35 ലക്ഷം ഇന്ത്യക്കാരുള്ള യുഎഇ; ഈ മൂന്ന് കാര്യങ്ങളാണ് ആകര്‍ഷണം... സൗദി അറേബ്യ പിന്നാലെയുണ്ട്
ദുബായ്: ജിസിസി കൂട്ടായ്മയില്‍ ആറ് രാജ്യങ്ങളുണ്ടെങ്കിലും മലയാളികള്‍ക്ക് പൊതുവേ ഗള്‍ഫ് എന്നാല്‍ യുഎഇയാണ്, പ്രത്യേകിച്ച് ദുബായ് ആണ്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം സഞ്ചരിച്ചവരാണ് മലയാളികള്‍. യുഎഇയും വളര്‍ന്നു, ഒപ്പം മലയാളികളും എന്നതാണ് വിഷയം പഠിച്ചാല്‍ ബോധ്യമാകുക.
ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് സുപ്രധാനമായ ഒരു ഇരിപ്പിടം യുഎഇയിലുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പോലെ അല്ല ഇന്ത്യക്കാരെ യുഎഇ കാണുന്നത്. ഇന്ത്യയ്ക്കാര്‍ക്ക് തിരിച്ചും അങ്ങനെ തന്നെ. 3554274 ഇന്ത്യക്കാര്‍ യുഎഇയില്‍ താസമിക്കുന്നു എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. എന്തുകൊണ്ടാണ് യുഎഇ തിരഞ്ഞെടുക്കുന്നത് എന്ന് ചോദ്യത്തിനുമുണ്ട് ഉത്തരം...

യുഎഇയെ പ്രധാനമായും ആകര്‍ഷിക്കുന്നത് സാമ്പത്തിക കാര്യങ്ങള്‍ തന്നെയാണ്. എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തേടാന്‍ ആരംഭിച്ച യുഎഇയില്‍ ജോലി അവസരം ഏറെയാണ്. വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് ഒരുപോലെ ജോലിയുണ്ട് യുഎഇയില്‍. മികച്ച ശമ്പളവും നികുതി ഇളവും ലഭിക്കുന്നു. എല്ലത്തിനും പുറമെ തൊഴില്‍ സംരക്ഷണ നിയമങ്ങളും ഇപ്പോള്‍ യുഎഇയില്‍ ശക്തമാണ്.
പ്രാദേശിക പിന്തുണയില്ലാതെ തന്നെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ യുഎഇയില്‍ സാധിക്കും. കയറ്റുമതി-ഇറക്കുമതി നികുതികള്‍ക്കു മറ്റു രാജ്യങ്ങളേക്കാള്‍ ഇളവുണ്ട്. ലൈസന്‍സിന് വേണ്ടിയുള്ള പശ്ചാത്തലം കൃത്യമാണെങ്കില്‍ കാലതാമസം ഉണ്ടാകില്ല. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പല പദ്ധതികളും യുഎഇ നടപ്പാക്കുന്നുണ്ട്.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം യുഎഇയില്‍ ആദായ നികുതി കൊടുക്കേണ്ടതില്ല എന്നത് പ്രധാന ആകര്‍ഷണമാണ്. കോര്‍പറേറ്റ് നികുതി വളരെ കുറവുമാണ്. ഇന്ത്യക്കാര്‍ക്ക് ഇരട്ട നികുതി ഭാരം യുഎഇയില്‍ ഇല്ല. റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ എല്ലാ വളരുന്ന മേഖലയിലും നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്. യാത്ര എളുപ്പമാണ് എന്നതാണ് യുഎഇയെ ആകര്‍ഷിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം.
കുറഞ്ഞ വിമാന നിരക്കില്‍ യുഎഇയില്‍ എത്താന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കും. ഗോള്‍ഡന്‍ വിസ, രണ്ട് വര്‍ഷത്തേക്കുള്ള തൊഴില്‍ വിസ. ദുബായ് വിസ ഓണ്‍ അറൈവല്‍, ദുബായ് ടൂറിസ്റ്റ് വിസ എന്നിവ ഇതില്‍ ചിലത് മാത്രം. യുഎഇയിലെ എല്ലാ എമിറേറ്റ്‌സിനെയും ബന്ധിപ്പിച്ചുള്ള അത്യാധുനിക യാത്രാ സൗകര്യവും എടുത്തുപറയേണ്ടതാണ്. റോഡ് സൗകര്യത്തിന് പുറമെ, മെട്രോ, തുറമുഖം, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങി എല്ലാ ഗതാഗത രംഗത്തും ലോകോത്തര നിരവാരമാണ് യുഎഇ.
നിലവാരമുള്ള ആരോഗ്യ, വിദ്യാഭ്യാസ രംഗവും യുഎഇയിലുണ്ട്. എല്ലാത്തിനും അപ്പുറം യുഎഇയില്‍ പോകുന്ന എല്ലാ ഇന്ത്യക്കാരും ഒരേ സ്വരത്തില്‍ പറയുന്നതാണ് അവിടെയുള്ള സുരക്ഷാ സംവിധാനം. കുറ്റകൃത്യ നിരക്ക് വളരെ കുറവുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. കൂടാതെ, ജീവിതച്ചെലവ് യുഎഇയില്‍ കുറവാണ്. അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കാന്‍ സാധിക്കില്ല. വില്‍ക്കുന്ന വസ്തുക്കളുടെ മേന്മയും അധികൃതര്‍ ഉറപ്പാക്കുന്നു. എന്നാല്‍ യുഎഇ നടപ്പാക്കിയ സമാന പദ്ധതികള്‍ സൗദി അറേബ്യയും ഇപ്പോള്‍ പിന്തുടരുന്നുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കടുത്ത മല്‍സരവും നടക്കുന്നു.












Click it and Unblock the Notifications