡംബര കാര്‍
ദുബായ്: യുഎഇയില്‍ മലയാളികള്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം. ഒരാള്‍ക്ക് രണ്ടര കോടി ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. മറ്റൊരാള്‍ക്ക് ആഡംബര കാറും. 48കാരനായ അബ്ദുല്‍ റഷീദ് അല്ലിപ്രയ്ക്കാണ് രണ്ടര കോടി ദിര്‍ഹം സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ് റഷീദ്. കുടുംബം നാട്ടിലാണ്.
കഴിഞ്ഞ ആറ് മാസമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് റഷീദ്. ഇപ്പോഴാണ് ഭാഗ്യം തുണച്ചത്. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് നറുക്കെടുപ്പ് ലഭിച്ച കാര്യം റഷീദ് അറിഞ്ഞത്. വളരെ സന്തോഷമുണ്ടെന്നും എന്തു പറയണമെന്ന് അറിയില്ലെന്നും റഷീദ് പ്രതികരിച്ചു. കുടുംബവുമായി സംസാരിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും റഷീദ് പറയുന്നു.

മലയാളിയായ അഷ്‌റഫ് അബ്ദുല്ലയ്ക്കാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 41കാരനായ ഇദ്ദേഹം കഴിഞ്ഞ 16 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്നുണ്ട്. ഒമ്പതു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു. അഷ്‌റഫിന്റെ കുടുംബവും കേരളത്തിലാണ്. എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും പലപ്പോഴും സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുക്കുകയെന്നും അഷ്‌റഫ് പറയുന്നു.
ഗ്രൂപ്പായിട്ടാണ് ബിഗ് ടിക്കറ്റിന്റെ ഭാഗമായത്
ഡ്രീം കാര്‍ ടിക്കറ്റ് എടുക്കാന്‍ സുഹൃത്തുക്കള്‍ പറയാറുണ്ട്. എന്നാല്‍ സമ്മാനം ലഭിക്കുമെന്ന് കരുതിയില്ലെന്ന് അഷ്‌റഫ് പറഞ്ഞു. ഇത്തവണയും ഗ്രൂപ്പായിട്ടാണ് നറുക്കെടുപ്പിന്റെ ഭാഗമായത്. സുഹൃത്തുക്കളും അദ്ദേഹവും സമ്മാനം പങ്കുവയ്ക്കും. സമ്മാനം ലഭിക്കാത്തവര്‍ നിരാശരാകേണ്ടതില്ലെന്നും എല്ലാവര്‍ക്കും ഭാഗ്യം തുണയ്ക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
വിജയത്തിളക്കം നിറച്ച്, ബിഗ് ടിക്കറ്റ് മെയ് മാസത്തേക്ക് പുതിയ പ്രൊമോഷനുകളുമായി എത്തുന്നു. 2 കോടി ദിര്‍ഹമിന്റെ ഗ്രാന്‍ഡ് പ്രൈസാണ് ഈ കാമ്പയിന്റെ പ്രധാന ആകര്‍ഷണം. ഈ നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ഈ വേനല്‍ക്കാലത്ത് ദശലക്ഷാധിപതിയാകാന്‍ അവസരം ലഭിക്കും. ജൂണ്‍ 3-നാണ് ലൈവ് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുക.
പ്രധാന സമ്മാനങ്ങള്‍ക്ക് പുറമെ, ഈ മാസം മറ്റ് നിരവധി അവസരങ്ങളുമുണ്ട്. 6 ലക്ഷം ദിര്‍ഹം വരെ സമ്മാനങ്ങള്‍ നല്‍കുന്ന 'ദി ബിഗ് വിന്‍', ആഴ്ചതോറുമുള്ള ഇ-ഡ്രോകളിലൂടെ ആകെ 4 ലക്ഷം ദിര്‍ഹം, കൂടാതെ ലക്ഷ്വറി കാറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മേയ് മാസത്തിലെ പ്രൊമോഷനുകള്‍ ഒരുക്കിയിരിക്കുന്നത്.














Click it and Unblock the Notifications