Get Updates
Get notified of breaking news, exclusive insights, and must-see stories!

വില സര്‍വകാല റെക്കോഡില്‍; എന്നിട്ടും എല്ലാവര്‍ക്കും പാകിസ്താനി മാമ്പഴം മതി, കാരണമിത്

യുഎഇയില്‍ പാകിസ്ഥാനി മാമ്പഴത്തിന് വില റെക്കോഡ് തിരുത്തി കുറിച്ച് കുതിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപണിയില്‍ ഏകദേശം 20 ശതമാനത്തോളം വര്‍ധനയാണ് ഇത്തവണ മാമ്പഴ വിലകളില്‍ നേരിട്ടിരിക്കുന്നത്. പാകിസ്താനിലെ മോശം കാലാവസ്ഥ കാരണം വിളവെടുപ്പ് വൈകിയതും മൊത്തം ഉല്‍പ്പാദനത്തില്‍ ഉണ്ടായ 20 മുതല്‍ 30 ശതമാനം വരെയുള്ള വന്‍ കുറവും വിപണിയിലെ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഡോളര്‍ വരവ് കൂടുന്നു, രൂപയ്ക്ക് കരുത്ത്; സ്വര്‍ണത്തിന് പണിയാകുമോ? പുതിയ പദ്ധതി വില കുറയ്ക്കും?
ഡോളര്‍ വരവ് കൂടുന്നു, രൂപയ്ക്ക് കരുത്ത്; സ്വര്‍ണത്തിന് പണിയാകുമോ? പുതിയ പദ്ധതി വില കുറയ്ക്കും?

വിമാന-കപ്പല്‍ ഗതാഗത ചെലവുകള്‍ കുത്തനെ ഉയര്‍ന്നതും വില കൂടാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ സര്‍വകാല റെക്കോഡിലേക്ക് മാമ്പഴ വില എത്തിയിട്ടും ഡിമാന്‍ഡിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്നാണ് യുഎഇയിലെ വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി 3 മുതല്‍ 3.5 കിലോഗ്രാം വരെയുള്ള സിന്ധ്രി ഇനം മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടിക്ക് 40 മുതല്‍ 45 ദിര്‍ഹം വരെയായിരുന്നു സാധാരണ ഈടാക്കിയിരുന്നത്.

UAE Mango Price

എന്നാല്‍ ഇത്തവണ ഈ ജനപ്രിയ ഇനത്തിന്റെ വില 50 ദിര്‍ഹത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഇതോടൊപ്പം കൂടുതല്‍ ഉയര്‍ന്ന പ്രീമിയം ഇനങ്ങളായ ചൗന്‍സ, അന്‍വര്‍ റാതോള്‍ എന്നിവയുടെ വില മുന്‍വര്‍ഷത്തെ 60-65 ദിര്‍ഹത്തില്‍ നിന്ന് ഇത്തവണ പെട്ടിക്ക് 70 ദിര്‍ഹത്തിന് മുകളിലേക്ക് ഉയരുകയുണ്ടായി. പാകിസ്താനില്‍ നിന്ന് യുഎഇയിലേക്ക് പഴവര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വ്യാപാരികള്‍ക്ക് ഇത്തവണ വന്‍തോതിലുള്ള ഗതാഗത ചെലവുകളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.

ഈ രാശിക്കാരാണോ? ജൂലൈ 24 കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് സുവര്‍ണകാലം
ഈ രാശിക്കാരാണോ? ജൂലൈ 24 കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് സുവര്‍ണകാലം

പാകിസ്താനില്‍ നിന്ന് വിമാന മാര്‍ഗമുള്ള കയറ്റുമതി കൂലി കിലോഗ്രാമിന് 350 പാകിസ്താനി രൂപയില്‍ നിന്ന് ഇത്തവണ 500 പാകിസ്താനി രൂപയായി കുതിച്ചുയര്‍ന്നു. സീസണിന്റെ പ്രാരംഭ ഘട്ടത്തില്‍ വിമാനങ്ങള്‍ കുറവായിരുന്നതും ലഭ്യമായ ചരക്കുസ്ഥലം പരിമിതമായിരുന്നതും കാരണം വിമാന മാര്‍ഗം വേഗത്തിലെത്തിക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ഇത്തരം പ്രീമിയം മാമ്പഴങ്ങള്‍ക്ക് ഇറക്കുമതി ചെലവ് വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായി.

