Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ പ്രവാസികള്‍ക്ക് സന്തോഷിക്കാം; വിമാന നിരക്ക് കുറയും, കാരണം നിരത്തി ട്രാവല്‍ ഏജന്റുമാര്‍

ദുബായ്: പ്രവാസികള്‍ക്കിടയിലെ സജീവ ചര്‍ച്ചാ വിഷയമാണ് വിമാന ടിക്കറ്റ് നിരക്ക്. സീണണില്‍ കൂടുകയും അല്ലെങ്കില്‍ കുറയുകയും ചെയ്യുന്ന രീതിയില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട് എന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. ഏത് സമയവും നാട്ടിലേക്ക് വരാന്‍ സാധിക്കുംവിധം കാര്യങ്ങള്‍ മാറിയതാണ് ഇതിന് കാരണം. അതിനേക്കാള്‍ പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യം വിമാന ടിക്കറ്റ് നിരക്ക് വൈകാതെ കുറയുമെന്ന വിവരമാണ്.

ജൂലൈ ഏഴ് വരെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കാണിക്കുന്നത്. എന്നാല്‍ അതിന് ശേഷം നിരക്ക് കുറയുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. സമീപകാലത്ത് ആദ്യമായിട്ടാണ് ഇത്രയും കുറയുന്നതത്രെ. ഈ അവസരം പ്രവാസികള്‍ ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്. എത്രയാണ് ടിക്കറ്റ് വില, കുറയാന്‍ കാരണം എന്ത് എന്നെല്ലാം ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.

uae kerala flight ticket fare

യുഎഇ-ഇന്ത്യ റൂട്ടില്‍ ജൂലൈ ഏഴ് വരെ 2500-3000 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ജൂലൈ എട്ടിന് ശേഷം വലിയ ഇടിവ് കാണിക്കുന്നുണ്ട്. 1450-1600 ദിര്‍ഹമാണ് ശരാശരി ടിക്കറ്റ് വില. ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഇത്രയും കുറയുന്നത് സമീപകാലത്ത് ആദ്യമാണ്. മുംബൈയിലേക്ക് 1161 ദിര്‍ഹം, ബെംഗളൂരുവിലേക്ക് 1604 ദിര്‍ഹം, തിരുവനന്തപുരത്തേക്ക് 1565 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1800 ദിര്‍ഹമായിരുന്നു. ബെംഗളൂരുവിലേക്ക് 2700 ദിര്‍ഹവും. ജൂലൈ ഏഴ് വരെ കൊച്ചി, കോഴിക്കോട് വിമാനങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമാണ് എന്ന് സ്മാര്‍ട്ട് ട്രാവല്‍സ് ചെയര്‍മാന്‍ അഫി അഹമ്മദിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ എട്ടിന് ശേഷം വലിയ ഇടിവ് വരുന്നുണ്ട്. 2021-22 അവധികാലത്തിന് ശേഷം ഇത്രയും കുറഞ്ഞ നിരക്ക് ആദ്യമാണ് എന്നും അദ്ദേഹം പറയുന്നു.

തിരുവവന്തപുരത്തേക്ക് 1565 ദിര്‍ഹം

ജൂലൈ എട്ടിന് ശേഷം തിരുവവന്തപുരത്തേക്ക് 1565 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. മുബൈയിലേക്ക് 1161 ദിര്‍ഹം, ചെന്നൈയിലേക്ക് 1809 ദിര്‍ഹം, ന്യൂഡല്‍ഹിയിലേക്ക് 1163 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 2800-3000 ദിര്‍ഹമായിരുന്നു നിരക്ക്. അബൂദാബിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് ജൂലൈ 8-31 കാലയളവില്‍ 735 ദിര്‍ഹത്തിന് ടിക്കറ്റ് കിട്ടുമെന്നതും എടുത്തുപറയേണ്ടതാണ്.

ടിക്കറ്റ് നിരക്ക് കുറയാനുള്ള കാരണം

കേരളത്തില്‍ മഴക്കാലമായതിനാല്‍ ചില പ്രവാസികള്‍ യാത്ര മാറ്റിവച്ചിട്ടുണ്ട്. മുമ്പ് അവധികാലത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ പലതവണ നാട്ടില്‍ പോകുന്ന രീതിയാണ് പ്രവാസികള്‍ക്കുള്ളത്. ഇതെല്ലാം സീസണില്‍ തിരക്ക് കുറയാന്‍ കാരണമാണ്. സീസണ്‍ നോക്കാതെയാണ് ദമ്പതികളായ പ്രവാസികള്‍ നാട്ടില്‍ പോകുന്നത്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടുന്ന സമയം നോക്കി നാട്ടിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവരും ഏറിയിട്ടുണ്ട്.

അവധി കാലത്ത് നാട്ടിലേക്ക് മാത്രം പോകുന്ന രീതിയാണ് നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ യുഎഇയില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ പല രാജ്യങ്ങളും പ്രത്യേക ഇളവുകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ അസര്‍ബൈജാനിലേക്കും ആഫ്രിക്കയിലെ രാജ്യങ്ങളിലേക്കും യാത്ര പോകുന്നവര്‍ വര്‍ധിച്ചു. കുറച്ചു ദിവസത്തേക്ക് മാത്രം നാട്ടില്‍ പോയി വരുന്നവരാണ് കൂടുതല്‍. മാത്രമല്ല, ഇന്‍ഡിഗോ, ആകാശ തുടങ്ങിയ കമ്പനികളുടേത് ഉള്‍പ്പെടെ വിമാന സര്‍വീസുകളുടെ എണ്ണം കൂടിയതും ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+