Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ഇല്ലാതെ പറ്റില്ല; ക്രൂഡ് ഓയില്‍ വാങ്ങിക്കൂട്ടി ഇന്ത്യ, കൊളംബിയ വരെ നീളുന്ന പുതിയ ശൃംഖല

റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങാന്‍ സാധിക്കാതെ വരുന്നതില്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പകരം എവിടെ നിന്ന് വാങ്ങുമെന്നതാണ് ആലോചന. ഇന്ത്യയിലെ മിക്ക കമ്പനികളും സൗദി അറേബ്യ, ഇറാഖ്, ഗയാന എന്നീ രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മറ്റൊരു വഴിയാണ് നീങ്ങുന്നത്.

റഷ്യയില്‍ നിന്ന് വാങ്ങുന്നതിന് പകരം നാലോ അഞ്ചോ രാജ്യങ്ങളെ ആണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇതില്‍ പ്രധാനം യുഎഇ ആണ്. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് ഓയില്‍ ഷെല്‍ കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ വാങ്ങുന്നുണ്ട്. അതിന് പുറമെ 20 ലക്ഷം ബാരല്‍ യുഇയുടെ അപ്പര്‍ സക്കും ക്രൂഡും വാങ്ങി. അംഗോളയില്‍ നിന്നുള്ള രണ്ട് കമ്പനികളില്‍ നിന്ന് 10 ലക്ഷം ബാരല്‍ വീതം വാങ്ങുകയും ചെയ്തു.

india oil purchase from uae brazil

ബ്രസീലില്‍ നിന്നുള്ള ബുസിയോ ഓയില്‍ രണ്ട് മില്യണ്‍ ആണ് ഇന്ത്യന്‍ ഓയില്‍ വാങ്ങിയിരിക്കുന്നത്. എന്നാല്‍ എത്ര വിലയ്ക്കാണ് ഇവ വാങ്ങിയത് എന്ന് വ്യക്തമല്ല. വില വിവരങ്ങള്‍ കമ്പനികള്‍ പുറത്തുവിട്ടിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അളവിലാണ് ഇപ്പോള്‍ ഇന്ത്യ വാങ്ങുന്നത്. അതേസമയം, ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് 11 മാസത്തെ ഏറ്റവും ഉയര്‍ന്ന അളവിലെത്തി.

യുഎഇ, ബ്രസീല്‍, അംഗോള എന്നീ രാജ്യങ്ങള്‍ക്ക് പുറമെ കൊളംബിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാങ്ങുന്നുണ്ട്. 2022 മുതലാണ് റഷ്യയുടെ ക്രൂഡ് ഓയില്‍ ഇന്ത്യ വന്‍തോതില്‍ വാങ്ങാന്‍ തുടങ്ങിയത്. എക്കോപെട്രോള്‍ എന്ന കൊളംബിയന്‍ സര്‍ക്കാര്‍ കമ്പനിയെയാണ് ഇന്ത്യന്‍ ഓയില്‍ ആശ്രയിക്കുന്നത്. കൂടാതെ ആദ്യമായി ഇക്വഡോറിന്റെ ഓറിയന്റ് ക്രൂഡും വാങ്ങാന്‍ തുടങ്ങി.

പശ്ചിമേഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക

ഇന്ത്യയിലെ മറ്റു എണ്ണ കമ്പനികള്‍ പ്രധാനമായും സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ ആണ് ആശ്രയിക്കുന്നത്. കൂടാതെ ഇറാഖിന്റെയും. റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ചില കമ്പനികള്‍ പൂര്‍ണമായി നിര്‍ത്തി. മറ്റു ചില കമ്പനികള്‍ വാങ്ങുന്നത് കുറച്ചുകൊണ്ടുവരികയാണ്. ക്രമേണ ഇവര്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്നാണ് വിവരം.

കഴിഞ്ഞ മാസം മുതല്‍ ഗയാനയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ വാങ്ങുന്നുണ്ട്. കൂടാതെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നും ക്രൂഡ് വാങ്ങാന്‍ തുടങ്ങി. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഖനനം ചെയ്യുന്ന രാജ്യമാണ് നൈജീരിയ. ഇവരുടെ വരുമാനത്തിന്റെ പ്രധാന മാര്‍ഗം കൂടിയാണിത്. ഇവിടെയും ഇന്ത്യന്‍ കമ്പനികള്‍ എണ്ണ തേടിയെത്തി.

ഇടക്കാലത്താണ് ഇന്ത്യന്‍ വിപണിയില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഒന്നാം സ്ഥാനം പിടിച്ചത്. ഇതോടെ ഇറാഖ് രണ്ടാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാം സ്ഥാനത്തുമായി. യുഎഇ നാലാം സ്ഥാനത്തും അമേരിക്ക അഞ്ചാം സ്ഥാനത്തുമാണ്. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ അളവ് അടുത്ത കാലത്തായി ഇന്ത്യ വര്‍ധിപപ്പിച്ചുകൊണ്ടിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+