ദുബായിലെ പ്രമുഖ പാകിസ്താനി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ പറയുന്നത് പ്രകാരം അവരുടെ പത്തോളം ശാഖകളിലായി ആഴ്ചയില്‍ 40,000 മുതല്‍ 45,000 കിലോഗ്രാം വരെ മാമ്പഴമാണ് നിലവില്‍ വിറ്റഴിക്കുന്നത്. കറാച്ചി, ലാഹോര്‍, മുല്‍ട്ടാന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് വിമാന മാര്‍ഗം കൃത്യസമയത്ത് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനാണ് അവര്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്നത്.

ഒരു വര്‍ഷം മുമ്പ് സ്വര്‍ണം വാങ്ങിയവരും വിറ്റഴിക്കല്‍ തുടങ്ങി; ഇപ്പോള്‍ വിറ്റാലും ലാഭം 30000 രൂപ!
ഒരു വര്‍ഷം മുമ്പ് സ്വര്‍ണം വാങ്ങിയവരും വിറ്റഴിക്കല്‍ തുടങ്ങി; ഇപ്പോള്‍ വിറ്റാലും ലാഭം 30000 രൂപ!

വിലക്കയറ്റമില്ലായിരുന്നുവെങ്കില്‍ ഈ ആവശ്യം പ്രതിവാരം 50,000 കിലോഗ്രാമിന് മുകളിലേക്ക് ഉയരുമായിരുന്നുവെന്ന് റീട്ടെയില്‍ രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കുന്നു. രക്കുകള്‍ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇത്തവണ വിപണിയില്‍ അനുഭവപ്പെട്ട മറ്റൊരു വലിയ തടസം. സാധാരണയായി മെയ് മാസത്തിന്റെ അവസാന വാരത്തോടെ ആരംഭിക്കാറുള്ള പാകിസ്താനി മാമ്പഴങ്ങളുടെ സീസണ്‍ ഇത്തവണ ജൂണ്‍ ആദ്യ വാരത്തോടെയാണ് യുഎഇയില്‍ സജീവമായത്.

ഏകദേശം 10 മുതല്‍ 15 ദിവസത്തെ വലിയൊരു വിടവാണ് വിപണിയിലുണ്ടായത്. സിന്ധ്രി മാമ്പഴങ്ങളുടെ ആദ്യ ബാച്ചുകള്‍ പോലും വിപണിയില്‍ എത്താന്‍ കാലതാമസം നേരിട്ടതോടെ ആവശ്യക്കാര്‍ക്ക് തക്കസമയത്ത് പഴങ്ങള്‍ എത്തിക്കാന്‍ മൊത്തവ്യാപാരികള്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നു. കടല്‍ മാര്‍ഗമുള്ള ചരക്കുനീക്കത്തിലുണ്ടായ തടസങ്ങള്‍ പഴങ്ങളുടെ ഗുണനിലവാരത്തെയും മോശമായി ബാധിച്ചിട്ടുണ്ട്.

പാകിസ്താനില്‍ നിന്ന് മുന്‍കാലങ്ങളില്‍ കപ്പല്‍ മാര്‍ഗം പരമാവധി നാലും അഞ്ചും ദിവസങ്ങള്‍ക്കുള്ളില്‍ ദുബായിലെ ജബല്‍ അലി തുറമുഖത്ത് എത്തിയിരുന്ന മാമ്പഴ കണ്ടെയ്‌നറുകള്‍ ഇത്തവണ വിവിധ അന്താരാഷ്ട്ര സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം വഴിതിരിച്ചുവിടേണ്ടി വന്നു. ജബല്‍ അലിയിലെത്തുന്നതിന് മുന്‍പ് ഫുജൈറയിലോ ഖോര്‍ഫക്കാനിലോ കണ്ടെയ്‌നറുകള്‍ അടുക്കേണ്ടി വന്നതോടെ കടല്‍ മാര്‍ഗമുള്ള യാത്രാ സമയം 15 മുതല്‍ 20 ദിവസം വരെയായി ദീര്‍ഘിപ്പിച്ചു.

പെട്ടെന്ന് കേടുവരുന്നതും ചൂടിനോട് അങ്ങേയറ്റം പ്രതികരിക്കുന്നതുമായ ഒരു ഫലമാണ് മാമ്പഴം. ഇത്തരത്തില്‍ ദീര്‍ഘദൂര യാത്രകള്‍ കാരണം കടലില്‍ വച്ചുതന്നെ മാമ്പഴങ്ങള്‍ കൂടുതല്‍ പഴുക്കാനും അവ ഗുണമേന്മ കുറഞ്ഞ അവസ്ഥയില്‍ വിപണിയിലെത്താനും ഇടയാക്കാം. ഇത് ഒഴിവാക്കാനാണ് പല പ്രമുഖ ബ്രാന്‍ഡുകളും ചെലവ് കൂടുതലാണെങ്കിലും വിമാന മാര്‍ഗം വേഗത്തില്‍ എത്തിക്കാന്‍ താല്പര്യപ്പെടുന്നത്.

സീസണിന്റെ തുടക്കത്തില്‍ ഇത്തരം പ്രതിസന്ധികളാല്‍ 5 കിലോഗ്രാം സിന്ധ്രി മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടിക്ക് വിപണിയില്‍ 70 മുതല്‍ 75 ദിര്‍ഹം വരെ ഉപഭോക്താക്കള്‍ നല്‌കേണ്ടി വന്നിട്ടുണ്ട്. യുഎഇയിലെ വേനല്‍ക്കാല ഉപഭോഗത്തില്‍ ഇന്ത്യന്‍ മാമ്പഴങ്ങളും പാകിസ്താനി മാമ്പഴങ്ങളും ആണ് കൂടുതല്‍ വിറ്റഴിക്കുന്നത്.

പ്രവാസികള്‍ക്കിടയില്‍ വിപണി പിടിച്ചടക്കിക്കാറുള്ള ഇന്ത്യന്‍ മാമ്പഴങ്ങളായ അല്‍ഫോണ്‍സോ, ബംഗനപ്പള്ളി എന്നിവയുടെ സീസണ്‍ ജൂണ്‍ പകുതിയോടെ പൂര്‍ണമായും അവസാനിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് പാകിസ്താനി ഇനങ്ങള്‍ വിപണിയിലെ ജനപ്രിയ വിഭവങ്ങളായി മാറുന്നത്. കൂടുതല്‍ തുക നല്‍കി വിമാന മാര്‍ഗം എത്തിക്കേണ്ടി വരുന്ന പ്രീമിയം ഇനങ്ങള്‍ക്ക് യുഎഇയിലെ ഏഷ്യന്‍ വിപണിയില്‍ വലിയ സ്വീകാര്യതയാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇത്രയധികം ആകര്‍ഷിക്കപ്പെടാന്‍ പാകിസ്താനി മാമ്പഴങ്ങളുടെ വൈവിധ്യമാര്‍ന്ന സവിശേഷതകളും ഒരു കാരണമാണ്. സിന്ധ് പ്രദേശത്തുനിന്നും വിളവെടുക്കുന്ന സിന്ധ്രി ഇനങ്ങള്‍ക്ക് വലിപ്പമേറിയ നീളമുള്ള രൂപവും ആകര്‍ഷകമായ സുഗന്ധവും നല്ല മധുരവുമുണ്ടായിരിക്കും. അതോടൊപ്പം പഞ്ചാബിലെ ചൗന്‍സ വിഭാഗവും അന്‍വര്‍ റാതോള്‍ ഇനങ്ങളും മികച്ച സ്വീകാര്യതയുള്ള ഇനങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+